1 IEV പിന്നെ യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരേയും വിളിച്ച് എല്ലാ തരത്തിലുള്ള ഭൂതങ്ങളെയും പുറത്താക്കുവാനും ആളുകളുടെ രോഗങ്ങള്‍ക്കു സൗഖ്യം കൊടുക്കുവാനുമുള്ള ശക്തിയും അധികാരവും നല്കി. BSB BSB: Then Jesus called the Twelve together and gave them power and authority over all demons, and power to cure diseases.
2 IEV ആളുകളെ സൗഖ്യമാക്കുവാനും എങ്ങനെയാണ് ദൈവം തന്നെത്താന്‍ രാജാവായി വെളിപ്പടുത്തുവാന് പോകുന്നുവെന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടതിന് അവന് അവരെ അയച്ചു. BSB BSB: And He sent them out to proclaim the kingdom of God and to heal the sick.
3 IEV അവര്‍ പോകുന്നതിനു മുന്‍പ്, അവന് അവരോട്, "നിങ്ങളുടെ യാത്രയില്‍ കൂടെ കൊണ്ടുപോകുവാന്‍ ഒന്നും എടുക്കരുത്. ഊന്നുവടി, യാത്രാസഞ്ചി, ആഹാരം, പണം, ഇവയൊന്നും എടുക്കരുത്. അധികമായി ഒരു ഉടുപ്പുപോലും എടുക്കരുത്. BSB BSB: “Take nothing for the journey,” He told them, “no staff, no bag, no bread, no money, no second tunic.
4 IEV ഏതെങ്കിലും ഭവനത്തില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍, ആ പ്രദേശം വിടുന്നതു വരെ ആ ഭവനത്തില്‍ താമസിക്കുക. BSB BSB: Whatever house you enter, stay there until you leave that area.
5 IEV ഏതെങ്കിലും പട്ടണത്തിലെ ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ പിന്നെ അവിടെ താമസം തുടരരുത്. അ പട്ടണം വിടുമ്പോള്‍, നിങ്ങളുടെ കാലില്‍ നിന്നു പൊടി തട്ടികളയുവിന്‍. നിങ്ങളെ തള്ളിയതിന് ഒരു മുന്നറിയിപ്പായി അതു ചെയ്യുക. BSB BSB: If anyone does not welcome you, shake the dust off your feet when you leave that town, as a testimony against them.”
6 IEV പിന്നെ യേശുവിന്റെ ശിഷ്യന്മാര് അവിടംവിട്ട് അനേക ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. അവര്‍ പോയ സ്ഥലങ്ങളിലെല്ലാം രോഗികളെ സൗഖ്യമാക്കുകയും ദൈവത്തില്‍ നിന്നുള്ള നല്ല സന്ദേശങ്ങളെക്കുറിച്ച് ജനങ്ങളോട് അറിയിക്കുകയും ചെയ്തു. BSB BSB: So they set out and went from village to village, preaching the gospel and healing people everywhere.
7 IEV ഗലീല ജില്ലയില്‍ ഭരണാധികാരിയായിരുന്ന ഹെരോദാവ്, സംഭവിച്ച എല്ലാ കാര്യങ്ങളെപ്പറ്റിയും കേട്ടു. യോഹന്നാന് സ്നാപകന് പിന്നെയും ജീവിച്ചിരിക്കുന്നു എന്നു ചില ആളുകള്‍ പറഞ്ഞു കേട്ടപ്പോള്‍ അവന് പരിഭ്രമിച്ചു. BSB BSB: When Herod the tetrarch heard about all that was happening, he was perplexed. For some were saying that John had risen from the dead,
8 IEV ചില ആളുകള്‍ പറഞ്ഞു പ്രവാചകനായ ഏലീശ പിന്നെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു, മറ്റുചിലര്‍, പണ്ടുണ്ടായിരുന്ന പ്രവാചകന്മാരില് ഒരുവന് വീണ്ടും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞു. BSB BSB: others that Elijah had appeared, and still others that a prophet of old had arisen.
