1 IEV ആ കാര്യങ്ങളെല്ലാം യേശു പറഞ്ഞു തീര്‍ന്നപ്പോള്‍, അവന് അവന്റെ ശിഷ്യന്മാരോട്, BSB BSB: When Jesus had finished saying all these things, He told His disciples,
2 IEV "ഇന്നുമുതല്‍ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞശേഷം നാം പെസഹാപെരുന്നാള്‍ ആചരിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. ആ സമയത്ത് ഒരുവന് മനുഷ്യപുത്രനെ ക്രൂശില്‍ തറയ്ക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കും." BSB BSB: “You know that the Passover is two days away, and the Son of Man will be handed over to be crucified.”
4 IEV യേശുവിനെ കൊല്ലുവാനായി തന്ത്രപൂര്‍വ്വം അവനെ പിടിക്കുവാന്‍ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് അവര്‍ അവിടെ പദ്ധതി തയ്യാറാക്കി. BSB BSB: and they conspired to arrest Jesus covertly and kill Him.
5 IEV എന്നാല്‍ അവര്‍ പറഞ്ഞത്, "പെസഹാ പെരുന്നാളില്‍ നാം അതു ചെയ്യുന്നു എങ്കില്‍ ജനങ്ങള്‍ കലഹിക്കുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ അതു ചെയ്യരുത്." BSB BSB: “But not during the feast,” they said, “or there may be a riot among the people.”
6 IEV യേശുവും അവന്റെ ശിഷ്യന്മാരും ബെഥാന്യ എന്ന ഗ്രാമത്തില്‍ ആയിരിക്കവേ, കുഷ്ഠരോഗത്തില്‍നിന്ന് യേശു സൗഖ്യമാക്കിയ ശീമോന്റെ ഭവനത്തില്‍ അവര്‍ ഭക്ഷണം കഴിച്ചു. BSB BSB: While Jesus was in Bethany in the home of Simon the Leper,
7 IEV ഭക്ഷണ സമയത്ത് ഒരു സ്ത്രീ ആ ഭവനത്തിലേക്കു വന്നു. വളരെ വിലയുള്ള പരിമള തൈലം നിറച്ച മനോഹരമായ ഒരു കല്‍ഭരണി അവളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവര്‍ അവന്റെ അടുക്കലേക്കു ചെന്ന് പരിമള തൈലം മുഴുവനും അവന്റെ തലയില്‍ ഒഴിച്ചു. BSB BSB: a woman came to Him with an alabaster jar of expensive perfume, which she poured on His head as He reclined at the table.
8 IEV ശിഷ്യന്മാര് അതു കണ്ടപ്പോള്‍ അവര്‍ വളരെ കോപിച്ചു. അവരില്‍ ഒരാള്‍, "ഈ പരിമള തൈലം വൃഥാവാക്കിയതു ഭയങ്കരമാണ്!" എന്നു പറഞ്ഞു. BSB BSB: When the disciples saw this, they were indignant and asked, “Why this waste?
9 IEV "നാം അതു വിറ്റു വളരെ പണം ഉണ്ടാക്കാമായിരുന്നു. ആ പണം ദരിദ്രരായവര്‍ക്കു നല്‍കാമായിരുന്നു." എന്നു പറഞ്ഞു. BSB BSB: This perfume could have been sold at a high price, and the money given to the poor.”
10 IEV അവര്‍ എന്താണ് പറയുന്നത് എന്ന് യേശു അറിഞ്ഞു, അതിനാല്‍ അവന് അവരോട്, "ഈ സ്ത്രീയെക്കുറിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട! അവള് എനിക്കുവേണ്ടി മനോഹരമായ ഒരു കാര്യം ചെയ്തിരിക്കുന്നു. BSB BSB: Aware of this, Jesus asked, “Why are you bothering this woman? She has done a beautiful deed to Me.
