1 IEV സ്വര്‍ഗ്ഗരാജ്യം വിവാഹ സദ്യക്കു പോകുവാന്‍ ഒരുങ്ങിയിരിക്കുന്ന പത്തു കന്യകമാര്‍ക്കു സംഭവിച്ചതുപോലെ ആകുന്നു. അവര്‍ അവരുടെ വിളക്കുകള്‍ എടുത്തു മണവാളന് വരുന്നതിനായി കാത്തിരിക്കേണ്ടതായിരുന്നു. BSB BSB: “At that time the kingdom of heaven will be like ten virgins who took their lamps and went out to meet the bridegroom.
2 IEV ഈ പെണ്‍കുട്ടികളില്‍ അഞ്ചു പേര് ബുദ്ധിയില്ലാത്തവരും അഞ്ചു പേര് ബുദ്ധിയുള്ളവരും ആയിരുന്നു. BSB BSB: Five of them were foolish, and five were wise.
3 IEV ബുദ്ധിയില്ലാത്ത പെണ്‍കുട്ടികള്‍ അവരുടെ വിളക്കുകള്‍ എടുത്തു, എന്നാല്‍ അവര്‍ വിളക്കുകള്‍ക്കുവേണ്ടി അധികം ഒലിവെണ്ണ എടുത്തില്ല. BSB BSB: The foolish ones took their lamps but did not take along any extra oil.
4 IEV എന്നാല്‍ ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ അവരുടെ വിളക്കുകളില്‍ ഉള്ളതുപോലെ പാത്രങ്ങളിലും എണ്ണ എടുത്തു. BSB BSB: But the wise ones took oil in flasks along with their lamps.
5 IEV മണവാളന് വരുന്നതിനു വളരെയധികം സമയം എടുക്കുകയും രാത്രി വളരെയാകുകയും ചെയ്തു. അതിനാല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉറക്കംവരികയും അവര്‍ ഗാഡനിദ്രയില്‍ ആകുകയും ചെയ്തു. BSB BSB: When the bridegroom was delayed, they all became drowsy and fell asleep.
6 IEV അര്‍ദ്ധരാത്രിയില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു അവരെ ഉണര്‍ത്തി. "മണവാളന് എത്തിച്ചേരുന്നു, അവന് ഇവിടെ എത്തിക്കഴിഞ്ഞു!" പുറത്തുപോയി അവനെ എതിരേല്ക്കുക!" BSB BSB: At midnight the cry rang out: ‘Here is the bridegroom! Come out to meet him!’
7 IEV ആയതിനാല്‍ പെണ്‍കുട്ടികള്‍ എല്ലാവരും എഴുന്നേറ്റു അവരുടെ വിളക്കുകള്‍ തെളിയിക്കുവാന്‍ ക്രമീകരണം ചെയ്തു. BSB BSB: Then all the virgins woke up and trimmed their lamps.
8 IEV ബുദ്ധിയില്ലാത്ത പെണ്‍കുട്ടികള്‍ ബുദ്ധിയുള്ളവരോട്, "നിങ്ങളുടെ എണ്ണയില്‍ കുറച്ചു ഞങ്ങള്‍ക്ക് തരിക, എന്തുകൊണ്ടെന്നാല്‍ ഞങ്ങളുടെ വിളക്കുകള്‍ അണയുവാന്‍ പോകുന്നു" എന്നു പറഞ്ഞു. BSB BSB: The foolish ones said to the wise, ‘Give us some of your oil; our lamps are going out.’
9 IEV ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ മറുപടി പറഞ്ഞത്, 'ഇല്ല, ഞങ്ങളുടെയും നിങ്ങളുടെയും വിളക്കുകള്‍ക്ക് എണ്ണ തികയാതെവരും. വില്‍പ്പനക്കാരുടെ അടുക്കല്‍ ചെന്ന് നിങ്ങള്‍ക്കു വേണ്ടിയുള്ളതു വാങ്ങുക!' BSB BSB: ‘No,’ said the wise ones, ‘or there may not be enough for both us and you. Instead, go to those who sell oil and buy some for yourselves.’