9 IEV പക്ഷേ ഹെരോദാവ് പറഞ്ഞത്, "ഇത് യോഹന്നാന് ആയിരിക്കുകയില്ല, എന്തുകൊണ്ടെന്നാല്‍ ഞാന്‍ അവന്റെ തല വെട്ടിയതാണ്. പിന്നെ ഞാന്‍ ഈ കേള്‍ക്കുന്നതൊക്കെ ഏതു മനുഷ്യനെപ്പറ്റിയാണ്?" അവന് യേശുവിനെ കാണേണ്ടതിനുള്ള വഴി അന്വേഷിച്ചുകൊണ്ടിരിന്നു. BSB BSB: “I beheaded John,” Herod said, “but who is this man I hear such things about?” And he kept trying to see Jesus.
10 IEV പിന്നെ അപ്പൊസ്തലന്മാര് അവരുടെ യാത്രയ്ക്കുശേഷം, അവര്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയെല്ലാം അവര്‍ യേശുവിനോട് പറഞ്ഞു. പിന്നെ അവന് അവരെ മാത്രം കൂട്ടിക്കൊണ്ട് ബേത്സയിദ പട്ടണത്തിലേക്കു പോയി. BSB BSB: Then the apostles returned and reported to Jesus all that they had done. Taking them away privately, He withdrew to a town called Bethsaida.
11 IEV പക്ഷേ ജനങ്ങള്‍ യേശു എങ്ങോട്ടു പോയി എന്ന് അറിഞ്ഞപ്പോള്‍, അവര്‍ അവനെ അവിടെവരെ പിന്തുടര്ന്നു. അവന് അവരെ സ്വീകരിച്ച് എങ്ങനെയാണു ദൈവം രാജാവായി തന്നെത്തന്നെ കാണിക്കുവാന്‍ പോകുന്നതെന്നും, അവരോടു സംസാരിച്ചു, മാത്രമല്ല, സൗഖ്യം ആവശ്യമുള്ളവരെ അവന് സൗഖ്യമാക്കി. BSB BSB: But the crowds found out and followed Him. He welcomed them and spoke to them about the kingdom of God, and He healed those who needed healing.
12 IEV ആ ദിവസം തീരാറായപ്പോള്‍, പന്ത്രണ്ടു ശിഷ്യന്മാര് അവന്റെ അടുക്കല്‍ വന്ന് അവനോടു പറഞ്ഞത്, "നമ്മള് ഈ വിജനമായ പ്രദേശത്തായതിനാല്‍ ദയവായി ഈ വലിയോരു പുരുഷാരത്തെ തൊട്ടടുത്ത ഗ്രാമങ്ങളില്‍നിന്നും ആഹാരം ലഭിക്കുന്നതിനും വയലുകളില്‍ താമസിക്കുവാന്‍ സ്ഥലം കണ്ടുപിടിക്കേണ്ടതിനും പറഞ്ഞയക്കേണം എന്നു പറഞ്ഞു." BSB BSB: As the day neared its end, the Twelve came to Jesus and said, “Dismiss the crowd so they can go to the surrounding villages and countryside for lodging and provisions. For we are in a desolate place here.”
13 IEV പക്ഷേ അവന് അവരോടു പറഞ്ഞത്, "നിങ്ങള്‍ ഇവര്‍ക്ക് ഭക്ഷിപ്പാന്‍ എന്തെങ്കിലും കൊടുപ്പീന്‍!" അവര്‍ മറുപടി പറഞ്ഞു, "ഞങ്ങളുടെ കൈയില്‍ എല്ലാംകൂടെ അഞ്ചു ചെറിയ അപ്പവും രണ്ടു ചെറിയ മീനുമുണ്ട്. ഈ ജനത്തിനെല്ലാം വേണ്ടുവോളം ആഹാരം പോയി വാങ്ങാന്‍ കഴികയില്ല!" BSB BSB: But Jesus told them, “You give them something to eat.” “We have only five loaves of bread and two fish,” they answered, “unless we go and buy food for all these people.”
14 IEV ഏകദേശം അയ്യായിരം പുരുഷന്മാര് ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്, "ജനങ്ങളെ അമ്പതു പേരുള്ള ചെറിയ കൂട്ടങ്ങളായി ഇരുത്തുവിന്‍". BSB BSB: (There were about five thousand men.) He told His disciples, “Have them sit down in groups of about fifty each.”
