2 IEV വളരെ നാളുകള്‍ക്കു മുമ്പു പ്രവാചകനായ യെശയ്യാവു പറഞ്ഞതുപോലെ തന്നെ അത് ആരംഭിച്ചു, “നോക്കൂ, ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു. നീ വരുമ്പോൾ അവന് ആളുകളെ ഒരുക്കും. BSB BSB: As it is written in Isaiah the prophet: “Behold, I will send My messenger ahead of You, who will prepare Your way.”
3 IEV വിജനമായ സ്ഥലത്ത് അവനെ കേള്‍ക്കുന്നവരോടു വിളിച്ചു പറഞ്ഞത്, 'കര്‍ത്താവിനെ സ്വീകരിക്കേണ്ടതിനു നിങ്ങളെതന്നെ സ്വയം ഒരുക്കുവീന്‍. അവന്റെ വരവിനായി എല്ലാം ക്രമീകരിക്കുക.' BSB BSB: “A voice of one calling in the wilderness, ‘Prepare the way for the Lord, make straight paths for Him.’”
4 IEV യെശയ്യാവ് എഴുതിയ സന്ദേശവാഹകന് യോഹന്നാന് ആയിരുന്നു. ആളുകള്‍ അവനെ "സ്നാപകന്" എന്നു വിളിച്ചു. യോര്ദ്ദാന് നദിയുടെ അടുത്തുള്ള വിജനമായ സ്ഥലങ്ങളില്‍ ആയിരുന്നു യോഹന്നാന്. അവന് ജനങ്ങളെ സ്നാനപ്പെടുത്തി അവരോടു പറഞ്ഞത്, "നിങ്ങള്‍ പാപം ചെയ്തതുകൊണ്ടു പശ്ചാത്തപിച്ചു, ദൈവം നിങ്ങളോടു ക്ഷമിക്കേണ്ടതിന് അതു നിർത്താൻ തീരുമാനിക്കുക. അപ്പോൾ ഞാന്‍ നിങ്ങളെ സ്നാനപ്പെടുത്തും." BSB BSB: John the Baptist appeared in the wilderness, preaching a baptism of repentance for the forgiveness of sins.
5 IEV യഹൂദ ജില്ലയില്‍നിന്നും യെരുശലേം പട്ടണത്തില്‍നിന്നും വലിയ ജനക്കൂട്ടം യോഹന്നാന്റെ പ്രസംഗം കേള്‍ക്കുവാന്‍ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവനെ കേട്ടവരിൽ പലരും പാപം ചെയ്തുവെന്ന് ഏറ്റുപറഞ്ഞു. പിന്നീടു യോഹന്നാൻ അവരെ യോർദ്ദാൻ നദിയിൽ സ്നാനം കഴിപ്പിച്ചു. BSB BSB: People went out to him from all of Jerusalem and the countryside of Judea. Confessing their sins, they were baptized by him in the Jordan River.
6 IEV യോഹന്നാന് ഒട്ടകരോമം കൊണ്ടുണ്ടാക്കിയ പരുക്കനായ വസ്ത്രങ്ങളും അവന്റെ അരയ്ക്കു ചുറ്റും തോല്‍വാറും ധരിച്ചു. അവന് ആ വിജനമായ സ്ഥലത്തു കണ്ടെത്തിയ തേനും വെട്ടുക്കിളിയും ഭക്ഷിച്ചു. BSB BSB: John was clothed in camel’s hair, with a leather belt around his waist. His food was locusts and wild honey.
7 IEV "അധികം താമസിക്കാതെ മഹാനായിരിക്കുന്ന ഒരുവന് വരും. അവനോടു താരതമ്യപ്പെടുത്തിയാല്‍ ഞാന്‍ ഒന്നുമല്ല. കുനിഞ്ഞ് അവന്റെ ചെരുപ്പ് അഴിപ്പാന്പോലും ഞാന്‍ യോഗ്യനല്ല എന്ന് അവന് പ്രസംഗിച്ചു. BSB BSB: And he proclaimed: “After me will come One more powerful than I, the straps of whose sandals I am not worthy to stoop down and untie.
