1 IEV യഹൂദന്മാരുടെ മറ്റൊരു വിശ്രമദിവസത്തില്‍ യേശു പിന്നെയും യഹൂദന്മാരുടെ പ്രസംഗസ്ഥലത്തു പോയി. വരണ്ട കൈയ്യുള്ള ഒരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു. BSB BSB: Once again Jesus entered the synagogue, and a man with a withered hand was there.
2 IEV വിശ്രമദിവസത്തില്‍ അവന് ആ മനുഷ്യനെ സൗഖ്യമാക്കുമോ എന്നു കാണേണ്ടതിനു ചില പരീശന്മാര് അവനെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു; തെറ്റായി എന്തെങ്കിലും ചെയ്തു അവനെ കുറ്റം ചുമത്തേണ്ടതിനു അവര്‍ ആഗ്രഹിച്ചു. BSB BSB: In order to accuse Jesus, they were watching to see if He would heal on the Sabbath.
3 IEV യേശു ആ വരണ്ട കൈയുള്ള മനുഷ്യനോടു പറഞ്ഞത്, "എല്ലാവരുടേയും മുമ്പില്‍ ഇവിടെ നില്ക്കുക!" ആ മനുഷ്യന് എഴുന്നേറ്റുനിന്നു. BSB BSB: Then Jesus said to the man with the withered hand, “Stand up among us.”
4 IEV പിന്നെ യേശു ജനങ്ങളോടു പറഞ്ഞതു, "ദൈവം മോശക്കു നല്കിയ നിയമങ്ങളില്‍ നന്മ ചെയ്യുവാനാണോ അതോ മറ്റുള്ളവര്‍ക്കു തിന്മ ചെയ്യുവാനാണോ ആളുകളെ അനുവദിച്ചത്? വിശ്രമദിവസത്തില്‍ ഒരു വ്യക്തിയുടെ ജീവന് രക്ഷിക്കനാണോ അതോ ആ വ്യക്തിക്കു സഹായം നിരസിച്ചു മരണത്തിന് അനുവദിക്കാനാണോ നമ്മുടെ നിയമങ്ങള്‍ അനുവദിക്കുന്നത്?" എന്നാല്‍ അവര്‍ മറുപടി പറഞ്ഞില്ല. BSB BSB: And He asked them, “Which is lawful on the Sabbath: to do good or to do evil, to save life or to destroy it?” But they were silent.
5 IEV അവന് കോപത്തോടെ അവരെ ചുറ്റും നോക്കി. ആ മനുഷ്യനെ സഹായിക്കുവാന്‍ മനസ്സില്ലാതിരിക്കുന്നതു കണ്ടപ്പോള്‍ അവന് വളരെ നിരാശനായി. ആയതിനാല്‍ അവന് ആ മനുഷ്യനോടു പറഞ്ഞത്, "നിന്റെ കൈ നീട്ടുക!" ആ മനുഷ്യന് തന്റെ വരണ്ട കൈ നീട്ടിയപ്പോള്‍ പൂര്‍ണമായി സൗഖ്യം പ്രാപിച്ചു! BSB BSB: Jesus looked around at them with anger and sorrow at their hardness of heart. Then He said to the man, “Stretch out your hand.” So he stretched it out, and it was restored.
6 IEV പിന്നീടു പരീശന്മാര് പ്രസംഗസ്ഥലം വിട്ടുപോയി. അവര്‍ വളരെ പെട്ടെന്നു ഗലീല ജില്ല ഭരിച്ച ഹെരോദ് അന്തിപ്പാസിനെ അനുകൂലിക്കുന്ന ചില യഹൂദന്മാരുമായി കൂടികാഴ്ച നടത്തി യേശുവിനെ എങ്ങനെ കൊല്ലുവാന്‍ സാധിക്കുമെന്ന് അവര്‍ ഒരുമിച്ചു പദ്ധതി തയ്യാറാക്കി. BSB BSB: At this, the Pharisees went out and began plotting with the Herodians how they might kill Jesus.
7 IEV യേശുവും തന്റെ ശിഷ്യന്മാരും ആ പട്ടണം വിട്ടു ഗലീല തടാകത്തിന്റെ അരികിലൂടെ ദൂരെയുള്ള ഒരു സ്ഥലത്തേക്കു പോയി. ഗലീലയില്‍ നിന്നും യഹൂദ ജില്ലയില്‍നിന്നും ഒരു വലിയ കൂട്ടം ആളുകള്‍ അവനെ അനുഗമിച്ചു, BSB BSB: So Jesus withdrew with His disciples to the sea, accompanied by a large crowd from Galilee, Judea,
8 IEV യെരുശലേം നഗരത്തില്‍നിന്നും എദോം ജില്ലയില്‍നിന്നും യോര്ദ്ദാന് നദിയുടെ കിഴക്കുപ്രദേശങ്ങളില്നിന്നും അനേകര്‍ അവന് ചെയ്യുന്നതിനെക്കുറിച്ചു കേട്ടിട്ട് അവന്റെ അടുക്കലേക്കു വന്നു. BSB BSB: Jerusalem, Idumea, the region beyond the Jordan, and the vicinity of Tyre and Sidon. The large crowd came to Him when they heard what great things He was doing.