15 IEV ശിഷ്യന്മാര് അപ്രകാരം ചെയ്യുകയും ജനങ്ങള്‍ എല്ലാം ഇരിക്കുകയും ചെയ്തു. BSB BSB: They did so, and everyone was seated.
16 IEV പിന്നെ അവന് അഞ്ചപ്പവും രണ്ടുമീനും എടുത്തു. അവന് സ്വര്‍ഗ്ഗത്തിലേക്കു നോക്കി അവയ്ക്കുവേണ്ടി ദൈവത്തെ സ്തുതിച്ചു. പിന്നെ അവന് അവയെ പല കഷണങ്ങളായി മുറിക്കുകയും ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനു വേണ്ടി ശിഷ്യന്മാര്ക്കു നല്കി. BSB BSB: Taking the five loaves and the two fish and looking up to heaven, Jesus spoke a blessing and broke them. Then He gave them to the disciples to set before the people.
17 IEV അവരെല്ലാം ഭക്ഷിക്കുകയും എല്ലാവര്ക്കും വേണ്ടുവോളം ഭക്ഷിക്കുവാന്‍ ഉണ്ടായിരുന്നു. പിന്നെ ശിഷ്യന്മാര് ഭക്ഷണത്തിന്റെ ബാക്കി കഷണങ്ങള്‍ ശേഖരിക്കുകയും, പന്ത്രണ്ടു കുട്ടകളില്‍ നിറക്കുകയും ചെയ്തു. BSB BSB: They all ate and were satisfied, and the disciples picked up twelve basketfuls of broken pieces that were left over.
18 IEV ഒരു ദിവസം യേശു സ്വകാര്യമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ ശിഷ്യന്മാര് വന്നു, അവന് അവരോടു ചോദിച്ചു, "ജനക്കൂട്ടം എന്നെ ആര് എന്നു പറയുന്നു?" BSB BSB: One day as Jesus was praying in private and the disciples were with Him, He questioned them: “Who do the crowds say I am?”
19 IEV അവര്‍ മറുപടി പറഞ്ഞു, "ചില ആളുകള്‍ നീ സ്നാപക യോഹന്നാന് എന്നും, മറ്റു ചിലര്‍ നീ ഏലിയാവ് പ്രവാചകനെന്നും മറ്റുചിലര്‍ പറയുന്നത്പണ്ടുണ്ടായിരുന്ന പ്രവാചകന്മാരില് ഒരുവന് വീണ്ടും ജീവിച്ചിരിക്കുന്നു". BSB BSB: They replied, “Some say John the Baptist; others say Elijah; and still others, that a prophet of old has arisen.”
20 IEV അവന് അവരോടു ചോദിച്ചു, "നിങ്ങളെ സംബന്ധിച്ച് എന്താണ്? നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു? പത്രൊസ് മറുപടി പറഞ്ഞത്, "നീ ദൈവത്തില്‍ നിന്നു വന്ന മശിഹാ ആകുന്നു". BSB BSB: “But what about you?” Jesus asked. “Who do you say I am?” Peter answered, “The Christ of God.”
21 IEV ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പ് നല്കി. BSB BSB: Jesus strictly warned them not to tell this to anyone.
22 IEV പിന്നെ അവന് പറഞ്ഞത്," ഞാന്‍ മനുഷ്യപുത്രന്, പലതും സഹിക്കുകയും, മൂപ്പന്മാരും, മഹാപുരോഹിതന്മാരും, യഹൂദ നിയമോപദേഷ്ടാക്കളും എന്നെ തള്ളിക്കളയുകയും, പിന്നെ ഞാന്‍ കൊല്ലപ്പെടുകയും ചെയ്യും, അതിനുശേഷം മൂന്നാം ദിവസം ഞാന്‍ ജീവങ്കലേക്കു മടങ്ങിവരും. BSB BSB: “The Son of Man must suffer many things,” He said. “He must be rejected by the elders, chief priests, and scribes, and He must be killed and on the third day be raised to life.”