10 IEV എന്നാല്‍ ബുദ്ധിയില്ലാത്ത പെണ്‍കുട്ടികള്‍ എണ്ണ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന് എത്തിച്ചേര്‍ന്നു. തുടര്‍ന്നു തയ്യാറായിരിക്കുന്ന ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ മണവാട്ടി കാത്തിരിക്കുന്ന വിരുന്നുശാലയിലേക്ക് മണവാളനോടൊപ്പം പോയി. തുടര്‍ന്നു കതക് അടച്ചു. BSB BSB: But while they were on their way to buy it, the bridegroom arrived. Those who were ready went in with him to the wedding banquet, and the door was shut.
11 IEV പിന്നീടു ശേഷിച്ച പെണ്‍കുട്ടികള്‍ വിവാഹശാലയിലേക്കു വന്നു, അവര്‍ മണവാളനെ വിളിച്ചു, 'യജമാനനെ, ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കുക!' BSB BSB: Later the other virgins arrived and said, ‘Lord, lord, open the door for us!’
12 IEV എന്നാല്‍ അവന് അവരോട്, "ഞാന്‍ സത്യമായി നിങ്ങളെ അറിയുന്നില്ല, അതിനാല്‍ നിങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കുകയില്ല!" BSB BSB: But he replied, ‘Truly I tell you, I do not know you.’
13 IEV തുടര്‍ന്നു യേശു പറഞ്ഞത്, 'ആകയാല്‍ അത് എപ്പോള്‍ സംഭവിക്കും എന്നു നിങ്ങള്‍ അറിയായ്കയാല്‍ ഇതു നിങ്ങള്‍ക്കു സംഭവിക്കാതിരിപ്പാന് തയ്യാറായിരിക്കുക." BSB BSB: Therefore keep watch, because you do not know the day or the hour.
14 IEV മനുഷ്യപുത്രന് രാജാവായി തിരികെവരുമ്പോള്‍ ഒരു വലിയ യാത്രക്കായി ഒരുങ്ങിയിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയായിരിക്കും. അവന് അവന്റെ ദാസന്മാരെ വിളിച്ചുകൂട്ടി തന്റെ ധനം അവനു വേണ്ടി അധികം സമ്പാദിക്കേണ്ടതിനായി ഓരോരുത്തര്‍ക്കും കുറേശ്ശെ നല്കി. BSB BSB: For it is just like a man going on a journey, who called his servants and entrusted them with his possessions.
15 IEV അത് ഉപയോഗിക്കാനുള്ള അവരുടെ കഴിവിന് അനുസരണമായി പണം അവര്‍ക്കു നല്കി. ഉദാഹരണത്തിന്, ഒരു ദാസന് ഏകദേശം 165 കിലോ ഭാരം വരുന്ന അഞ്ചു സഞ്ചി സ്വര്‍ണ്ണവും മറ്റൊരു ദാസന് ഏകദേശം 66 കിലോ ഭാരം വരുന്ന രണ്ടു സഞ്ചികളും മറ്റൊരു ദാസന് ഏകദേശം 33 കിലോ ഭാരം വരുന്ന ഒരു സഞ്ചിയും കൊടുത്തു. തുടര്‍ന്ന് അവന് യാത്രക്കായി പുറപ്പെട്ടു. BSB BSB: To one he gave five talents, to another two talents, and to another one talent—each according to his own ability. And he went on his journey.
16 IEV അഞ്ചു സഞ്ചി സ്വര്‍ണ്ണം ലഭിച്ചവന് പെട്ടെന്നുപോയി അഞ്ചു സഞ്ചി കൂടുതലായി സമ്പാദിക്കേണ്ടതിന് ആ പണം ഉപയോഗിച്ചു. BSB BSB: The servant who had received the five talents went at once and put them to work and gained five more.