8 IEV ഞാന്‍ നിങ്ങളെ വെള്ളം കൊണ്ടു സ്നാനപ്പെടുത്തി, എന്നാല്‍ അവന് നിങ്ങളെ പരിശുദ്ധാത്മാവു കൊണ്ടു സ്നാനപ്പെടുത്തും." BSB BSB: I baptize you with water, but He will baptize you with the Holy Spirit.”
9 IEV യോഹന്നാന് പ്രസംഗിച്ചുകൊണ്ടിരുന്ന സമയത്തു, യേശു ഗലീല ജില്ലയിലെ ഒരു പട്ടണമായ നസറെത്തില്‍ നിന്നു വന്നു. യോഹന്നാന് പ്രസംഗിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് അവന് പോയി, യോഹന്നാന് അവനെ യോര്ദ്ദാന് നദിയില്‍ സ്നാനപ്പെടുത്തി. BSB BSB: In those days Jesus came from Nazareth in Galilee and was baptized by John in the Jordan.
10 IEV യേശു വെള്ളത്തില്‍ നിന്നു കയറി വന്നതിനു ശേഷം പെട്ടെന്നു, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ ആത്മാവ് അവനിലേക്ക് ഇറങ്ങിവരികയും ചെയ്തുവെന്ന് അവര്‍ കണ്ടു. ദൈവാത്മാവ് പ്രാവ് പോലെ താഴേക്കു വന്നു. BSB BSB: As soon as Jesus came up out of the water, He saw the heavens breaking open and the Spirit descending on Him like a dove.
11 IEV സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവം സംസാരിച്ചു പറഞ്ഞതു, "വാത്സല്യത്തോടെ സ്നേഹിക്കുന്ന എന്റെ പുത്രനാണ് നീ. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു." BSB BSB: And a voice came from heaven: “You are My beloved Son; in You I am well pleased.”
12 IEV പിന്നീട് യേശുവിനെ, ദൈവത്തിന്റെ ആത്മാവു വിജനമായ സ്ഥലത്തേക്ക് അയച്ചു. BSB BSB: At once the Spirit drove Jesus into the wilderness,
13 IEV അവന് നാല്പതു ദിവസം അവിടെയുണ്ടായിരുന്നു. ആ സമയങ്ങളില്‍, സാത്താന് അവനെ പരീക്ഷിക്കുകയായിരുന്നു. ആ സ്ഥലത്തു കാട്ടുമൃഗങ്ങളുണ്ടായിരുന്നു, ദൂതന്മാര് അവനെ പരിപാലിച്ചു. BSB BSB: and He was there for forty days, being tempted by Satan. He was with the wild animals, and the angels ministered to Him.
15 IEV അവന് പറഞ്ഞതെന്തെന്നാല്‍, "സമയത്തിന്റെ അവസാനം വന്നിരിക്കുന്നു. ദൈവം രാജാവാണെന്ന് അവന് വേഗത്തില്‍ കാണിക്കും. ദൈവം നിങ്ങളോടു ക്ഷമിക്കേണ്ടതിനു പാപം ചെയ്തു എന്നു പശ്ചാത്തപിക്കുകയും, അതു നിര്‍ത്തുവാന്‍ തീരുമാനിക്കുകയും ചെയ്യ്തു, അതുകൊണ്ടു ദൈവം നിങ്ങളോടു ക്ഷമിക്കും. സുവിശേഷത്തില്‍ വിശ്വസിക്കുക." BSB BSB: “The time is fulfilled,” He said, “and the kingdom of God is near. Repent and believe in the gospel!”
16 IEV ഒരു ദിവസം, യേശു ഗലീല തടാകത്തിന്റെ അരികിലൂടെ നടക്കുമ്പോള്‍, ശിമോനേയും അവന്റെ സഹോദരനായ അന്ത്രെയാസിനേയും കണ്ടു. അവര്‍ അവരുടെ വലകള്‍ കടലില്‍ വീശിക്കൊണ്ടിരുന്നു. മീന്‍ പിടിച്ചും വിറ്റുംകൊണ്ട് അവര്‍ പണം സമ്പാദിച്ചു. BSB BSB: As Jesus was walking beside the Sea of Galilee, He saw Simon and his brother Andrew. They were casting a net into the sea, for they were fishermen.