23 IEV പിന്നെ അവര്‍ എല്ലാവരോടുമായി അവന് പറഞ്ഞത്, "നിങ്ങളിലാര്‍ക്കെങ്കിലും എന്റെ ശിഷ്യനായി എന്നെ അനുഗമിക്കണമെങ്കില്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്താല്‍ പോരാ. ഉപരിയായി അനുദിനം കഷ്ടം സഹിക്കുവാന്‍ തയ്യാറാകണം, നിങ്ങളുടെ ജീവന് വിട്ടു കൊടുക്കേണ്ടി വന്നാല്‍ പോലും. BSB BSB: Then Jesus said to all of them, “If anyone wants to come after Me, he must deny himself and take up his cross daily and follow Me.
24 IEV നിങ്ങള്‍ അതു തീര്‍ച്ചയായും ചെയ്യുക, എന്തുകൊണ്ടെന്നാല്‍ അവരവര്‍ക്ക് വേണ്ടി സ്വന്ത ജീവനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് എന്നന്നേക്കുമായി നഷ്ടപ്പെടും, എന്റെ ശിഷ്യനായി തീര്ന്നിട്ടു തങ്ങളുടെ ജീവനെ വിട്ടുകൊടുക്കുന്നു എങ്കില്‍ അവരുടെ ജീവനെ നിത്യമായി രക്ഷിക്കും. BSB BSB: For whoever wants to save his life will lose it, but whoever loses his life for My sake will save it.
25 IEV നിങ്ങള്‍ ഈ ലോകത്തില്‍വച്ച് എല്ലാം നേടിയിട്ട് ഒടുവില്‍ നിങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ഉള്ളത്? BSB BSB: What does it profit a man to gain the whole world, yet lose or forfeit his very self?
26 IEV എന്റെ സന്ദേശം തിരസ്കരിക്കുകയും അവര്‍ എനിക്കുള്ളവരാണെന്നത് വിസമ്മതിക്കുകയും ചെയ്യുന്നവരെ, മനുഷ്യപുത്രനാകുന്ന ഞാന്‍ എന്റെ മഹത്വത്തിലും പിതാവിന്റെ മഹത്വത്തിലും വിശുദ്ധ ദൂതന്മാരുടെ മഹത്വത്തിലും മടങ്ങി വരുമ്പോള്‍ അവര്‍ എന്നിക്കുള്ളവരല്ല എന്നു പറഞ്ഞ് ഞാനും നിരസിക്കും. BSB BSB: If anyone is ashamed of Me and My words, the Son of Man will be ashamed of him when He comes in His glory and in the glory of the Father and of the holy angels.
27 IEV പക്ഷേ ഞാന്‍ നിങ്ങളോട് ഈ സത്യം പറയാം: "ദൈവം രാജാവായി തന്നെത്താന്‍ കാണിക്കും വരെ ഇവിടെ നില്ക്കുന്ന നിങ്ങളില്‍ ചിലര്‍ മരിക്കയില്ല!" BSB BSB: But I tell you truly, some who are standing here will not taste death before they see the kingdom of God.”
28 IEV യേശു ഈ വാക്കുകള്‍ പറഞ്ഞു ഏകദേശം എട്ടു ദിവസങ്ങള്‍ക്കു ശേഷം അവന് പത്രൊസ്, യോഹന്നാന്, യാക്കോബ്, എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി മലയിലേക്കു കയറിപ്പോയി. BSB BSB: About eight days after Jesus had said these things, He took with Him Peter, John, and James, and went up on a mountain to pray.
29 IEV അവന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്റെ മുഖഭാവം മാറുകയും, അവന്റെ വസ്ത്രം കണ്ണഞ്ചിപ്പിക്കും വിധം വെള്ളയാവുകയും, നന്നായി തിളങ്ങുകയും ചെയ്തു. BSB BSB: And as He was praying, the appearance of His face changed, and His clothes became radiantly white.
30 IEV പെട്ടെന്നു, കാലങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന രണ്ടു പ്രവാചകന്മാര് യേശുവിനോടൊപ്പം അവിടെ സംസാരിച്ചുകൊണ്ടിരുന്നു, അവര്‍ മോശയും ഏലിയാവും ആയിരുന്നു. BSB BSB: Suddenly two men, Moses and Elijah, began talking with Jesus.