17 IEV അതേരീതിയില്‍ രണ്ടു സഞ്ചി സ്വര്‍ണ്ണം കിട്ടിയ ദാസന് രണ്ടു സഞ്ചി സ്വര്‍ണ്ണംകൂടി സമ്പാദിച്ചു. BSB BSB: Likewise, the one with the two talents gained two more.
18 IEV എന്നാല്‍ ഒരു സഞ്ചി സ്വര്‍ണ്ണം കിട്ടിയ ദാസന് പോയി നിലത്ത് ഒരു കുഴി കുഴിച്ചു അത് സുരക്ഷിതമായി സൂക്ഷിപ്പാന്‍ മറച്ചു വച്ചു. BSB BSB: But the servant who had received the one talent went off, dug a hole in the ground, and hid his master’s money.
19 IEV വളരെ നാളുകള്‍ക്കുശേഷം ദാസന്മാരുടെ യജമാനന് മടങ്ങി വന്നു. തന്റെ പണംകൊണ്ട് അവര്‍ എന്തു ചെയ്തു എന്ന് അറിയേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടി. BSB BSB: After a long time the master of those servants returned and settled accounts with them.
20 IEV അഞ്ച് സഞ്ചി സ്വര്‍ണ്ണം ലഭിച്ച ദാസന് പത്തു സഞ്ചി അവന്റെ അടുക്കല്‍ കൊണ്ടു വന്നു. അവന് പറഞ്ഞത്, 'നീ എനിക്കു സൂക്ഷിച്ചു കൈകാര്യം ചെയ്യുവാന്‍ അഞ്ചു സഞ്ചി സ്വര്‍ണ്ണമാണു തന്നത്. നോക്കുക, ഞാന്‍ അഞ്ചു കൂടി നേടിയിരിക്കുന്നു!' BSB BSB: The servant who had received the five talents came and presented five more. ‘Master,’ he said, ‘you entrusted me with five talents. See, I have gained five more.’
21 IEV അവന്റെ യജമാനന് അവനോട്, 'നീ ഒരു നല്ല ദാസനാണ്! നീ എന്നോടു വളരെ വിശ്വസ്തനായിരിക്കുന്നു. നീ ചെറിയ തുകയ്ക്കുള്ള പണം വളരെ നന്നായി കൈകാര്യം ചെയ്തു. അതിനാല്‍ ഞാന്‍ നിന്നെ വളരെ കാര്യങ്ങള്‍ക്കു ചുമതലക്കാരന് ആക്കും. വന്ന് എന്നോടൊപ്പം സന്തോഷിക്കുക!" BSB BSB: His master replied, ‘Well done, good and faithful servant! You have been faithful with a few things; I will put you in charge of many things. Enter into the joy of your master!’
22 IEV രണ്ടു സഞ്ചി സ്വര്‍ണ്ണം ലഭിച്ച ദാസനും വന്നു, അവന് പറഞ്ഞത്, 'യജമാനനെ, സൂക്ഷിച്ചു വയ്ക്കേണ്ടതിനു നീ എനിക്കു രണ്ടു സഞ്ചി സ്വര്‍ണ്ണമാണു തന്നത്. ഞാന്‍ രണ്ടുകൂടി നേടിയതു കാണുക!" BSB BSB: The servant who had received the two talents also came and said, ‘Master, you entrusted me with two talents. See, I have gained two more.’
23 IEV അവന്റെ യജമാനന് മറുപടിയായി, "നീ ഒരു നല്ല ദാസനാണ്! നീ എന്നോടു വിശ്വസ്തനായിരിക്കുന്നു. നീ ഒരു ചെറിയ തുകയ്ക്കുള്ള പണം വളരെ നന്നായി കൈകാര്യം ചെയ്തു, ആകയാല്‍ ഞാന്‍ വളരെയധികം കാര്യങ്ങള്‍ക്കു നിന്നെ ചുമതലക്കാരന് ആക്കും. വന്ന് എന്നോടൊപ്പം സന്തോഷിക്കുക!" BSB BSB: His master replied, ‘Well done, good and faithful servant! You have been faithful with a few things; I will put you in charge of many things. Enter into the joy of your master!’
