1 IEV യേശു ജനങ്ങളോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന് കഫര്‍ന്നഹൂം പട്ടണത്തിലേക്കു പോയി BSB BSB: When Jesus had concluded His discourse in the hearing of the people, He went to Capernaum.
2 IEV ആ പട്ടണത്തിലെ റോമന്‍ പട്ടാളത്തിലുള്ള ഒരു ശതാധിപന് ഏറ്റവും പ്രിയപ്പെട്ട ഒരു അടിമ ഉണ്ടായിരുന്നു. ഈ ദാസന് രോഗം പിടിച്ചു മരണാസന്നനായി തീര്‍ന്നു. BSB BSB: There a highly valued servant of a centurion was sick and about to die.
3 IEV ശതാധിപന് യേശുവിനെക്കുറിച്ച് കേട്ടപ്പോള്‍ അവന്റെ അടിമയെ സൗഖ്യമാക്കേണ്ടതിനു തന്റെ അടുക്കല്‍ വരുവാന്‍ ചില യഹൂദാ മൂപ്പന്മാരെ അവന്റെ അടുക്കല്‍ അയച്ചു. BSB BSB: When the centurion heard about Jesus, he sent some Jewish elders to ask Him to come and heal his servant.
4 IEV അവര്‍ യേശുവിന്റെ അടുക്കല്‍ വന്നപ്പോള്‍ ശതാധിപന്റെ ദാസനെ സഹായിക്കേണമെന്നു അവര്‍ ആത്മാര്‍ത്ഥമായി അവനോട് അപേക്ഷിച്ചു. നീ ഇതു അവനുവേണ്ടി ചെയ്യുവാന്‍ അവന് അര്‍ഹതയുള്ളവനാണെന്ന് അവര്‍ പറഞ്ഞു. BSB BSB: They came to Jesus and pleaded with Him earnestly, “This man is worthy to have You grant this,
6 IEV അതിനാല്‍ യേശു അവരോടുകൂടെ ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് പോയി. അവന് ഏതാണ്ട് അതിനോട് അടുത്തപ്പോള്‍, ഉദ്യോഗസ്ഥന് ചില സ്നേഹിതരെ ഈ സന്ദേശം നല്കുവാനായി യേശുവിന്റെ അടുക്കലേക്ക് അയച്ചു. "കര്‍ത്താവേ ഇനിയും നിന്നെത്തന്നെ ബുദ്ധിമുട്ടിക്കേണ്ട നീ എന്റെ വീട്ടില്‍ വരുവാന്‍ ഞാന്‍ യോഗ്യനല്ല. BSB BSB: So Jesus went with them. But when He was not far from the house, the centurion sent friends with the message: “Lord, do not trouble Yourself, for I am not worthy to have You come under my roof.
7 IEV ഞാന്‍ നിന്റെ അടുക്കല്‍ വരുവാന്‍ യോഗ്യനെന്ന് ഞാന്‍ തന്നെ ചിന്തിക്കുന്നില്ല. നീ ഒരു വാക്ക് പറഞ്ഞാല്‍ എന്റെ ദാസന് സൗഖ്യമാകും. BSB BSB: That is why I did not consider myself worthy to come to You. But just say the word, and my servant will be healed.
8 IEV എനിക്കറിയാം നിന്നെക്കൊണ്ട് ഇതു ചെയ്യാന്‍ സാധിക്കും കാരണം എന്റെ മേലുദ്യോഗസ്ഥരുടെ കല്പന നിശ്ചയമായി അനുസരിക്കുവാന്‍ സന്നദ്ധതയുള്ള മനുഷ്യനാണ് ഞാന്‍, എന്റെ കല്പനകള് നിര്‍ബന്ധമായും അനുസരിക്കേണ്ട പട്ടാളക്കാര്‍ എനിക്കും ഉണ്ട്. ഞാന്‍ അവരില്‍ ഒരുവനോട്, 'പോക!', എന്നു പറഞ്ഞാല്‍ അവന് പോകുന്നു മറ്റൊരുവനോട്, 'വരിക!', എന്നുപറഞ്ഞാല്‍ അവന് വരുന്നു. എന്റെ ദാസനോട്, 'ഇതു ചെയ്ക!', എന്നു പറഞ്ഞാല്‍ അവന് അതു ചെയ്യുന്നു." BSB BSB: For I myself am a man under authority, with soldiers under me. I tell one to go, and he goes, and another to come, and he comes. I tell my servant to do something, and he does it.”