17 IEV തുടര്‍ന്നു യേശു അവരോടു പറഞ്ഞത്, "എന്റെ കൂടെ വന്നാല്‍ നിങ്ങള്‍ മീന്‍ പിടിക്കുന്നതുപോലെ ആളുകളെ കൂട്ടി ചേര്‍ക്കുന്നത് എങ്ങനെയെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കാം." BSB BSB: “Come, follow Me,” Jesus said, “and I will make you fishers of men.”
18 IEV പെട്ടെന്ന് അവര്‍ അവരുടെ മീന്‍പിടിത്തം വലയോടുകൂടെ വിട്ട് അവനോടുകൂടെ പോയി. BSB BSB: And at once they left their nets and followed Him.
20 IEV യേശു അവരെ കണ്ട ഉടനെ, അവനോടുകൂടെ വരുവാന്‍ അവന് അവരോടു പറഞ്ഞു. അവര്‍ പടകില്‍ ഉണ്ടായിരുന്ന പിതാവിനേയും കൂലിക്കാരെയും വിട്ടു, യേശുവിനോടു കൂടെ പോയി. BSB BSB: Immediately Jesus called them, and they left their father Zebedee in the boat with the hired men and followed Him.
22 IEV അവന് പഠിപ്പിച്ച രീതികളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവന് അറിയാവുന്നത് അവൻതന്നെ അറിയുന്നവയെ ആശ്രയിച്ച് ഒരു ഗുരുവിനെപ്പോലെ അവന് പഠിപ്പിച്ചു. മറ്റാളുകള്‍ വത്യസ്തമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുകയും യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുകയും ചെയ്തതുപോലെ അവന് പഠിപ്പിച്ചില്ല. BSB BSB: The people were astonished at His teaching, because He taught as one who had authority, and not as the scribes.
23 IEV യേശു പഠിപ്പിച്ച യഹൂദന്മാരുടെ പ്രസംഗ സ്ഥലത്ത്, അശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. അശുദ്ധാത്മാവു ബാധിച്ച മനുഷ്യന് വിളിച്ചുപറയുവാൻ തുടങ്ങി, BSB BSB: Suddenly a man with an unclean spirit cried out in the synagogue:
24 IEV "നസറെത്തില്‍ നിന്നുള്ള യേശുവേ! അശുദ്ധാത്മാക്കളായ ഞങ്ങള്‍ക്കു നിന്നോട് ഒന്നും ചെയ്യുവാനില്ല! നീ ഞങ്ങളെ നശിപ്പിക്കുവാന്‍ വന്നുവോ? നീ ആരാണെന്ന് എനിക്കറിയാം. നീ ദൈവത്തില്‍ നിന്നുള്ള പരിശുദ്ധാനാകുന്നു!" BSB BSB: “What do You want with us, Jesus of Nazareth? Have You come to destroy us? I know who You are—the Holy One of God!”
25 IEV യേശു അശുദ്ധാത്മാവിനെ ശാസിച്ചു, പറഞ്ഞത്, "ശാന്തമാകുകയും ഇവനില്‍ നിന്നു പുറത്തുവരികയും ചെയ്യുക!" BSB BSB: But Jesus rebuked the spirit. “Be silent!” He said. “Come out of him!”
26 IEV അശുദ്ധാത്മാവ് ആ മനുഷ്യനെ ഉഗ്രമായി കുലുക്കി. അവന് ഉച്ചത്തില്‍ നിലവിളിച്ചു, പിന്നീട് അവന് ആ മനുഷ്യനില്‍ നിന്നു പുറത്തു വന്ന് അവനെ വിട്ടുപോയി. BSB BSB: At this, the unclean spirit threw the man into convulsions and came out with a loud shriek.