24 IEV പിന്നീട് ഒരു സഞ്ചി സ്വര്‍ണ്ണം ലഭിച്ച ദാസന് വന്നു. അവന് പറഞ്ഞത്, 'യജമാനനെ, ഞാന്‍ നിന്നെ ഭയപ്പെട്ടുപോയി. താന്‍ വിതച്ചിട്ടില്ലാത്ത നിലം കൊയ്യുവാന്‍ ശ്രമിക്കുന്ന ഒരു കൃഷിക്കാരനെപ്പോലെ, നീ മുതല്‍മുടക്ക് ഒന്നും നടത്താതെ തന്നെ വളരെ പണം പ്രതീക്ഷിക്കുന്ന ഒരു മനുഷ്യനാണെന്നു ഞാന്‍ അറിഞ്ഞു. BSB BSB: Finally, the servant who had received the one talent came and said, ‘Master, I knew that you are a hard man, reaping where you have not sown and gathering where you have not scattered seed.
25 IEV മുതല്‍ മുടക്കു നടത്തുവാന്‍ നീ എനിക്കു വായ്പയായി തന്ന പണം ഞാന്‍ നഷ്ടപ്പെടുത്തിയാല്‍ നീ എന്തു ചെയ്യും എന്നു ഞാന്‍ ഭയപ്പെട്ടു, അതിനാല്‍ ഞാന്‍ അതു ഭൂമിയില്‍ മറച്ചുവച്ചു. ഇപ്പോള്‍ അത് ഇതാ, ദയവായി തിരിച്ചെടുക്കുക!" BSB BSB: So I was afraid and went out and hid your talent in the ground. See, you have what belongs to you.’
26 IEV അവന്റെ യജമാനന് മറുപടിയായി, "നീ ദുഷ്ടനും മടിയനുമായ ദാസനാണ്! ഞാന്‍ വിത്ത് വിതക്കാത്ത മറ്റൊരുവന്റെ നിലത്തുനിന്നു ധാന്യം കൊയ്യുന്ന കൃഷിക്കാരനെപ്പോലെ യഥാര്‍ത്ഥത്തില്‍ എന്റെതല്ലാത്ത പണം ഞാന്‍ എടുക്കുന്നു എന്നു നീ അറിഞ്ഞു! BSB BSB: ‘You wicked, lazy servant!’ replied his master. ‘You knew that I reap where I have not sown and gather where I have not scattered seed.
27 IEV എന്നാല്‍ എന്റെ പണം നീ ഒരു പണമിടപാടു സ്ഥാപനത്തില്‍ കുറഞ്ഞപക്ഷം നിക്ഷേപിച്ചിരുന്നു എങ്കില്‍ ഞാന്‍ തിരികെ വരുമ്പോള്‍ അതില്‍നിന്നും നേടിയ പലിശയോടു കൂടെ ഞാന്‍ തിരികെ പോകുമായിരുന്നു!". BSB BSB: Then you should have deposited my money with the bankers, and on my return I would have received it back with interest.
28 IEV തുടര്‍ന്നു ദാസന്മാരോട്, അവനില്‍നിന്ന് സ്വര്‍ണ്ണത്തിന്റെ സഞ്ചി എടുത്തു പത്തു സഞ്ചിയുള്ളവനു കൊടുക്കുക! BSB BSB: Therefore take the talent from him and give it to the one who has ten talents.
29 IEV ലഭിച്ചതു നന്നായി ഉപയോഗിക്കുന്നവര്‍ക്ക് ദൈവം കൂടുതലായി നല്‍കുകയും അവര്‍ക്കു സമൃദ്ധിയായി ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ലഭിച്ചതു നന്നായി ഉപയോഗിക്കാത്തവരില്നിന്നും അവര്‍ക്കുള്ളതും കൂടി എടുത്തു കളയും എന്നു പറഞ്ഞു. BSB BSB: For everyone who has will be given more, and he will have an abundance. But the one who does not have, even what he has will be taken away from him.