9 IEV ഉദ്യോഗസ്ഥന് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ യേശു അത്ഭുതപ്പെട്ടു. പിന്നെ അവന് അവനോടുകൂടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു പറഞ്ഞത്," ഈ വിജാതീയന്റെ വിശ്വാസം പോലെ ഞാന്‍ ഒരു യിസ്രായേല്യനിലും കണ്ടിട്ടില്ല!" BSB BSB: When Jesus heard this, He marveled at the centurion. Turning to the crowd following Him, He said, “I tell you, not even in Israel have I found such great faith.”
10 IEV ശതാധിപന്റെ ഭവനത്തിലേക്ക് അവര്‍ മടങ്ങി വന്നപ്പോള്‍, അവര്‍ ആ അടിമയെ നല്ല ആരോഗ്യത്തോടെ കണ്ടു. BSB BSB: And when the messengers returned to the house, they found the servant in good health.
11 IEV അതിനുശേഷം വളരെ പെട്ടെന്ന്, യേശു നയിന് പട്ടണത്തിലേക്കു യാത്ര തിരിച്ചു. അവന്റെ ശിഷ്യന്മാരും വലിയൊരുകൂട്ടം ജനവും അവനോടുകൂടെ പോയി. BSB BSB: Soon afterward, Jesus went to a town called Nain. His disciples went with Him, accompanied by a large crowd.
12 IEV യേശു പട്ടണവാതിലിനോട് അടുത്തു വന്നപ്പോള്‍ മരിച്ച ഒരു മനുഷ്യനെ ചുമന്നുകൊണ്ട് ഒരു വലിയ ജനക്കൂട്ടം പട്ടണത്തിനു പുറത്തേക്കു വരുന്നത് അവന് കണ്ടു. അവന്റെ അമ്മ ഒരു വിധവയായിരുന്നു, അവന് അവള്‍ക്ക് ഏകമകന് ആയിരുന്നു. അവള് മകനെ അടക്കുവാന്‍ അവരോടൊപ്പം പോകുകയായിരുന്നു. BSB BSB: As He approached the town gate, He saw a dead man being carried out, the only son of his mother, and she was a widow. And a large crowd from the town was with her.
13 IEV കര്‍ത്താവ് അവളെ കണ്ടപ്പോള്‍, മനസലിവു തോന്നി അവളോടു പറഞ്ഞത്, "കരയേണ്ട!" BSB BSB: When the Lord saw her, He had compassion on her and said, “Do not weep.”
14 IEV അവന് അവരുടെ അടുത്തു വന്നു ശരീരം കിടത്തിയിരുന്ന മഞ്ചത്തിന്മേല് തൊട്ടു. ചുമന്നിരുന്ന ആളുകള്‍ നിന്നു. അവന് പറഞ്ഞത്, "ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു!" BSB BSB: Then He went up and touched the coffin, and those carrying it stood still. “Young man,” He said, “I tell you, get up!”
15 IEV ഉടനെ ആ മനുഷ്യന് എഴുന്നേറ്റിരുന്നു സംസാരിപ്പാന്‍ തുടങ്ങി! അപ്പോള്‍ യേശു അവനെ അവന്റെ അമ്മക്ക് തിരികെ നല്കി. BSB BSB: And the dead man sat up and began to speak! Then Jesus gave him back to his mother.