9 IEV അവന് അനേകം ആളുകളെ സൗഖ്യമാക്കിയതിനാല്‍, അവനെ തൊട്ടെങ്കില്‍ മാത്രമേ അവര്‍ക്കു സൗഖ്യം വരികയുള്ളു എന്നു വിശ്വസിച്ചിരുന്നതുകൊണ്ട് അവനെ തൊടേണ്ടതിനാണു വിവിധ രോഗം ഉള്ളവര്‍ മുന്‍പോട്ടു തള്ളികയറി. ജനങ്ങള്‍ തള്ളിക്കയറിയപ്പോള്‍ തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറു പടകു ലഭിക്കേണ്ടതിനു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. BSB BSB: Jesus asked His disciples to have a boat ready for Him so that the crowd would not crush Him.
11 IEV അശുദ്ധാത്മാക്കള്‍ യേശുവിനെ കാണുമ്പോഴെല്ലാം, അവരെ നിയന്ത്രിച്ചിരുന്നവര്‍ യേശുവിന്റെ മുമ്പില്‍ വീണു, "നീ ദൈവപുത്രനെന്നു" വിളിച്ചു പറയും! BSB BSB: And when the unclean spirits saw Him, they fell down before Him and cried out, “You are the Son of God!”
12 IEV യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയാതിരിക്കേണ്ടതിന് അവന് അശുദ്ധാത്മാക്കളോടു വളരെ ശക്തമായി കല്പിച്ചു. BSB BSB: But He warned them sternly not to make Him known.
13 IEV യേശു മലയിലേക്കു കയറിപ്പോയി. താന്‍ ആഗ്രഹിച്ചവരെയൊക്കെ തന്റെ കൂടെ പോകുവാന്‍ വിളിച്ചു. അവര്‍ അവനോടുകൂടെ പോയി. BSB BSB: Then Jesus went up on the mountain and called for those He wanted, and they came to Him.
14 IEV അവന് തന്നോടുകൂടെ ഇരിക്കേണ്ടതിനും പ്രസംഗിപ്പാന്‍ അയക്കേണ്ടതിനുമായി പന്ത്രണ്ടു പേരെ നിയമിച്ചു. അയച്ചവരെ അവന് വിളിച്ചു. BSB BSB: He appointed twelve of them, whom He designated as apostles, to accompany Him, to be sent out to preach,
15 IEV അവന് അവര്‍ക്ക് ആളുകളില്‍ നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കുവാനുള്ള അധികാരവും നല്കി. BSB BSB: and to have authority to drive out demons.
16 IEV അവന് നിയമിച്ച പന്ത്രണ്ടു പേര് ഇവരായിരുന്നു: ശിമോന് (യേശു അവനു പത്രൊസ് എന്നു പുതിയ പേരു നല്കി). BSB BSB: These are the twelve He appointed: Simon (whom He named Peter),
18 IEV കൂടാതെ അവന് അന്ത്രെയാസ്, ഫിലിപ്പോസ്, ബര്ത്തോലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകനായ മറ്റൊരു യാക്കോബ്; കൂടാതെ തദ്ദയിയേയും എരിവുകാരനായ ശിമോന് എന്നിവരെയും നിയമിച്ചു. BSB BSB: Andrew, Philip, Bartholomew, Matthew, Thomas, James son of Alphaeus, Thaddaeus, Simon the Zealot,
19 IEV ഇസ്കര്യോത്ത യൂദാ (പിന്നീടു യേശുവിനെ ഒറ്റികൊടുത്തു). BSB BSB: and Judas Iscariot, who betrayed Jesus.
20 IEV യേശുവും അവന്റെ ശിഷ്യന്മാരും ഒരു വീട്ടില്‍ പോയി. അവര്‍ക്ക് ഭക്ഷിപ്പാന്‍പോലും സമയം ലഭിക്കാതെ ജനക്കൂട്ടം പിന്നെയും അവര്‍ താമസിക്കുന്നയിടത്തും അവന്റെ ചുറ്റും വന്നുകൂടി. BSB BSB: Then Jesus went home, and once again a crowd gathered, so that He and His disciples could not even eat.
21 IEV അവനു ബുദ്ധിഭ്രമം ഉണ്ടെന്നു ചില ആളുകള്‍ പറയുന്നതു അവന്റെ ബന്ധുക്കള്‍ കേട്ടപ്പോള്‍, അവനെ അവരോടുകൂടെ തങ്ങളുടെ ഭവനത്തിലേക്കു കൊണ്ടുപോകേണ്ടതിന് അവര്‍ വന്നു. BSB BSB: When His family heard about this, they went out to take custody of Him, saying, “He is out of His mind.”
23 IEV യേശു ആ ആളുകളെ അവന്റെ അടുക്കലേക്കു വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞത്, സാത്താനു സാത്താനെ പുറത്താക്കുവാന്‍ എങ്ങനെ കഴിയും? BSB BSB: So Jesus called them together and began to speak to them in parables: “How can Satan drive out Satan?