11 IEV നിങ്ങളുടെ ഇടയില്‍ ദരിദ്രര്‍ എപ്പോഴും ഉണ്ടായിരിക്കും എന്നതു മനസ്സില്‍ കരുതുക, നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരെ സഹായിപ്പാന്‍ കഴിയും. എന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല! എന്നു പറഞ്ഞു. BSB BSB: The poor you will always have with you, but you will not always have Me.
12 IEV അവള് ഈ പരിമള തൈലം തന്റെ ശരീരത്തില്‍ ഒഴിച്ചപ്പോള്‍ ഞാന്‍ വേഗം മരിക്കുവാന്‍ പോകുന്നു എന്ന് അറിഞ്ഞതുപോലെയാണ്. എന്റെ ശരീരം സംസ്കരിപ്പാനായി അവള് എന്റെ ശരീരം അഭിഷേകം ചെയ്തതുപോലെയാകുന്നു. BSB BSB: By pouring this perfume on Me, she has prepared My body for burial.
13 IEV ഇത് ഞാന്‍ നിങ്ങളോട് പറയുന്നു, എന്നെക്കുറിച്ച് സുവാര്‍ത്ത, ലോകം മുഴുവനും എവിടെയൊക്കെ ആളുകള്‍ പ്രസംഗിക്കപ്പെടുമോ ഈ സ്ത്രീ ചെയ്തത് അവര്‍ പറയുകയും അതിന്റെ ഫലമായി ആളുകള്‍ അവളെ എല്ലായ്പ്പോഴും ഓര്‍ക്കുകയും ചെയ്യും." BSB BSB: Truly I tell you, wherever this gospel is preached in all the world, what she has done will also be told in memory of her.”
14 IEV പന്ത്രണ്ടു ശിഷ്യന്മാരില് ഒരാളായിരുന്നിട്ടും ഇസ്കരിയോത്ത യൂദ മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു BSB BSB: Then one of the Twelve, the one called Judas Iscariot, went to the chief priests
15 IEV "അവനെ പിടിക്കുന്നതിനു ഞാന്‍ നിങ്ങളെ സഹായിക്കുന്നു എങ്കില്‍ നിങ്ങള്‍ എനിക്ക് എത്ര പണം തരുവാന്‍ താല്പര്യപ്പെടുന്നു." എന്ന് അവന് അവരോടു ചോദിച്ചു. അവര്‍ അവനു മുപ്പതു വെള്ളി നാണയം കൊടുക്കാമെന്നു സമ്മതിച്ചു. അതിനാല്‍ അവര്‍ നാണയം എണ്ണി അവനു കൊടുത്തു. BSB BSB: and asked, “What are you willing to give me if I hand Him over to you?” And they set out for him thirty pieces of silver.
16 IEV അവര്‍ക്ക് അവനെ പിടികൂടുവാന്‍ കഴിയേണ്ടതിനുള്ള അവസരത്തിനായി ആ സമയം മുതല്‍ അവന് കാത്തിരുന്നു. BSB BSB: So from then on Judas looked for an opportunity to betray Jesus.
17 IEV പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒരാഴ്ച നീളുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ ചെന്ന്, "ഞങ്ങള്‍ക്കു നിന്നോടൊപ്പം ഭക്ഷിക്കേണ്ടതിനു പെസഹായുടെ ആഘോഷത്തിനുള്ള ഭക്ഷണം ഞങ്ങള്‍ എവിടെ തയ്യാറാക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? എന്നു ചോദിച്ചു. BSB BSB: On the first day of the Feast of Unleavened Bread, the disciples came to Jesus and asked, “Where do You want us to prepare for You to eat the Passover?”