16 IEV അവിടെ ഉണ്ടായിരുന്ന എല്ലാവരും വിസ്മയിച്ചു. അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി തമ്മില്‍ തമ്മില്‍ പറഞ്ഞത്, "ഒരു വലിയ പ്രവാചകന് നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു, ദൈവം തന്റെ ജനത്തെ കരുതുവാന്‍ വന്നിരിക്കുന്നു!" BSB BSB: A sense of awe swept over all of them, and they glorified God. “A great prophet has appeared among us!” they said. “God has visited His people!”
17 IEV യേശു ചെയ്തതിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യഹൂദ്യ ദേശത്തെല്ലായിടത്തും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരന്നു. BSB BSB: And the news about Jesus spread throughout Judea and all the surrounding region.
18 IEV സ്നാപകയോഹന്നാന്റെ ശിഷ്യന്മാര് ഈ കാര്യങ്ങളെ ക്കുറിച്ച് അവനോടു പറഞ്ഞു. അപ്പോള്‍ യോഹന്നാന് തന്റെ രണ്ടു ശിഷ്യന്മാരെ വിളിച്ച് അവരോടു പറഞ്ഞു നിങ്ങള്‍ കര്‍ത്താവിന്റെ അടുക്കല്‍ പോയി അവനോടു ചോദിക്കുക: "ദൈവം വാഗ്ദത്തം ചെയ്ത വരുവാനുള്ളവന് നീ തന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?" BSB BSB: Then John’s disciples informed him about all these things.
20 IEV ആ രണ്ടു മനുഷ്യര്‍ യേശുവിന്റെ അടുക്കല്‍ വന്നു പറഞ്ഞത്, "ദൈവം വാഗ്ദത്തം ചെയ്ത വരുവാനുള്ളവന് നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?" എന്നു നിന്നോടു ചോദിപ്പാന്‍ യോഹന്നാന് സ്നാപകന് ഞങ്ങളെ അയച്ചിരിക്കുന്നു. BSB BSB: When the men came to Jesus, they said, “John the Baptist sent us to ask, ‘Are You the One who was to come, or should we look for someone else?’”
21 IEV അതേസമയം യേശു, അനേകം ആളുകളെ രോഗങ്ങളില്‍നിന്നും, കടുത്ത വ്യാധികളില്‍നിന്നും ദുരാത്മാ ക്കളില്‍നിന്നും സൗഖ്യമാക്കിക്കൊണ്ടിരുന്നു. അതോടോപ്പം അവന് അനേകം അന്ധന്മാരെ സൗഖ്യമാക്കുകയും അവര്‍ കാഴ്ച പ്രാപിക്കുകയും ചെയ്തു. BSB BSB: At that very hour Jesus healed many people of their diseases, afflictions, and evil spirits, and He gave sight to many who were blind.
22 IEV അപ്പോള്‍ ആ രണ്ടു പേരോട് അവന് ഉത്തരം പറഞ്ഞത്, "തിരിച്ചുപോയി നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെ യോഹന്നാനോട് അറിയിക്കുക. അന്ധരായവര്‍ കാണുന്നു. മുടന്തരായവര്‍ നടക്കുന്നു. ത്വക്ക് രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു. ചെകിടരായവര് കേള്‍ക്കുന്നു. മരിച്ചവര്‍ പിന്നെയും ജീവിക്കുന്നു, ദരിദ്രരായ ജനങ്ങളോടു സദ്വര്‍ത്തമാനം ഘോഷിക്കുന്നു. BSB BSB: So He replied, “Go back and report to John what you have seen and heard: The blind receive sight, the lame walk, the lepers are cleansed, the deaf hear, the dead are raised, and the good news is preached to the poor.