31 IEV അവര്‍ തേജസ്സില്‍ ചുറ്റപ്പെട്ടവരായി പ്രത്യക്ഷരായി, താമസിയാതെ യെരുശലേമില്‍ പൂര്ത്തിയാക്കപ്പെടുവാനുള്ള അവന്റെ മരണത്തെക്കുറിച്ച് യേശുവിനോട് സംസാരിച്ചു. BSB BSB: They appeared in glory and spoke about His departure, which He was about to accomplish at Jerusalem.
32 IEV പത്രൊസും അവന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാരും വളരെ ഉറക്കമുള്ളവരായിത്തീര്ന്നു. അവര്‍ എഴുന്നേറ്റപ്പോള്‍, അവര്‍ യേശുവിന്റെ മഹത്വം കാണുകയും; അവനോടൊപ്പം രണ്ടു പുരുഷന്മാര് നില്ക്കുന്നതും കണ്ടു. BSB BSB: Meanwhile Peter and his companions were overcome by sleep, but when they awoke, they saw Jesus’ glory and the two men standing with Him.
33 IEV മോശയും ഏലിയാവും യേശുവിനെ വിട്ടു പോകുവാന്‍ ആരംഭിച്ചപ്പോള്‍, പത്രൊസ് അവനോടു പറഞ്ഞത്, "ഗുരോ, നമ്മള് ഇവിടെ ആയിരിക്കുന്നതു നല്ലത്! ഞങ്ങള്‍ മൂന്നു വീടുകള്‍ ഉണ്ടാക്കാം, ഒന്നു നിനക്കും, ഒന്നു മോശക്കും, ഒന്ന് ഏലിയാവിനും!" എന്നാല്‍ താന്‍ എന്താണ് പറയുന്നതെന്ന് അവന് യഥാര്‍ത്ഥത്തില്‍ മനസ്സിലായില്ല. BSB BSB: As Moses and Elijah were leaving, Peter said to Jesus, “Master, it is good for us to be here. Let us put up three shelters—one for You, one for Moses, and one for Elijah.” (He did not know what he was saying.)
34 IEV അവന് ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കയില്, ഒരു മേഘം രൂപപ്പെട്ട് അവരെ മൂടി. അവര്‍ മേഘത്താല്‍ ചുറ്റപ്പെട്ടപ്പോള് ശിഷ്യന്മാര് ഭയപ്പെട്ടു. BSB BSB: While Peter was speaking, a cloud appeared and enveloped them, and they were afraid as they entered the cloud.
35 IEV ദൈവശബ്ദം മേഘത്തില്‍നിന്ന് അവരോടു സംസാരിച്ചു പറഞ്ഞത്, "ഇത് ഞാന്‍ തിരഞ്ഞെടുത്ത എന്റെ പുത്രന്, ഇവനെ ശ്രദ്ധിക്കുക!" BSB BSB: And a voice came from the cloud, saying, “This is My Son, whom I have chosen. Listen to Him!”
36 IEV ആ ശബ്ദം സംസാരിച്ചു തീര്‍ന്നപ്പോള്‍, മൂന്നു ശിഷ്യന്മാരും യേശുവിനെ മാത്രമേ അവിടെ കണ്ടുള്ളൂ. അവര്‍ നിശബ്ദരാകുകയും, അനേക നാളത്തേക്ക് അവര്‍ കണ്ടത് ആരോടും പറയുകയും ചെയ്തില്ല BSB BSB: After the voice had spoken, only Jesus was present with them. The disciples kept this to themselves, and in those days they did not tell anyone what they had seen.
37 IEV പിറ്റേ ദിവസം, അവര്‍ മലയില്‍നിന്ന് ഇറങ്ങി വരുമ്പോള്‍, ഒരു വലിയ ജനക്കൂട്ടം യേശുവിനെ കണ്ടുമുട്ടി. BSB BSB: The next day, when they came down from the mountain, Jesus was met by a large crowd.
38 IEV പെട്ടെന്ന് ഒരു മനുഷ്യന് ജനക്കൂട്ടത്തിനിടയില്‍നിന്നു വിളിച്ചു പറഞ്ഞത്, "ഗുരോ, എന്റെ മകന് എന്തെങ്കിലും ഒരു സഹായം ചെയ്യണമെന്നു ഞാന്‍ അപേക്ഷിക്കുന്നു! അവന് എന്റെ ഏക മകനാകുന്നു. BSB BSB: Suddenly a man in the crowd cried out, “Teacher, I beg You to look at my son, for he is my only child.