24 IEV ഒരു രാജ്യത്തു താമസിക്കുന്ന ആളുകള്‍ തമ്മില്‍ കലഹിക്കുകയാണെങ്കില്‍ അവരുടെ രാജ്യം ഒരു ഐക്യതയുള്ള രാജ്യം ആയിരിക്കുകയില്ല. BSB BSB: If a kingdom is divided against itself, it cannot stand.
25 IEV ഒരു വീട്ടില്‍ താമസിക്കുന്ന ആളുകള്‍ തമ്മില്‍ കലഹിക്കുകയാണെങ്കില്‍, അവര്‍ക്കു തീര്‍ച്ചയായും ഐക്യതയോടെ ഒരു കുടുംബമായി തുടരാന്‍ കഴിയുകയില്ല. BSB BSB: If a house is divided against itself, it cannot stand.
26 IEV ഇതുപോലെ സാത്താനും അവന്റെ അശുദ്ധാത്മാക്കളും തമ്മില്‍ കലഹിച്ചാല്‍, അവര്‍ ശക്തരായി തുടരേണ്ടതിനു പകരം ശക്തിഹീനര്‍ ആകും. BSB BSB: And if Satan is divided and rises against himself, he cannot stand; his end has come.
27 IEV ശക്തനായ മനുഷ്യനെ ആദ്യം പിടിച്ചു കെട്ടിയിട്ടല്ലാതെ ആര്‍ക്കും ശക്തനായ മനുഷ്യന്റെ വീട്ടില്‍ കടക്കുവാനോ അവന്റെ സമ്പാദ്യങ്ങള്‍ എടുക്കുവാനോ കഴിയുകയില്ല, കെട്ടിയാല്‍ പിന്നെ ആ മനുഷ്യന്റെ വീട്ടില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിക്കാം." BSB BSB: Indeed, no one can enter a strong man’s house to steal his possessions unless he first ties up the strong man. Then he can plunder his house.
28 IEV യേശു പറഞ്ഞത്, "ഇതു ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുക! ആളുകള്‍ പല രീതിയില്‍ പാപം ചെയ്തു ദൈവത്തെക്കുറിച്ചു തിന്മയായി സംസാരിക്കും, എന്നാലും ദൈവം അവരോടു ക്ഷമിക്കും, BSB BSB: Truly I tell you, the sons of men will be forgiven all sins and blasphemies, as many as they utter.
29 IEV എന്നാല്‍ ആരെങ്കിലും പരിശുദ്ധാത്മാവിനെക്കുറിച്ചു ദോഷകരമായ വാക്കുകള്‍ സംസാരിച്ചാല്‍, ദൈവം അവരോട് ഒരിക്കലും ക്ഷമിക്കയില്ല. ആ മനുഷ്യന് നിത്യമായി പാപത്തിനു കുറ്റക്കാരനാകും." BSB BSB: But whoever blasphemes against the Holy Spirit will never be forgiven; he is guilty of eternal sin.”
30 IEV "ഒരു ആശുദ്ധാത്മാവ് അവനെ നിയന്ത്രിക്കുന്നു" എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് യേശു ഇത് അവരോടു പറഞ്ഞത്. BSB BSB: Jesus made this statement because they were saying, “He has an unclean spirit.”
31 IEV യേശുവിന്റെ അമ്മയും ഇളയ സഹോദരങ്ങളും വന്നു പുറത്തുനിന്നു. അവനെ പുറത്തേക്കു വിളിപ്പിക്കേണ്ടതിന് അകത്തേക്ക് ഒരുവനെ അയച്ചു. BSB BSB: Then Jesus’ mother and brothers came and stood outside. They sent someone in to summon Him,
32 IEV ജനക്കൂട്ടം യേശുവിനു ചുറ്റും ഇരുന്നിരുന്നു. അവരില്‍ ഒരുവന് അവനോടു പറഞ്ഞത്, "നിന്റെ അമ്മയും ഇളയ സഹോദരങ്ങളും നിന്നെ കാണേണ്ടതിനു പുറത്തു നില്ക്കുന്നു". BSB BSB: and a crowd was sitting around Him. “Look,” He was told, “Your mother and brothers are outside, asking for You.”
33 IEV യേശു അവരോടു ചോദിച്ചു, "ആരാണ് എന്റെ അമ്മയും സഹോദരങ്ങളും?" BSB BSB: But Jesus replied, “Who are My mother and My brothers?”
34 IEV ശേഷം അവനോടുകൂടെ ഇരുന്ന എല്ലാവരേയും നോക്കികൊണ്ട്, അവന് പറഞ്ഞു, "ഇവിടെ നോക്കുക! നിങ്ങളാണ് എന്റെ അമ്മയും സഹോദരങ്ങളും. BSB BSB: Looking at those seated in a circle around Him, He said, “Here are My mother and My brothers!
35 IEV ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും എന്റെ അമ്മയും!" BSB BSB: For whoever does the will of God is My brother and sister and mother.”