23 IEV ഇതുകൂടെ അവനോടു പറക, "ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുകയും ഞാന്‍ പഠിപ്പിക്കുന്നതു കേള്‍ക്കുകയും എന്നില്‍നിന്ന് അകന്നു പോകാതിരിക്കുകയും ചെയ്യുന്ന ഏവനെയും ദൈവം അനുഗ്രഹിക്കും". BSB BSB: Blessed is the one who does not fall away on account of Me.”
24 IEV യോഹന്നാന് അയച്ച ആളുകള്‍ പോയശേഷം, യേശു ജനക്കൂട്ടത്തോട് യോഹന്നാനെക്കുറിച്ചുപറയാന് ആരംഭിച്ചു. അവന് പറഞ്ഞത്, "നിങ്ങള്‍ എന്തു കാണ്മാന് മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഇളകുന്ന ചെടിയുടെ ഇളം തണ്ടോ? BSB BSB: After John’s messengers had left, Jesus began to speak to the crowds about John: “What did you go out into the wilderness to see? A reed swaying in the wind?
25 IEV എന്നാല്‍ നിങ്ങള്‍ എന്തു കാണുവാന്‍ പോയി? മനോഹരമായ വസ്ത്രം അണിഞ്ഞ മനുഷ്യനെയോ? നോക്കുക, വിശിഷ്ട വസ്ത്രങ്ങള്‍ അണിയുന്നവരും ഏറ്റവും മേല്ത്തരമായവ ഉള്ളവരും രാജാക്കന്മാരുടെ കൊട്ടാരത്തില്‍ അല്ലോ ഉള്ളത്? BSB BSB: Otherwise, what did you go out to see? A man dressed in fine clothes? Look, those who wear elegant clothing and live in luxury are found in palaces.
26 IEV പിന്നെ നിങ്ങള്‍ എന്തു കാണ്മാന് അവിടെ പോയി? ഒരു പ്രവാചകനെയോ? അതേ, ഒരു സാധാരണ പ്രവാചകനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളവനാണ് യോഹന്നാന് എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. BSB BSB: What then did you go out to see? A prophet? Yes, I tell you, and more than a prophet.
27 IEV പ്രവാചകന്മാര് കാലങ്ങള്‍ക്കു മുന്‍പ് എഴുതിയത് ഇവനെ കുറിച്ചാകുന്നു: കാണുക, 'ഞാന്‍ നിനക്കു മുന്‍പായി എന്റെ സന്ദേശവാഹകനെ അയക്കുന്നു. നിന്റെ വരവിനുവേണ്ടി അവന് ആളുകളെ ഒരുക്കും'. BSB BSB: This is the one about whom it is written: ‘Behold, I will send My messenger ahead of You, who will prepare Your way before You.’
28 IEV ഇതുവരെ ജീവിച്ചിരുന്നവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. എന്നിരുന്നാലും ദൈവത്തോടൊപ്പം അവനായിരിക്കുന്നിടത്ത് വസിക്കുന്ന ഏറ്റവും നിസ്സാരരായിട്ടുള്ള ആളുകള്‍ യോഹന്നാനെക്കാള്‍ വലിയവരായിരിക്കും." BSB BSB: I tell you, among those born of women there is no one greater than John, yet even the least in the kingdom of God is greater than he.”
29 IEV യോഹന്നാനാല്‍ സ്നാനമേറ്റ ജനങ്ങളെല്ലാം യേശു പറഞ്ഞതു കേട്ടപ്പോള്‍—നികുതി പിരിവുകാര് ഉള്‍പ്പെടെ—ദൈവം നീതിമാനായിരുന്നു എന്നവര്‍ സമ്മതിച്ചു. BSB BSB: All the people who heard this, even the tax collectors, acknowledged God’s justice. For they had received the baptism of John.
30 IEV എന്നാല്‍ പരീശന്മാരും യഹൂദാ നിയമങ്ങളില്‍ സമര്ത്ഥരുമായവര് യോഹന്നാനാല്‍ സ്നാനം ഏല്ക്കാതെ അവര്‍ തങ്ങളോടുള്ള ദൈവഹിതം നിരാകരിച്ചു. BSB BSB: But the Pharisees and experts in the law rejected God’s purpose for themselves, because they had not been baptized by John.