39 IEV ഒരു അശുദ്ധാത്മാവ് അവനെ കടന്നു പിടിച്ചിട്ട് അവന് അലറുവാന്‍ കാരണമായി. ഇത് അവനെ ഉഗ്രമായി കുലുക്കുകയും അതുനിമിത്തം അവന്റെ വായില്‍നിന്നു നുര വരികയും ചെയ്യുന്നു. വളരെ പ്രയാസത്തോടെ എന്റെ കുട്ടിയെ വിട്ടുപോകുകയും അതു പോകുമ്പോള്‍, അവനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. BSB BSB: A spirit keeps seizing him, and he screams abruptly. It throws him into convulsions so that he foams at the mouth. It keeps mauling him and rarely departs from him.
40 IEV ആ അശുദ്ധാത്മാവിനെ അവനില്‍ നിന്നു പുറത്താക്കുവാന്‍ ഞാന്‍ നിന്റെ ശിഷ്യന്മാരോട് കേണപേക്ഷിച്ചു, പക്ഷേ അവര്‍ക്ക് അതു ചെയ്യാന്‍ കഴിഞ്ഞില്ല!" BSB BSB: I begged Your disciples to drive it out, but they were unable.”
41 IEV ഇതിനു പ്രതികരണമായി യേശു പറഞ്ഞത്, "ഈ തലമുറയില്‍ ഉള്ള ആളുകള്‍ വിശ്വസിക്കുന്നില്ല, അതുകൊണ്ട് നിങ്ങളുടെ ചിന്തകള്‍ ദോഷമുള്ളതാകുന്നു! നിങ്ങള്‍ വിശ്വസിക്കുന്നതിനു മുന്‍പ് എത്ര നാള് ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും!' പിന്നെ അവന് ആണ്‍കുട്ടിയുടെ പിതാവിനോട്, "നിന്റെ മകനെ എന്റെ അടുക്കല്‍ കൊണ്ടുവരിക!" BSB BSB: “O unbelieving and perverse generation!” Jesus replied. “How long must I remain with you and put up with you? Bring your son here.”
42 IEV അവര്‍ ആ ആണ്‍കുട്ടിയെ അവന്റെ അടുക്കല്‍ കൊണ്ടുവരുന്ന സമയത്ത് ഭൂതം ആണ്‍കുട്ടിയെ നിലത്ത് എറിയുകയും, കഠിനമായി അവനെ കുലുക്കുകയും ചെയ്തു. പക്ഷേ യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും ആണ്‍കുട്ടിയെ സൗഖ്യമാക്കുകയും ചെയ്തു. പിന്നെ അവന് അവനെ അവന്റെ പിതാവിന് തിരികെ നല്കി. BSB BSB: Even while the boy was approaching, the demon slammed him to the ground in a convulsion. But Jesus rebuked the unclean spirit, healed the boy, and gave him back to his father.
43 IEV പിന്നീട് അവിടെയുണ്ടായിരുന്ന ജനങ്ങളെല്ലാം ദൈവത്തിന്റെ മഹാശക്തിയില്‍ പൂര്‍ണമായി അത്ഭുതപ്പെട്ടു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാവരും യേശു ചെയ്ത അത്ഭുതങ്ങളെ കണ്ട് അത്ഭുതപ്പെട്ടു. അവന് അവന്റെ ശിഷ്യന്മാരോട് പറഞ്ഞത്, BSB BSB: And they were all astonished at the greatness of God. While everyone was marveling at all that Jesus was doing, He said to His disciples,
44 IEV "ഞാന്‍ പറയാന്‍ പോകുന്നതിനെകുറിച്ചു ശ്രദ്ധയോടെ കേള്‍ക്കുക: മനുഷ്യപുത്രനാകുന്ന ഞാന്‍ താമസിയാതെ എന്റെ ശത്രുക്കള്‍ക്ക് ഏല്പിപ്പെടും". BSB BSB: “Let these words sink into your ears: The Son of Man is about to be delivered into the hands of men.”
