2 IEV താമസിയാതെ ധാരാളം ആളുകൾ യേശു താമസിച്ചിരുന്ന സ്ഥലത്തു തടിച്ചുകൂടി. വാതില്ക്കല് പോലും നില്ക്കുവാന് സ്ഥലമില്ലാതെവണ്ണം ജനങ്ങളെക്കൊണ്ട് ആ വീടു നിറഞ്ഞിരുന്നു. യേശു ദൈവത്തിന്റെ സന്ദേശം അവരോടു സംസാരിച്ചു. BSB BSB: they gathered in such large numbers that there was no more room, not even outside the door, as Jesus spoke the word to them.
3 IEV ചില ആളുകള്‍ ചേര്‍ന്നു പക്ഷവാതക്കാരനായ ഒരു മനുഷ്യനെ ഭവനത്തില്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. നാല് ആളുകള്‍ കിടക്കയോടെ അവനെ ചുമന്നു. BSB BSB: Then a paralytic was brought to Him, carried by four men.
4 IEV കൂടി വന്ന ജനക്കൂട്ടം കാരണം അവര്‍ക്ക് ആ മനുഷ്യനെ യേശുവിന്റെ അടുക്കലേക്കു കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ അവര്‍ വീടിന്റെ മേല്‍ക്കൂരയില്‍ യേശുവിനു മുകളിലുള്ള ഒരു വലിയ വിടവ് ഉണ്ടാക്കി. അവര്‍ പക്ഷവാതക്കാരനായ മനുഷ്യനെ കിടക്കയോടുകൂടി ചുമന്നു വിടവിലൂടെ യേശുവിന്റെ മുമ്പിലേക്കു താഴ്ത്തി. BSB BSB: Since they were unable to get to Jesus through the crowd, they uncovered the roof above Him, made an opening, and lowered the paralytic on his mat.
6 IEV യഹൂദ നിയമങ്ങള്‍ പഠിപ്പിച്ച ചില ആളുകള്‍ അവിടെ ഇരുന്നിരുന്നു. അവര്‍ സ്വയം ചിന്തിക്കാന്‍ ആരംഭിച്ചു, BSB BSB: But some of the scribes were sitting there and thinking in their hearts,
7 IEV ഇതുപോലെ സംസാരിക്കുവാന്‍ ഈ മനുഷ്യന് എങ്ങനെ സാധിക്കും അവന് അഹങ്കാരിയും അവന് പറയുന്നതു വഴി ദൈവത്തെ അപമാനിക്കുകയും ചെയ്യുന്നു! ഒരു വ്യക്തിക്കും പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുകയില്ല—ദൈവത്തിനു മാത്രമേ കഴിയൂ!" BSB BSB: “Why does this man speak like this? He is blaspheming! Who can forgive sins but God alone?”
8 IEV എന്താണ് അവര്‍ ചിന്തിക്കുന്നതെന്നു യേശു സ്വയം അറിഞ്ഞിട്ട് അവരോടു പറഞ്ഞത്, "എന്തുകൊണ്ടാണ് എനിക്കു പാപങ്ങളെ ക്ഷമിക്കുവാന്‍ അധികാരമില്ലെന്നു നിങ്ങള്‍ ചിന്തിക്കുന്നത്? BSB BSB: At once Jesus knew in His spirit that they were thinking this way within themselves. “Why are you thinking these things in your hearts?” He asked.
9 IEV തളര്‍ന്ന മനുഷ്യനോടു ഞാന്‍ നിന്റെ പാപങ്ങള്‍ ക്ഷമിച്ചുതന്നിരിക്കുന്നുവെന്നോ അതോ 'എഴുന്നേറ്റു! നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ? ഏതാകുന്നു എളുപ്പം. BSB BSB: “Which is easier: to say to a paralytic, ‘Your sins are forgiven,’ or to say, ‘Get up, pick up your mat, and walk’?
10 IEV മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങളെ ക്ഷമിക്കുവാന്‍ അധികാരമുണ്ടെന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം." പിന്നീട് അവന് തളര്‍ന്ന മനുഷ്യനോട്, BSB BSB: But so that you may know that the Son of Man has authority on earth to forgive sins...” He said to the paralytic,
12 IEV അവിടെ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം നോക്കികൊണ്ടിരിക്കുമ്പോള്‍ ആ മനുഷ്യന് പെട്ടെന്ന് എഴുന്നേറ്റു! കിടക്ക എടുത്ത്, അവന് പോയി, അവര്‍ എല്ലാവരും അത്ഭുതപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞത്, ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മുമ്പ് ഒരിക്കലും കണ്ടിട്ടില്ല!" BSB BSB: And immediately the man got up, picked up his mat, and walked out in front of them all. As a result, they were all astounded and glorified God, saying, “We have never seen anything like this!”
