1 IEV അക്കാലത്ത് യേശു അത്ഭുതങ്ങള്‍ ചെയ്യുന്നതായി ഭരണാധികാരിയായ ഹെരോദാ അന്തിപ്പാസ് കേള്‍ക്കുകയുണ്ടായി. BSB BSB: At that time Herod the tetrarch heard the reports about Jesus
2 IEV അവന് അവന്റെ ദാസന്മാരോട് "അവന് യോഹന്നാന് സ്നാപകന് ആയിരിക്കാം. അവന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കാരണത്താല്‍ ഈ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ അവനു ശക്തി ഉണ്ടായി." എന്നു പറഞ്ഞു BSB BSB: and said to his servants, “This is John the Baptist; he has risen from the dead! That is why miraculous powers are at work in him.”
3 IEV ഇങ്ങനെ ചിന്തിക്കുവാന്‍ ഹെരോദാവിന് കാരണമായത് എന്തെന്നാല്‍, തന്റെ സഹോദരനായ ഫിലിപ്പ് ജീവിച്ചിരിക്കെത്തന്നെ അവന്റെ ഭാര്യയായ ഹെരോദ്യയെ വിവാഹം കഴിച്ചിരുന്നു. "നീ ചെയ്തത് ദൈവത്തിന്റെ നിയമത്തിനു എതിരാണ്." എന്നു യോഹന്നാന് അവനോടു പറഞ്ഞിരുന്നു. തുടര്‍ന്നു ഹെരോദ്യയെ പ്രീതിപ്പെടുത്തേണ്ടതിന് യോഹന്നാനെ പിടികൂടുവാന്‍ ഹെരോദാവ് തന്റെ പടയാളികളോട് കല്പിച്ചു. അവന് അവനെ ചങ്ങലകളാല്‍ ബന്ധിച്ചു തടവറയില്‍ ഇട്ടു. BSB BSB: Now Herod had arrested John and bound him and put him in prison on account of Herodias, his brother Philip’s wife,
5 IEV യോഹന്നാനെ കൊല്ലുവാന്‍ തന്റെ പടയാളികളോട് ആജ്ഞാപിക്കുവാന്‍ ഹെരോദാവ് ആഗ്രഹിച്ചു. എന്നാല്‍ യോഹന്നാന് ദൈവത്തിനുവേണ്ടി സംസാരിക്കുന്ന പ്രവാചകന് എന്നു വിശ്വസിക്കുന്നതിനാല്‍ ഹെരോദാവ് പൊതുജനത്തെ ഭയപ്പെട്ടു. BSB BSB: Although Herod wanted to kill John, he was afraid of the people, because they regarded John as a prophet.
6 IEV ഒരു ദിവസം ഹെരോദാവ് തന്റെ ജനന ദിവസം ആഘോഷിക്കുവാന്‍ ഒരു വിരുന്നു നല്കി. ഹെരോദ്യയുടെ മകള്‍ ഹെരോദാവിന്റെ അതിഥികള്‍ക്കുവേണ്ടി നൃത്തം ചെയ്യുകയുണ്ടായി. അവളുടെ നൃത്തം ഹെരോദാവിനെ വളരെയധികം സന്തോഷിപ്പിച്ചു. BSB BSB: On Herod’s birthday, however, the daughter of Herodias danced before them and pleased Herod
7 IEV അതിനാല്‍ അവള് എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കാമെന്നു ദൈവത്തെ സാക്ഷിയാക്കി വാക്കു നല്കി. BSB BSB: so much that he promised with an oath to give to her whatever she asked.
8 IEV ഹെരോദ്യയുടെ മകള്‍ എന്തു ചോദിക്കണമെന്ന് അമ്മയോടു പോയി ചോദിച്ചു. എന്തു ചോദിക്കണമെന്ന് അവളുടെ അമ്മ അവള്‍ക്ക് പറഞ്ഞുകൊടുത്തു. അവളുടെ മകള്‍ മടങ്ങിചെന്ന് ഹെരോദാവിനോടു പറഞ്ഞത്, "യോഹന്നാന് വാസ്തവമായി കൊല്ലപ്പെട്ടു എന്ന് കാണിക്കുവാന്‍ അവന്റെ തല അറുത്ത് ഒരു താലത്തില്‍ കൊണ്ടുവരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു!" BSB BSB: Prompted by her mother, she said, “Give me here on a platter the head of John the Baptist.”