27 IEV അവിടെയുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടു. അതിന്റെ ഫലമായി, അവര്‍ ഇതു പരസ്പരം ചര്‍ച്ച ചെയ്തു, പറഞ്ഞത്, "ഇത് അത്ഭുതപ്പെടുത്തുന്നതാകുന്നു! അവന് പഠിപ്പിക്കുന്നതു പുതിയതും അധികാരത്തോടും മാത്രമല്ല, അവന് അശുദ്ധാത്മാക്കളോടു കല്പിക്കുകയും അവര്‍ അവനെ അനുസരിക്കുകയും ചെയ്യുന്നു!" BSB BSB: All the people were amazed and began to ask one another, “What is this? A new teaching with authority! He commands even the unclean spirits, and they obey Him!”
28 IEV യേശു ചെയ്തതിനെപ്പറ്റി ആളുകള്‍ ഗലീല ജില്ലയിലുടനീളം മറ്റനേകരോടു വളരെ വേഗം പറഞ്ഞു. BSB BSB: And the news about Jesus spread quickly through the whole region of Galilee.
30 IEV ശിമോന്റെ അമ്മാവിയമ്മ പനി ബാധിച്ചതിനെത്തുടര്‍ന്നു കിടക്കയില്‍ ആയിരുന്നു. ആരോ അവളുടെ രോഗത്തെക്കുറിച്ചു യേശുവിനോടു പറഞ്ഞു. BSB BSB: Simon’s mother-in-law was sick in bed with a fever, and they promptly told Jesus about her.
31 IEV യേശു അവളുടെ അടുക്കല്‍ ചെന്നു, കരങ്ങള്‍കൊണ്ട് അവളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ സഹായിച്ചു. പെട്ടെന്ന് അവള് പനിയില്‍നിന്നു സുഖം പ്രാപിച്ച് അവരെ ശുശ്രൂഷിക്കുവാന്‍ തുടങ്ങി. BSB BSB: So He went to her, took her by the hand, and helped her up. The fever left her, and she began to serve them.
33 IEV പട്ടണത്തില്‍ താമസിച്ചിരുന്ന എല്ലാവരും ശീമോന്റെ ഭവനത്തിന്റെ വാതില്ക്കല് ഒരുമിച്ചുകൂടി. BSB BSB: and the whole town gathered at the door.
34 IEV വിവിധതരം വ്യാധികളാല്‍ രോഗികളായിരുന്നവരെ യേശു സൗഖ്യമാക്കുകയും അനേകം അശുദ്ധാത്മാക്കളെ ശക്തി പ്രയോഗിച്ചു പുറത്താക്കുകയും ചെയ്തു. അവന് ദൈവത്തില്‍ നിന്നുള്ള പരിശുദ്ധാനാകുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നതുകൊണ്ട് അവനെക്കുറിച്ച് ആളുകളോടു പറയുവാന്‍ അവന് അശുദ്ധാത്മാക്കളെ അനുവദിച്ചില്ല. BSB BSB: And He healed many who were ill with various diseases and drove out many demons. But He would not allow the demons to speak, because they knew who He was.
35 IEV യേശു പിറ്റേ ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോള് തന്നെ എഴുന്നേറ്റു. പ്രാര്‍ത്ഥിക്കേണ്ടതിന് അവന് ഭവനം വിട്ട് ആളുകള്‍ ഇല്ലാത്ത ഒരു സ്ഥലത്തേക്കു പോയി. BSB BSB: Early in the morning, while it was still dark, Jesus got up and went out to a solitary place to pray.
36 IEV ശീമോനും അവന്റെ കൂട്ടരും അവനെ അന്വേഷിച്ചു. BSB BSB: Simon and his companions went to look for Him,
37 IEV അവര്‍ അവനെ കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞത്, "പട്ടണത്തിലുള്ള എല്ലാവരും നിന്നെ അന്വേഷിക്കുന്നു." BSB BSB: and when they found Him, they said, “Everyone is looking for You!”