13 IEV യേശു കഫര്‍ന്നഹൂം പട്ടണം വിട്ടു ഗലീല തടാകത്തിന്റെ തീരത്തുകൂടി നടന്നു. ജനങ്ങള്‍ അവന്റെ അടുക്കല്‍ വരികയും അവന് അവരെ പഠിപ്പിക്കുകയും ചെയ്തു. BSB BSB: Once again Jesus went out beside the sea. All the people came to Him, and He taught them there.
14 IEV അവന് നടന്നു പോകുമ്പോള്‍, ലേവി എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു, അവന്റെ പിതാവിന്റെ പേര് അല്ഫായി. അവന് കരം പിരിക്കുന്ന ഇടത്ത് ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, "എന്നോടുകൂടെ വന്ന് എന്റെ ശിഷ്യനാകുക." അവന് എഴുന്നേറ്റു യേശുവിന്റെ കൂടെ പോയി. BSB BSB: As He was walking along, He saw Levi son of Alphaeus sitting at the tax booth. “Follow Me,” He told him, and Levi got up and followed Him.
15 IEV പിന്നീട്, യേശു ലേവിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അനേകം നികുതി പിരിവുകാരായ ആളുകളും പാപികള്‍ എന്നു മതനേതാക്കന്മാര് പരിഗണിക്കുന്ന മറ്റാളുകളും യേശുവിന്റെയും അവന്റെ ശിഷ്യന്മാരുടേയും കൂടെ ഭക്ഷിക്കുകയായിരുന്നു. ഇതുപോലെയുള്ള അനേകമാളുകള്‍ യേശുവിന്റെ കൂടെ എല്ലായിടത്തും പോകുമായിരുന്നു. BSB BSB: While Jesus was dining at Levi’s house, many tax collectors and sinners were eating with Him and His disciples—for there were many who followed Him.
16 IEV യഹൂദന്മാരുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നവരും പരീശന്മാരും യേശു പാപികളുടേയും നികുതി പിരിവുകാരുടെയും കൂടെ ഭക്ഷണം കഴിക്കുന്നതു കണ്ടു. അവര്‍ യേശുവിന്റെ ശിഷ്യന്മാരോടു ചോദിച്ചു, എന്തുകൊണ്ടാണ് "അവന് പാപികളോടും നികുതിപിരിവുകാരോടുംകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്?" BSB BSB: When the scribes who were Pharisees saw Jesus eating with these people, they asked His disciples, “Why does He eat with tax collectors and sinners?”
18 IEV ഈ സമയത്താണ് സ്നാപകയോഹന്നാന്റെയും പരീശന്മാരുടെ കൂട്ടത്തിലുള്ള ചില ആളുകളും അവര്‍ സാധാരണയായി ചെയ്തതുപോലെ ആഹാരം വര്‍ജ്ജിച്ചു. ചില ആളുകള്‍ യേശുവിന്റെ അടുക്കല്‍ വന്ന് അവനോടു ചോദിച്ചു, "യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും പലപ്പോഴും ആഹാരം വര്‍ജ്ജിക്കുന്നു. എന്തുകൊണ്ടാണ് നിന്റെ ശിഷ്യന്മാര് ആഹാരം വര്ജ്ജിക്കാത്തത്?" BSB BSB: Now John’s disciples and the Pharisees were often fasting. So people came to Jesus and asked, “Why don’t Your disciples fast like John’s disciples and those of the Pharisees?”
19 IEV യേശു അവരോടു പറഞ്ഞത്, ഒരു മനുഷ്യന് ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍, അവന്റെ സ്നേഹിതന്മാര് അവന് കൂടെയുള്ളതുകൊണ്ട് ആഹാരം വര്‍ജ്ജിക്കേണ്ട ആവശ്യം ഇല്ല. വിവാഹ സമയം മണവാളനോടു കൂടെ വിരുന്നിന്റെയും ആഘോഷത്തിന്റെയും സമയമാണ്. വിശിഷ്യ മണവാളന് അവരോടു കൂടെയുള്ളപ്പോള്‍ ആഹാരം വര്‍ജ്ജിക്കേണ്ട സമയം അല്ല. BSB BSB: Jesus replied, “How can the guests of the bridegroom fast while He is with them? As long as He is with them, they cannot fast.
20 IEV എന്നാൽ ഒരു ദിവസം മണവാളന് അവരിൽനിന്നു വിട്ടു പിരിയേണ്ടിവരും. ആ ദിവസങ്ങളിൽ അവർ ആഹാരം ഉപേക്ഷിക്കും." BSB BSB: But the time will come when the bridegroom will be taken from them; then they will fast.