30 IEV അതു മാത്രമല്ല, ആ വിലകെട്ട ദാസനെ വേദനയാല്‍ നിലവിളിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്നവര്‍ ഉള്ള പുറത്തെ ഇരുട്ടിലേക്ക് എറിയുക. BSB BSB: And throw that worthless servant into the outer darkness, where there will be weeping and gnashing of teeth.’
32 IEV എല്ലാ ജനസമൂഹങ്ങളില്‍ നിന്നുള്ള എല്ലാവരേയും അവന്റെ മുന്‍പാകെ കൂട്ടിച്ചേര്‍ക്കും. തുടര്‍ന്ന് ഒരു ആട്ടിടയന് ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന് ഒരാളെ മറ്റൊരാളില്‍നിന്ന് വേര്‍തിരിക്കും. ചെമ്മരിയാടുകളേയും കോലാടുകളെയും എന്നപോലെ. BSB BSB: All the nations will be gathered before Him, and He will separate the people one from another, as a shepherd separates the sheep from the goats.
33 IEV അവന് നീതിമാന്മാരെ അവന്റെ വലത്തും നീതികെട്ടവരെ അവന്റെ ഇടത്തും നിര്‍ത്തും. BSB BSB: He will place the sheep on His right and the goats on His left.
34 IEV പിന്നീട് അവന് തന്റെ വലത്തുള്ളവരോട്, "എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരിക, ലോകത്തെ സൃഷ്ടിച്ച സമയം മുതല്‍ ഞാന്‍ ഒരുക്കിയിരിക്കുന്ന അവന്റെ ഭരണത്തിന്റെ അനുഗ്രഹങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്കു നല്കുന്ന എല്ലാ കാര്യങ്ങളും പ്രാപിക്കുവാനായി വരിക എന്നു പറയും. BSB BSB: Then the King will say to those on His right, ‘Come, you who are blessed by My Father, inherit the kingdom prepared for you from the foundation of the world.
35 IEV എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ എനിക്കു തിന്നുവാന്‍ തന്ന കാരണത്താല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ എനിക്കു കുടിക്കുവാന്‍ തന്നു. ഞാന്‍ നിങ്ങളുടെ പട്ടണത്തില്‍ അന്യന് ആയിരുന്നപ്പോള്‍ നിങ്ങളുടെ ഭവനങ്ങളില്‍ പാര്‍ക്കുവാന്‍ നിങ്ങള്‍ എന്നെ ക്ഷണിച്ചു. BSB BSB: For I was hungry and you gave Me something to eat, I was thirsty and you gave Me something to drink, I was a stranger and you took Me in,
36 IEV എനിക്കു വസ്ത്രം ആവശ്യമായിരുന്നപ്പോള്‍, നിങ്ങള്‍ എനിക്കു കുറച്ചു വസ്ത്രം തന്നു. ഞാന്‍ രോഗിയായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പരിചരിച്ചു. ഞാന്‍ തടവറയില്‍ ആയിരുന്നപ്പോള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ നിങ്ങള്‍ വന്നു. BSB BSB: I was naked and you clothed Me, I was sick and you looked after Me, I was in prison and you visited Me.’
37 IEV അന്ന്, നല്ലവരെന്നു ദൈവം പ്രഖ്യാപിച്ചവര്‍ മറുപടി പറയും, 'കര്‍ത്താവേ നിന്നെ വിശന്നവനായി ഞങ്ങള്‍ എപ്പോഴാണ് കണ്ടതും നിനക്ക് തിന്മാന് തന്നതും? എപ്പോഴാണ് നിനക്ക് ദാഹിച്ചതും ഞങ്ങള്‍ നിനക്ക് കുടിക്കാന്‍ തന്നതും? BSB BSB: Then the righteous will answer Him, ‘Lord, when did we see You hungry and feed You, or thirsty and give You something to drink?