9 IEV ഹെരോദ്യയയുടെ മകള്‍ക്ക് അവള് ആഗ്രഹിക്കുന്നതെന്തും കൊടുക്കാം എന്ന് വാഗ്ദാനം നടത്തിയതിനാല്‍ ഹെരോദാവ് ഇപ്പോള്‍ വളരെയധികം ഖേദമുള്ളവനായി. ദൈവനാമത്തില്‍ അവന് വാഗ്ദാനം നല്‍കുകയും അവന് അങ്ങനെ ചെയ്യുന്നത് അവന്റെ അതിഥികള്‍ എല്ലാവരും കേള്‍ക്കയാലും അവന് പറഞ്ഞതുപോലെ ചെയ്യുവാന്‍ ബദ്ധപ്പെട്ടു. ആയതിനാല്‍ അവര്‍ ആഗ്രഹിച്ചതുപോലെ ചെയ്യുവാന്‍ അവന്റെ ദാസന്മാരോട് അവന് ആജ്ഞാപിച്ചു. BSB BSB: The king was grieved, but because of his oaths and his guests, he ordered that her wish be granted
10 IEV യോഹന്നാന്റെ തല അറക്കുവാന്‍ അവന് പടയാളികളെ തടവറയിലേക്ക് അയച്ചു. BSB BSB: and sent to have John beheaded in the prison.
11 IEV അവര്‍ അങ്ങനെതന്നെ ചെയ്തു, യോഹന്നാന്റെ തല ഒരു തളികയില്‍ വച്ച് പെണ്‍കുട്ടിക്കു കൊടുത്തു. പിന്നീടു പെണ്‍കുട്ടി അത് അവളുടെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോയി. BSB BSB: John’s head was brought in on a platter and presented to the girl, who carried it to her mother.
12 IEV പിന്നീടു യോഹന്നാന്റെ ശിഷ്യന്മാര് തടവറയില്‍ ചെന്ന് അവന്റെ ശരീരം എടുത്തു മറവു ചെയ്തു. തുടര്‍ന്ന് അവര്‍ യേശുവിന്റെ അടുക്കല്‍ ചെന്ന് എന്താണ് സംഭവിച്ചതെന്നു യേശുവിനോടു പറഞ്ഞു. BSB BSB: Then John’s disciples came and took his body and buried it. And they went and informed Jesus.
13 IEV യേശു ആ വാര്‍ത്ത കേട്ടതിനുശേഷം, അവന് ശിഷ്യന്മാരെ കൂട്ടി പടകില്ക്ക യറി ഗലീലക്കടലിലൂടെ ആരും താമസിച്ചിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു പോയി. അവര്‍ എവിടേക്കു പോയി എന്ന് ജനക്കൂട്ടം കേട്ടതിനുശേഷം അവരുടെ പട്ടണങ്ങളെ വിട്ടു തീരത്തു കൂടി നടന്ന് അവനെ പിന്തുടര്ന്നു. BSB BSB: When Jesus heard about John, He withdrew by boat privately to a solitary place. But the crowds found out about it and followed Him on foot from the towns.
14 IEV യേശു തീരത്തേക്കു വന്നപ്പോള്‍, ഒരു വലിയ കൂട്ടം ജനം അവനുവേണ്ടി കാത്തിരിക്കുന്നതായി അവന് കണ്ടു. അവന് അവരോട് സഹതാപം തോന്നി അവരുടെ ഇടയില്‍ ഉണ്ടായിരുന്ന രോഗികളെ സൗഖ്യമാക്കുകയും ചെയ്തു. BSB BSB: When He stepped ashore and saw a large crowd, He had compassion on them and healed their sick.
15 IEV സന്ധ്യയാകാറായപ്പോള്‍, യേശുവിന്റെ ശിഷ്യന്മാര് അവന്റെ അടുക്കല്‍ വന്നു പറഞ്ഞത്, "ആരും പാര്‍ക്കാത്ത ഒരു സ്ഥലമാണ് ഇത്, ഇപ്പോള്‍ തന്നെ വളരെ വൈകിയിരിക്കുന്നു. അടുത്തുള്ള പട്ടണങ്ങളില്‍നിന്ന് ഭക്ഷണം വാങ്ങുവാന്‍ കഴിയേണ്ടതിനു ജനങ്ങളോടു പോകുവാന്‍ പറയണം." BSB BSB: When evening came, the disciples came to Him and said, “This is a desolate place, and the hour is already late. Dismiss the crowds so they can go to the villages and buy themselves some food.”