45 IEV പക്ഷേ അവന് ഇതിലൂടെ എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവന്റെ ശിഷ്യന്മാര്ക്കു മനസിലായില്ല. ദൈവം ഇത് മനസിലാക്കുന്നതില്നിന്ന് അവരെ തടഞ്ഞു, അതുകൊണ്ട് അവന് എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു, അവന് പറഞ്ഞതിനെപ്പറ്റി അവനോടു ചോദിപ്പാന്‍ അവര്‍ ഭയപ്പെട്ടു. BSB BSB: But they did not understand this statement. It was veiled from them so that they could not comprehend it, and they were afraid to ask Him about it.
46 IEV കുറച്ചു നാളുകള്‍ക്കു ശേഷം, ശിഷ്യന്മാരുടെ ഇടയില്‍ പ്രധാനി ആരാണെന്നുള്ളതിനെ ചൊല്ലി അവരില്‍ത്തന്നെ തര്‍ക്കം ആരംഭിച്ചു. BSB BSB: Then an argument started among the disciples as to which of them would be the greatest.
47 IEV പക്ഷേ അവര്‍ എന്താണ് ചിന്തിക്കുന്നതെന്നു യേശു അറിഞ്ഞു, അങ്ങനെ അവന് ഒരു ചെറിയ കുട്ടിയെ വരുത്തി തന്റെ അരികില്‍ നിര്‍ത്തി. BSB BSB: But Jesus, knowing the thoughts of their hearts, had a little child stand beside Him.
48 IEV അവന് അവരോടു പറഞ്ഞു, "ഞാന്‍ നിമിത്തം ആരെങ്കിലും ഒരു ചെറിയ കുട്ടിയെ ഇതുപോലെ സ്വീകരിച്ചാല്‍, അത് എന്നെ സ്വീകരിക്കുന്നതിനു തുല്യമാണ്. എന്നെ ആരെങ്കിലും സ്വീകരിച്ചാല്‍, എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നതിനു തുല്യമാകുന്നു. നിങ്ങളിലാരെങ്കിലും ഏറ്റവും പ്രാധാന്യം കുറഞ്ഞ വ്യക്തിയാണെന്നു കണ്ടാല്‍, ദൈവം പരിഗണിക്കുന്നത് ഏറ്റവും പ്രാധാന്യം ഉള്ളവനായിട്ടാണ്. BSB BSB: And He said to them, “Whoever welcomes this little child in My name welcomes Me, and whoever welcomes Me welcomes the One who sent Me. For whoever is the least among all of you, he is the greatest.”
49 IEV യോഹന്നാന് യേശുവിനോട് ഉത്തരം പറഞ്ഞത്, "ഗുരോ, നിന്റെ നാമം ഉപയോഗിച്ചു ജനങ്ങളില്‍നിന്നു ഭൂതങ്ങളെ പുറത്തു പോകുവാന്‍ കല്പിക്കുന്ന ഒരു മനുഷ്യനെ ഞങ്ങള്‍ കണ്ടു. അതുകൊണ്ട് അതുചെയ്യുന്നതു നിര്‍ത്തുവാന്‍ ഞങ്ങള്‍ അവനോടു പറഞ്ഞു, കാരണം, നമ്മുടെ സമൂഹത്തിന്റെ ഭാഗമായി അവന് നിന്നെ അനുഗമിക്കുന്നില്ല." BSB BSB: “Master,” said John, “we saw someone driving out demons in Your name, and we tried to stop him, because he does not accompany us.”
50 IEV എന്നാല്‍ യേശു പറഞ്ഞത്, "അവന് അതു ചെയ്യുന്നതില്‍നിന്നു തടയേണ്ട! ആരെങ്കിലും നിനക്കു ദോഷകരമായ കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവന് എന്തു ചെയ്യുന്നുവോ അത് നിനക്കൊരു സഹായമല്ലോ!". BSB BSB: “Do not stop him,” Jesus replied, “for whoever is not against you is for you.”
52 IEV അവന്റെ മുന്‍പായി പോകുവാന്‍ അവന് ചില ദൂതന്മാരെ അയച്ചു, അവര്‍ ശമര്യ പ്രദേശങ്ങളില്‍ ഒരു ഗ്രാമത്തില്‍ ചെന്ന്, അവന് ചെല്ലേണ്ടുന്നതിന് ഒരുക്കി. BSB BSB: He sent messengers on ahead, who went into a village of the Samaritans to make arrangements for Him.