31 IEV എന്നാല്‍ യേശു അവരോട്, "ഈ കാലത്ത് ജീവിക്കുന്ന ആളുകള്‍ എങ്ങനെ ഉള്ളവരാണ്? ഞാന്‍ നിങ്ങളോടു പറയാം. BSB BSB: “To what, then, can I compare the men of this generation? What are they like?
32 IEV നിങ്ങള്‍ തുറസായ സ്ഥലത്ത് കളിക്കുന്ന കുട്ടികളെപ്പോലെയാണ്, "ഞങ്ങള്‍ നിങ്ങള്‍ക്കായി സന്തോഷകരമായ ഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു പക്ഷേ നിങ്ങള്‍ നൃത്തം ചെയ്തില്ല! മാത്രമല്ല ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപഗാനം പാടി പക്ഷേ നിങ്ങള്‍ കരഞ്ഞില്ല!" BSB BSB: They are like children sitting in the marketplace and calling out to one another: ‘We played the flute for you, and you did not dance; we sang a dirge, and you did not weep.’
33 IEV ഇതേ പ്രകാരം, യോഹന്നാന് സാധാരണ ആഹാരം കഴിക്കാതെയും, വീഞ്ഞ് കുടിക്കാതെയും നിങ്ങളുടെ അടുക്കല്‍ വന്നു, നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞു പറഞ്ഞത്, 'ഒരു ഭൂതം അവനെ നിയന്ത്രിക്കുന്നു!' BSB BSB: For John the Baptist came neither eating bread nor drinking wine, and you say, ‘He has a demon!’
34 IEV എന്നാല്‍ മനുഷ്യപുത്രന് മറ്റുള്ളവര്‍ ചെയ്യുന്നതു പോലെ സാധാരണ ആഹാരം കഴിച്ചും വീഞ്ഞ് കുടിക്കയും ചെയ്തിട്ടും നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞു പറഞ്ഞത്, നോക്കുക, 'ഈ മനുഷ്യന് വളരെയധികം ആഹാരം കഴിക്കുകയും വളരെ വീഞ്ഞ് കുടിക്കുകയും പാപികളോടും നികുതി പിരിവുകാരോടും കൂടെ കൂട്ടു കൂടുകയും ചെയ്യുന്നു. BSB BSB: The Son of Man came eating and drinking, and you say, ‘Look at this glutton and drunkard, a friend of tax collectors and sinners!’
35 IEV ഞാനും യോഹന്നാനും ചെയുന്നതെല്ലാം യഥാര്‍ത്ഥമായ ജ്ഞാനത്തോടെയാണെന്ന് യഥാര്‍ത്ഥ ദൈവമക്കള് തിരിച്ചറിയും. BSB BSB: But wisdom is vindicated by all her children.”
36 IEV ഒരു ദിവസം ശീമോന് എന്നു പേരുള്ള ഒരു പരീശന്‍ അവനോടുകൂടെ ആഹാരം കഴിക്കേണ്ടതിനു യേശുവിനെ ക്ഷണിച്ചു. യേശു ആ മനുഷ്യന്റെ ഭവനത്തില്‍ ചെന്ന് കഴിക്കേണ്ടതിനായി മേശയുടെ അരികെ ചരിഞ്ഞിരുന്നു. BSB BSB: Then one of the Pharisees invited Jesus to eat with him, and He entered the Pharisee’s house and reclined at the table.
37 IEV ഒരു വേശ്യയെന്നു പലര്‍ക്കും അറിയാവുന്ന ഒരു സ്ത്രീ ആ പട്ടണത്തില്‍ ഉണ്ടായിരുന്നു. യേശു പരീശന്റെ ഭവനത്തില്‍ ഭക്ഷണം കഴിക്കുന്നു എന്ന് അവള് കേട്ടപ്പോള്‍, ഒരു കല്‍ഭരണി വാസന തൈലവുമായി അവള് അവിടേക്കു പോയി. BSB BSB: When a sinful woman from that town learned that Jesus was dining there, she brought an alabaster jar of perfume.