38 IEV അവന് അവരോടു പറഞ്ഞത്, "അടുത്ത പട്ടണങ്ങളിലും പ്രസംഗിക്കുവാന്‍ കഴിയേണ്ടതിനു നമുക്കുഅവിടേക്കു പോകേണ്ട ആവശ്യം ഉണ്ട്. ഇതിനുവേണ്ടിയാണു ഞാന്‍ ഇവിടെ വന്നത്." BSB BSB: But Jesus answered, “Let us go on to the neighboring towns so I can preach there as well, for that is why I have come.”
39 IEV അവര്‍ ഗലീല ജില്ലയിലുടനീളം പോയി. അവര്‍ പോകുമ്പോള്‍, യേശു യഹൂദന്മാരുടെ പ്രസംഗസ്ഥലത്തു പ്രസംഗിക്കുകയും ശക്തി ഉപയോഗിച്ച് അശുദ്ധാത്മാക്കളെ പുറത്താക്കുകയും ചെയ്തു. BSB BSB: So He went throughout Galilee, preaching in their synagogues and driving out demons.
41 IEV യേശുവിന് അവനോടു കനിവു തോന്നി. അവന് കൈ നീട്ടി അവനെ തൊട്ടു. പിന്നീട് അവന് അവനോടു പറഞ്ഞു, എനിക്കു നിന്നെ സൗഖ്യമാക്കുവാന്‍ മനസ്സുണ്ട്, സൗഖ്യമാകുക!" BSB BSB: Moved with compassion, Jesus reached out His hand and touched the man. “I am willing,” He said. “Be clean!”
42 IEV ഉടന്‍ ആ മനുഷ്യന് സൗഖ്യം പ്രാപിച്ചു! അവൻ പിന്നീടൊരിക്കലും കുഷ്ഠ രോഗിയായിരുന്നില്ല! BSB BSB: And immediately the leprosy left him, and the man was cleansed.
43 IEV അവനെ അയക്കുന്നതിനിടയില്‍ യേശു ആ മനുഷ്യന് ഒരു മുന്നറിയിപ്പു നല്കി. BSB BSB: Jesus promptly sent him away with a stern warning:
44 IEV അവന് പറഞ്ഞു, "ഇപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് ആരോടും പറയരുതു പകരം, പുരോഹിതന്റെ അടുക്കല്‍ പോകുകയും നിന്നെത്തന്നെ അവനു കാണിക്കുകയും അതിനാല്‍ അവന് നിന്നെ പരിശോധിക്കുകയും നിനക്കൊരിക്കലും കുഷ്ഠമില്ലായെന്നു കാണുകയും ചെയ്യും. മോശയുടെ കല്പന പ്രകാരം കുഷ്ഠരോഗത്തില്‍നിന്നു ദൈവം സൗഖ്യമാക്കിയ ആളുകള്‍ യാഗം കഴിക്കുകയും ചെയ്യണം. നിനക്കു കുഷ്ഠമില്ലായെന്നു സമൂഹത്തിന് ഇതൊരു സാക്ഷ്യമാകും." BSB BSB: “See that you don’t tell anyone. But go, show yourself to the priest and present the offering Moses prescribed for your cleansing, as a testimony to them.”
45 IEV ആ മനുഷ്യന് യേശുവിന്റെ നിര്‍ദേശം അനുസരിച്ചില്ല. യേശു എങ്ങനെയാണ് അവനെ സൗഖ്യമാക്കിയതെന്ന് അനേകം ആളുകളോടു പറയാന്‍ ആരംഭിച്ചു. അതിന്റെ ഫലമായി, അവനു ചുറ്റും ജനങ്ങള്‍ കൂടുന്നതുകൊണ്ടു യേശുവിനു പരസ്യമായി പട്ടണങ്ങളിലേക്കു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. പകരം, പട്ടണങ്ങള്‍ക്കു പുറത്ത് ആരും താമസിക്കാത്ത സ്ഥലങ്ങളില്‍ അവന് താമസിച്ചു. എന്നാല്‍ നാനാഭാഗത്തുനിന്നും നിന്നും ആളുകള്‍ അവന്റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. BSB BSB: But the man went out and openly began to proclaim and spread the news. Consequently, Jesus could no longer enter a town in plain view, but He stayed out in solitary places. Yet people came to Him from every quarter.