38 IEV നീ ഞങ്ങളുടെ പട്ടണത്തില്‍ അന്യനായി വന്നതും ഞങ്ങളുടെ ഭവനങ്ങളില്‍ പാര്‍ക്കുവാന്‍ ഞങ്ങള്‍ നിന്നെ ക്ഷണിച്ചതും എപ്പോഴാണ്? നിനക്ക് എപ്പോഴാണ് വസ്ത്രം ആവശ്യമായി വന്നതും ഞങ്ങള്‍ നിനക്കു തന്നതും? BSB BSB: When did we see You a stranger and take You in, or naked and clothe You?
39 IEV എപ്പോഴാണ് നീ രോഗിയായതും തടവറയില്‍ കിടന്നതും ഞങ്ങള്‍ നിന്നെ സന്ദര്‍ശിക്കുവാന്‍ വന്നതും, നിനക്കുവേണ്ടി ഈ കാര്യങ്ങള്‍ ചെയ്തതായി ഞങ്ങള്‍ ഓര്‍ക്കുന്നില്ല. BSB BSB: When did we see You sick or in prison and visit You?’
40 IEV രാജാവ് മറുപടിയായി, വാസ്തവത്തില്‍ ഏറ്റവും എളിയവന് ആയിരുന്നാലും നിങ്ങളുടെ കൂട്ട് വിശ്വാസികളില്‍ ഒരുവനു വേണ്ടി എന്തൊക്കെ ചെയ്തുവോ അതു നിശ്ചയമായും എനിക്കായിട്ടാണ് നിങ്ങള്‍ ചെയ്തത് എന്ന് പറയും. BSB BSB: And the King will reply, ‘Truly I tell you, whatever you did for one of the least of these brothers of Mine, you did for Me.’
42 IEV നിങ്ങള്‍ അവിടേക്ക് പോകുന്നതു ന്യായമാണ് കാരണം, എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ എനിക്കു ഭക്ഷിപ്പാന്‍ ഒന്നും തന്നില്ല. എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ കുടിപ്പാന്‍ ഒന്നും തന്നില്ല. BSB BSB: For I was hungry and you gave Me nothing to eat, I was thirsty and you gave Me nothing to drink,
43 IEV ഞാന്‍ നിങ്ങളുടെ പട്ടണത്തില്‍ അന്യനായിരുന്നപ്പോള് എന്നെ നിങ്ങളുടെ ഭവനങ്ങളിലേക്കു ക്ഷണിച്ചില്ല. എനിക്ക് വസ്ത്രം ആവശ്യമായിരുന്നപ്പോള്‍ നിങ്ങള്‍ അതു തന്നില്ല. ഞാന്‍ രോഗിയായിരുന്നപ്പോഴോ തടവില്‍ ആയിരുന്നപ്പോഴോ നിങ്ങള്‍ എന്നെ പരിചരിച്ചില്ല. BSB BSB: I was a stranger and you did not take Me in, I was naked and you did not clothe Me, I was sick and in prison and you did not look after Me.’
44 IEV അവര്‍ അവനോടു മറുപടിയായി, കര്‍ത്താവേ, നീ എപ്പോഴാണ് വിശക്കുന്നവനോ ദാഹിക്കുന്നവനോ അന്യനായോ വസ്ത്രം ആവശ്യം ഉള്ളവനായോ രോഗിയായോ തടവിലാകുകയോ ചെയ്യുകയും ഞങ്ങള്‍ നിന്നെ സഹായിക്കാതിരുന്നതും"? എന്നു പറയും. BSB BSB: And they too will reply, ‘Lord, when did we see You hungry or thirsty or a stranger or naked or sick or in prison, and did not minister to You?’
45 IEV അവന് മറുപടിയായി 'എന്റെ ജനങ്ങളില്‍ വളരെ എളിയവനായ ഒരുവനെ സഹായിക്കുന്നതിന് ഒന്നും ചെയ്യാതിരുന്നപ്പോഴൊക്കെ എനിക്കാണ് നിങ്ങള്‍ ചെയ്യാതിരുന്നത് എന്നതാണ് സത്യം' എന്നു പറയും. BSB BSB: Then the King will answer, ‘Truly I tell you, whatever you did not do for one of the least of these, you did not do for Me.’