38 IEV യേശു ചരിഞ്ഞിരുന്നു കഴിക്കുമ്പോള്‍ ആ സ്ത്രീ അവന്റെ പിന്നില്‍ കാലുകള്‍ക്കു അരികെ നിന്നിരുന്നു. അവള് കരയുകയായിരുന്നു. അവളുടെ കണ്ണുനീര് യേശുവിന്റെ കാല്ക്കല് വീണ്. അവള് തുടര്‍ച്ചയായി അവളുടെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടക്കുകയും, അവയെ ചുംബിക്കുകയും വാസനതൈലം പൂശുകയും ചെയ്തു. BSB BSB: As she stood behind Him at His feet weeping, she began to wet His feet with her tears and wipe them with her hair. Then she kissed His feet and anointed them with the perfume.
39 IEV യേശുവിനെ ക്ഷണിച്ച പരീശന്‍ ആ സ്ത്രീ ചെയ്യുന്നതു കണ്ടപ്പോള്‍ അവന് ചിന്തിച്ചു, "ഈ മനുഷ്യന് യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനായിരുന്നെങ്കില്‍ അവനെ തൊടുന്ന ഈ സ്ത്രീ ആരാണെന്നും, അവള് എങ്ങനെയുള്ളവളെന്നും, അവള് ഒരു പാപിയാണെന്നും അവന് അറിഞ്ഞിരുന്നേനെ. BSB BSB: When the Pharisee who had invited Jesus saw this, he said to himself, “If this man were a prophet, He would know who this is and what kind of woman is touching Him—for she is a sinner!”
40 IEV പ്രത്യുത്തരമായി യേശു അവനോട്, "ശീമോന്, എനിക്കു ഒരു കാര്യം നിന്നോടു പറയാനുണ്ട്". അവന് പറഞ്ഞു, "ഗുരോ, എന്താണത്?" BSB BSB: But Jesus answered him, “Simon, I have something to tell you.” “Tell me, Teacher,” he said.
41 IEV യേശു അവനോടു ഈ കഥ പറഞ്ഞു. "ആളുകള്‍ക്ക് പണം കടം കൊടുക്കുന്ന ഇടപാടുള്ള ഒരു മനുഷ്യനോട് രണ്ടു പേര് പണം കടപ്പെട്ടിരുന്നു. അവരിലൊരുവന് അഞ്ഞൂറ് വെള്ളി നാണയവും, മറ്റവന് അമ്പതു വെള്ളി നാണയവും കടപ്പെട്ടിരുന്നു. BSB BSB: “Two men were debtors to a certain moneylender. One owed him five hundred denarii, and the other fifty.
42 IEV അവരില്‍ ആര്‍ക്കും കടപ്പെട്ടതു തിരികെ നല്കുവാന് വകയില്ലായിരുന്നു. അതുകൊണ്ട് ആ മനുഷ്യന് വളരെ ദയയോടെ പറഞ്ഞു, നിങ്ങള്‍ ഒന്നും തിരികെ നല്‍കേണ്ട. അപ്രകാരം, ആ രണ്ടു പേരില്‍ ആര് ആ മനുഷ്യനെ അധികം സ്നേഹിക്കും?" BSB BSB: When they were unable to repay him, he forgave both of them. Which one, then, will love him more?”
43 IEV ശീമോന് മറുപടി പറഞ്ഞത്, ആരാണോ കൂടുതല്‍ പണം കടപ്പെട്ടിരിക്കുന്നത് അവന് അവനെ അധികം സ്നേഹിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു." യേശു അവനോട്, "നീ പറഞ്ഞതു ശരി തന്നെ". BSB BSB: “I suppose the one who was forgiven more,” Simon replied. “You have judged correctly,” Jesus said.