16 IEV എന്നാല്‍ യേശു തന്റെ ശിഷ്യന്മാരോട് "ഭക്ഷണം ലഭ്യമാകുവാന്‍ അവര്‍ പോകേണ്ട ആവശ്യം ഇല്ല. പകരം നിങ്ങള്‍ തന്നെ അവര്‍ക്കു തിന്നുവാന്‍ എന്തെങ്കിലും കൊടുക്കുക". എന്നു പറഞ്ഞു. BSB BSB: “They do not need to go away,” Jesus replied. “You give them something to eat.”
17 IEV എന്നാല്‍ ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പങ്ങളും വേവിച്ച രണ്ടു മത്സ്യങ്ങളും മാത്രമേ ഇവിടെ ഉള്ളു." എന്ന് ശിഷ്യന്മാര് പറഞ്ഞു. BSB BSB: “We have here only five loaves of bread and two fish,” they answered.
18 IEV അവയെ എന്റെ അടുക്കല്‍ കൊണ്ടു വരുവിന്‍!" എന്ന് അവന് പറഞ്ഞു. BSB BSB: “Bring them here to Me,” Jesus said.
19 IEV അവിടെ കൂടിവന്ന ജന സമൂഹത്തോട് പുല്ലിന്മേല് ഇരിക്കുവാന് യേശു പറഞ്ഞു. തുടര്‍ന്ന് അവന് അഞ്ച് അപ്പവും രണ്ടു മീനും കൈയിലെടുത്തു. അവന് സ്വര്‍ഗ്ഗത്തിലേക്കു നോക്കി, അവയ്ക്കായി ദൈവത്തിനു നന്ദി പറയുകയും കഷണങ്ങളായി മുറിക്കുകയും ചെയ്തു. തുടര്‍ന്ന് അവന് ആ കഷണങ്ങള്‍ ശിഷ്യന്മാരുടെ പക്കല്‍ ഏല്പിച്ചു അവര്‍ ജനങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു. BSB BSB: And He directed the crowds to sit down on the grass. Taking the five loaves and the two fish and looking up to heaven, He spoke a blessing. Then He broke the loaves and gave them to the disciples, and the disciples gave them to the people.
20 IEV തുടര്‍ന്നു വിശക്കാതിരിക്കത്തക്ക നിലയില്‍ എല്ലാവരും തിന്നു. തുടര്‍ന്നു ശേഷിച്ച കഷണങ്ങള്‍ കൂട്ടി പന്ത്രണ്ടു കൊട്ട നിറച്ചു. BSB BSB: They all ate and were satisfied, and the disciples picked up twelve basketfuls of broken pieces that were left over.
21 IEV സ്ത്രീകളെയും കുട്ടികളെയും കൂട്ടാതെ ഏകദേശം അയ്യായിരം പുരുഷന്മാര് അന്ന് ഭക്ഷിച്ചു. BSB BSB: About five thousand men were fed, besides women and children.
22 IEV അതു സംഭവിച്ച ഉടനെ, ഗലീലക്കടലിന്റെ മറുകരയിലേക്കു പടകില്‍ കയറി അവനു മുന്‍പായി പോകുവാന്‍ യേശു അവന്റെ ശിഷ്യന്മാരോടു പറഞ്ഞു. അതേസമയം അവന് ജനത്തെ ഭവനങ്ങളിലേക്കു പറഞ്ഞയക്കുകയായിരുന്നു. BSB BSB: Immediately Jesus made the disciples get into the boat and go on ahead of Him to the other side, while He dismissed the crowds.
23 IEV ജനങ്ങളെ അവന് പറഞ്ഞയച്ചതിനു ശേഷം, അവന് തനിയെ പ്രാര്‍ത്ഥിക്കേണ്ടതിനു മലയിലേക്കു കയറി. സന്ധ്യയായപ്പോള്‍ അവന് അവിടെ തനിച്ചായിരുന്നു. BSB BSB: After He had dismissed them, He went up on the mountain by Himself to pray. When evening came, He was there alone,
24 IEV ഈ സമയത്ത് ശിഷ്യന്മാര് തീരത്തുനിന്നും വളരെ ദൂരത്തായിരുന്നു. ശിഷ്യന്മാര് പടകു തുഴയുന്നതിന് എതിരായി ഒരു കാറ്റ് ശക്തിയായി അടിച്ചു; ആ കാറ്റ് വലിയ തിരമാലകളെ ഉണ്ടാക്കുകയും പടകിനെ വെള്ളത്തില്‍ മുന്നോട്ടും പുറകോട്ടും ഉലച്ചു. BSB BSB: but the boat was already far from land, buffeted by the waves because the wind was against it.