21 IEV യേശു അവരോടു പറയുന്നതു തുടര്‍ന്നു, "ആളുകൾ ഒരു വസ്ത്രം കേടു പോക്കാനായി പഴയ വസ്ത്രത്തിൽ നിന്ന് ഒരു തുണി എടുക്കരുത്. അവർ അങ്ങനെ ചെയ്താൽ, ആ വസ്ത്രം കഴുകുമ്പോൾ തുണിത്തുണ്ടു ചുരുങ്ങുകയും പുതിയതായി തുന്നിയതായ തുണി പഴയ തുണിയേക്കാള്‍ കൂടുതൽ കീറുകയും ചെയ്യും. അതിന്റെ ഫലമായി ദ്വാരം കൂടുതൽ വലുതായിത്തീരും! BSB BSB: No one sews a patch of unshrunk cloth on an old garment. If he does, the new piece will pull away from the old, and a worse tear will result.
22 IEV അതുപോലെ, ആളുകൾ പുതിയ വീഞ്ഞു മൃഗങ്ങളുടെ പഴയ തുകല്‍ സഞ്ചികളില്‍ സൂക്ഷിക്കുന്നില്ല. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, പുതിയ വീഞ്ഞു തുകല്‍ സഞ്ചികളെ പൊട്ടിക്കും, കാരണം വീഞ്ഞു പുളിച്ചു വികസിക്കുമ്പോൾ പഴയ തുകല്‍ സഞ്ചി വികസിക്കില്ല. തൽഫലമായി വീഞ്ഞും തുകല്‍ സഞ്ചികളും നശിക്കും! മറിച്ച്, ആളുകൾ പുതിയ വീഞ്ഞു പുതിയ തുകല്‍ സഞ്ചികളിൽ സൂക്ഷിക്കും!" BSB BSB: And no one pours new wine into old wineskins. If he does, the wine will burst the skins, and both the wine and the wineskins will be ruined. Instead, new wine is poured into new wineskins.”
24 IEV അവര്‍ ചെയ്യുന്നതു ചില പരീശന്മാര് കണ്ടിട്ടു യേശുവിനോടു പറഞ്ഞതു, "നോക്കുക! വിശ്രമ ദിവസത്തെ സംബന്ധിച്ചുള്ള യഹൂദന്മാരുടെ നിയമം അവര്‍ ലംഘിക്കുന്നു. അവര്‍ എന്തുകൊണ്ടാണ് അതു ചെയ്യുന്നത്?" BSB BSB: So the Pharisees said to Him, “Look, why are they doing what is unlawful on the Sabbath?”
26 IEV ദാവീദു രാജാവു ദൈവഭവനത്തില്‍ പ്രവേശിച്ച് അപ്പം ചോദിച്ച സമയത്ത് അബ്യാത്ഥാര് മഹാപുരോഹിതന് ആയിരുന്നു ആ സമയത്ത്. ദൈവത്തിനു മുമ്പില്‍ വച്ചിരുന്ന അപ്പം മഹാപുരോഹിതന് അവനു നല്കി. നിയമമനുസരിച്ചു പുരോഹിതന്മാര്ക്കു മാത്രമേ ആ അപ്പം കഴിക്കാന്‍ പാടുള്ളായിരുന്നു! എന്നാല്‍ ദാവീദ് അവയില്‍ അല്പം ഭക്ഷിച്ചു. പിന്നീട് അവന് അവയില്‍ അല്പം കൂടെയുള്ളവര്‍ക്കും നല്കി." BSB BSB: During the high priesthood of Abiathar, he entered the house of God and ate the consecrated bread, which was lawful only for the priests. And he gave some to his companions as well.”
27 IEV പിന്നെയും യേശു അവരോടു പറഞ്ഞത്, "വിശ്രമദിവസം സ്ഥാപിക്കപ്പെട്ടതു ജനങ്ങളുടെ ആവശ്യത്തിനുവേണ്ടിയാണ്! യഹൂദന്മാരുടെ വിശ്രമദിവസത്തിന്റെ വ്യവസ്ഥകള്‍ പാലിക്കുവാനായി ജനത്തെ സൃഷ്ടിച്ചതല്ല! BSB BSB: Then Jesus declared, “The Sabbath was made for man, not man for the Sabbath.
28 IEV ആയതിനാല്‍, മനുഷ്യപുത്രന് വിശ്രമദിവസത്തിനും കര്‍ത്താവാകുന്നു എന്നു മനസ്സിലാക്കുക!" BSB BSB: Therefore, the Son of Man is Lord even of the Sabbath.”