44 IEV പിന്നെ അവന് സ്ത്രീയുടെ സമീപത്തേക്ക് തിരിഞ്ഞു ശീമോനോട് പറഞ്ഞത്, "ഈ സ്ത്രീ ചെയ്തതിനെക്കുറിച്ചു ചിന്തിക്കുക! ഞാന്‍ നിന്റെ ഭവനത്തിലേക്കു പ്രവേശിച്ചപ്പോള്‍ ആതിഥേയര്‍ അവരുടെ അതിഥികളെ സ്വീകരിക്കേണ്ട പതിവ് നീ ചെയ്തില്ല. എന്റെ കാല് കഴുകുന്നതിനുവേണ്ടി നീ എനിക്ക് വെള്ളം തന്നില്ല, പക്ഷേ ഈ സ്ത്രീ അവളുടെ കണ്ണുനീര് കൊണ്ട് എന്റെ കാല് കഴുകുകയും അവളുടെ മുടികൊണ്ട് കാലുകളെ തുടയ്ക്കുകയും ചെയ്തു. BSB BSB: And turning toward the woman, He said to Simon, “Do you see this woman? When I entered your house, you did not give Me water for My feet, but she wet My feet with her tears and wiped them with her hair.
45 IEV നീ എന്നെ ചുംബനം കൊണ്ടു വന്ദനം ചെയ്തില്ല, പക്ഷേ ഞാന്‍ ഇവിടെ വന്ന സമയം മുതല്‍ അവള് എന്റെ കാലുകളെ ചുംബിക്കുന്നത് നിര്‍ത്തിയിട്ടില്ല. BSB BSB: You did not greet Me with a kiss, but she has not stopped kissing My feet since I arrived.
46 IEV നീ എന്റെ തലയില്‍ ഒലിവെണ്ണ പൂശിയില്ല, പക്ഷേ അവള് എന്റെ കാലുകളില്‍ വാസനതൈലം പൂശി. BSB BSB: You did not anoint My head with oil, but she has anointed My feet with perfume.
47 IEV ആയതിനാല്‍ ഞാന്‍ നിന്നോടു പറയുന്നു, അവളുടെ അനേകം പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതുകൊണ്ട് അവള് എന്നെ അധികമായി സ്നേഹിക്കുന്നു. എന്നാല്‍ തന്നില്‍ അല്പ പാപം മാത്രമേ ഉള്ളുവെന്നും അതു ക്ഷമിക്കപ്പെട്ടിരിക്കുന്നു വെന്നും ചിന്തിക്കുന്ന ഒരുവന്, എന്നെ അല്പം മാത്രമേ സ്നേഹിയ്ക്കയുള്ളു. BSB BSB: Therefore I tell you, her many sins have been forgiven, for she has loved much. But he who has been forgiven little loves little.”
48 IEV ശേഷം അവന് ആ സ്ത്രീയോടു പറഞ്ഞു, "നിന്റെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടിയിരിക്കുന്നു"! BSB BSB: Then Jesus said to her, “Your sins are forgiven.”
49 IEV അവനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ അന്യോന്യം പറഞ്ഞത്, "ഈ മനുഷ്യന് ആരാണ് ഇവന് പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുമെന്ന് ആരു പറഞ്ഞു?" BSB BSB: But those at the table began to say to themselves, “Who is this who even forgives sins?”
50 IEV പക്ഷേ യേശു ആ സ്ത്രീയോട് പറഞ്ഞത്, "നീ എന്നില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം നിന്നെ രക്ഷിച്ചിരിക്കുന്നു. നീ പോകുന്നിടത്തൊക്കെയും ദൈവം നിനക്കു സമാധാനം നല്കട്ടെ!" BSB BSB: And Jesus told the woman, “Your faith has saved you; go in peace.”