25 IEV പിന്നീട് യേശു മലയില്‍നിന്ന് ഇറങ്ങി തീരത്തേക്ക് വന്നു. രാവിലെ ഏകദേശം മൂന്നു മണിക്കും ആറു മണിക്കും ഇടയില്‍ യേശു പടകിന്റെ അരികിലേക്ക് കടലിന്മേല്‍ നടന്നു. BSB BSB: During the fourth watch of the night, Jesus went out to them, walking on the sea.
26 IEV അവന് കടലിന്മേല്‍ നടക്കുന്നതു ശിഷ്യന്മാര് കണ്ടപ്പോള്‍, അവന് ഒരു ഭൂതം ആയിരിക്കും എന്ന് അവന് ചിന്തിച്ചു. അവര്‍ വളരെയധികം ഭയപ്പെടുകയും ഭീതിയില്‍ നിലവിളിക്കുകയും ചെയ്തു BSB BSB: When the disciples saw Him walking on the sea, they were terrified. “It’s a ghost!” they said, and cried out in fear.
27 IEV ഉടനെ യേശു "ധൈര്യമായിരിക്ക! ഇതു ഞാന്‍ ആകുന്നു. ഭയപ്പെടേണ്ട!" എന്ന് അവരോടു പറഞ്ഞു. BSB BSB: But Jesus spoke up at once: “Take courage! It is I. Do not be afraid.”
30 IEV എന്നാല്‍ പത്രൊസ് ശക്തമായ തിരമാലകളെ ശ്രദ്ധിച്ചപ്പോള്‍ അവന് ഭയന്നുപോയി. അവന് വെള്ളത്തിലേക്കു താഴുവാന്‍ തുടങ്ങുകയും "കര്‍ത്താവേ എന്നെ രക്ഷിക്കണമേ!" എന്ന് നിലവിളിക്കുകയും ചെയ്തു BSB BSB: But when he saw the strength of the wind, he was afraid and, beginning to sink, cried out, “Lord, save me!”
31 IEV ഉടന്‍ തന്നെ യേശു തന്റെ കരം നീട്ടി പത്രൊസിനെ പിടിച്ചു. യേശു അവനോട് "എന്റെ ശക്തിയില്‍ നീ അല്പം മാത്രം വിശ്വസിച്ചു! നിന്നെ മുങ്ങിത്താഴാതെ സൂക്ഷിക്കുവാന്‍ എനിക്ക് കഴിയും എന്നു വിശ്വസിക്കാഞ്ഞത് എന്തുകൊണ്ടാണ്?" BSB BSB: Immediately Jesus reached out His hand and took hold of Peter. “You of little faith,” He said, “why did you doubt?”
32 IEV തുടര്‍ന്നു യേശുവും പത്രൊസും പടകില്‍ കയറുകയും കാറ്റ് അടിക്കുന്നത് ഉടനെ തന്നെ നില്‍ക്കുകയും ചെയ്തു. BSB BSB: And when they had climbed back into the boat, the wind died down.
34 IEV അവര്‍ പടകില്‍ തടാകത്തിലൂടെ മുന്‍പോട്ടു സഞ്ചരിച്ച് തീരത്തുള്ള ഗെന്നേസരെത്തു പട്ടണത്തില്‍ എത്തി. BSB BSB: When they had crossed over, they landed at Gennesaret.
35 IEV ആ പ്രദേശത്തുള്ള ആളുകള്‍ യേശുവിനെ തിരിച്ചറിയുകയും ആ ഭാഗങ്ങളില്‍ ജീവിക്കുന്ന എല്ലാവരേയും യേശു വന്ന വിവരം അറിയിക്കേണ്ടതിന് ആളുകളെ അയച്ചു. അതിനാല്‍ രോഗികളായ എല്ലാവരേയും യേശുവിന്റെ അടുക്കലേക്കു ജനം കൊണ്ടുവന്നു. BSB BSB: And when the men of that place recognized Jesus, they sent word to all the surrounding region. People brought all the sick to Him
36 IEV രോഗികളായവര്‍ അവനെ തൊടുവാന്‍ അനുവദിക്കേണ്ടതിനു അവന് സൗഖ്യമാക്കെണ്ടതിനു അവന്റെ വസ്ത്രത്തിന്റെ അരികെങ്കിലും തൊടുവാന്‍ അപേക്ഷിക്കുകയും അവനെയോ അവന്റെ വസ്ത്രത്തെയോ തൊട്ട എല്ലാവരും സൗഖ്യമുള്ളവരായി. BSB BSB: and begged Him just to let them touch the fringe of His cloak. And all who touched Him were healed.