53 IEV അവന് യെരുശലേമിലേക്കുള്ള യാത്രയില്‍ ആയിരുന്നതു കൊണ്ടു ശമാര്യക്കാര്‍ യേശുവിനെ അവരുടെ ഗ്രാമത്തിലേക്കു വരുവാന്‍ അനുവദിച്ചില്ല. BSB BSB: But the people there refused to welcome Him, because He was heading for Jerusalem.
55 IEV എന്നാല്‍ യേശു അവരോടു തിരിഞ്ഞു നിങ്ങള്‍ ഈ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അവരോടു കര്‍ക്കശമായി പറഞ്ഞു, BSB BSB: But Jesus turned and rebuked them.
56 IEV അങ്ങനെ അവര്‍ വ്യത്യസ്ത ഗ്രാമങ്ങളിലേക്കു പോയി. BSB BSB: And He and His disciples went on to another village.
57 IEV യേശുവും ശിഷ്യന്മാരും വഴിയിലൂടെ സഞ്ചരിക്കുന്ന സമയത്ത്, ഒരുവന് അവനോടു പറഞ്ഞത്, "നീ എവിടെ പോയാലും ഞാന്‍ നിന്നോടു കൂടെ വരും!" BSB BSB: As they were walking along the road, someone said to Jesus, “I will follow You wherever You go.”
58 IEV യേശു മറുപടി പറഞ്ഞത്, "കുറുക്കന്മാര്ക്ക് താമസിക്കാന്‍ നിലത്തു കുഴികളും, പക്ഷികള്‍ക്ക് കൂടുമുണ്ട് പക്ഷേ മനുഷ്യപുത്രനായ എനിക്ക്, ഉറങ്ങുവാന്‍ ഒരു വീടില്ല!" BSB BSB: Jesus replied, “Foxes have dens and birds of the air have nests, but the Son of Man has no place to lay His head.”
59 IEV യേശു മറ്റൊരു വ്യക്തിയോട് പറഞ്ഞത്, "എന്നെ അനുഗമിക്ക!" പക്ഷേ ആ മനുഷ്യന് പറഞ്ഞത്, "കര്‍ത്താവേ ഞാന്‍ ആദ്യം എന്റെ ഭവനത്തില്‍ പോയി എന്റെ പിതാവ് മരിച്ച ശേഷം അവനെ അടക്കട്ടെ." BSB BSB: Then He said to another man, “Follow Me.” The man replied, “Lord, first let me go and bury my father.”
60 IEV പക്ഷേ യേശു അവനോടു പറഞ്ഞത്, "മരിച്ചവര്‍ തങ്ങളുടെ സ്വന്തം മരിച്ചവരെ അടക്കട്ടെ: ദൈവം വേഗത്തില്‍ രാജാവായി അവനെത്തന്നെ കാണിക്കാന്‍ പോകുന്നുവെന്ന് നീ എല്ലായിടത്തും പോയി ജനത്തോട് പറക!" BSB BSB: But Jesus told him, “Let the dead bury their own dead. You, however, go and proclaim the kingdom of God.”
61 IEV അവരില്‍ ആരോ പറഞ്ഞു, "കര്‍ത്താവേ, ഞാന്‍ നിന്നോടൊപ്പം വന്നു നിന്റെ ശിഷ്യനായിരിക്കാം, പക്ഷേ ആദ്യം ഞാന്‍ വീട്ടില്‍ പോയി എന്റെ ആളുകളോടു യാത്രപറയട്ടെ". BSB BSB: Still another said, “I will follow You, Lord; but first let me bid farewell to my family.”
62 IEV യേശു അവനോടു പറഞ്ഞു, "ഒരുവന് തന്റെ നിലം ഉഴുവാന്‍ ആരംഭിക്കുകയും തുടര്‍ന്ന് പുറകിലേക്ക് നോക്കുകയും ചെയ്താല്‍ ദൈവം രാജാവായി സകലത്തെയും ഭരിക്കുമ്പോള്‍ അവനു ദൈവത്തെ സേവിപ്പാന്‍ കഴികയില്ല." BSB BSB: Then Jesus declared, “No one who puts his hand to the plow and then looks back is fit for the kingdom of God.”