18 IEV ശിഷ്യന്മാരില് രണ്ടു പേരോട് അവര്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് യേശു നിര്‍ദ്ദേശം നല്കി. അവന് അവരോട്, ഞാന്‍ മുമ്പുതന്നെ പട്ടണത്തിലുള്ള ഒരു മനുഷ്യനുമായി ക്രമീകരിച്ചിരിക്കുന്ന ആളുടെ അടുത്തേക്കു പോകുക. ഗുരുവായ ഞാന്‍ ഇതു പറഞ്ഞു എന്ന് അവനോടു പറയുക, "ഞാന്‍ നിന്നോടു സമയത്തെക്കുറിച്ച് പറഞ്ഞത് അടുത്തിരിക്കുന്നു, നിന്റെ ഭവനത്തില്‍വച്ച് തന്റെ ശിഷ്യന്മാരുമായി പെസഹാ ആചരിക്കുവാന്‍ പോകുന്നു, കൂടാതെ ഭക്ഷണം തയ്യാറാക്കുവാന്‍ ഞാന്‍ ഈ രണ്ടുപേരെ അയച്ചിരിക്കുന്നു." BSB BSB: He answered, “Go into the city to a certain man and tell him that the Teacher says, ‘My time is near. I will keep the Passover with My disciples at your house.’”
19 IEV ആയതിനാല്‍ ആ രണ്ടു ശിഷ്യന്മാര് യേശു അവരോടു പറഞ്ഞതുപോലെ ചെയ്തു. അവര്‍ ആ മനുഷ്യന്റെ വീട്ടില്‍ ചെന്ന് പെസഹായുടെ ഭക്ഷണം തയ്യാറാക്കി. BSB BSB: So the disciples did as Jesus had directed them and prepared the Passover.
20 IEV സന്ധ്യയായപ്പോള്‍, യേശു പന്ത്രണ്ടു ശിഷ്യന്മാരുമായി ഭക്ഷിക്കുകയായിരുന്നു. BSB BSB: When evening came, Jesus was reclining with the twelve disciples.
21 IEV അവന് അവരോട് "ഇതു ശ്രദ്ധയോടെ കേള്‍ക്കുക, എന്റെ ശത്രുക്കള്‍ എന്നെ പിടികൂടുവാന്‍ സഹായിക്കുന്നതിനായി നിങ്ങളില്‍ ഒരുവന് പോകുന്നു" എന്നു പറഞ്ഞു. BSB BSB: And while they were eating, He said to them, “Truly I tell you, one of you will betray Me.”
22 IEV ശിഷ്യന്മാര് ഇതു കേട്ട് വളരെ ദുഖിതരായി. അവര്‍ ഓരോരുത്തരായി അവനോടു പറയുവാന്‍ തുടങ്ങി. "കര്‍ത്താവേ, അത് തീര്‍ച്ചയായും ഞാനായിരിക്കയില്ല." BSB BSB: They were deeply grieved and began to ask Him one after another, “Surely not I, Lord?”
23 IEV അവന് മറുപടി പറഞ്ഞു, എന്നോടൊപ്പം അപ്പം ചാറില്‍ മുക്കുന്ന നിങ്ങളില്‍ ഒരുവനാണ് എന്റെ ശത്രുക്കള്‍ക്ക് എന്നെ പിടികൂടുവാന്‍ സഹായിക്കുന്നവന്. BSB BSB: Jesus answered, “The one who has dipped his hand into the bowl with Me will betray Me.
24 IEV തിരുവെഴുത്തില്‍ എന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നതുകൊണ്ട് മനുഷ്യപുത്രനായ ഞാന്‍ മരിക്കും എന്നതു തീര്‍ച്ചയാണ്. എന്നാല്‍ എന്നെ തന്റെ ശത്രുക്കള്‍ക്കു പിടികൂടുവാന്‍ സഹായിക്കുന്ന മനുഷ്യന് ഭയങ്കരമായ ശിക്ഷാവിധി ഉണ്ടാകും! ആ മനുഷ്യന് ഒരിക്കലും ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നേനെ." BSB BSB: The Son of Man will go just as it is written about Him, but woe to that man by whom He is betrayed. It would be better for him if he had not been born.”
25 IEV തുടര്‍ന്ന് യേശുവിനെ കാണിച്ചു കൊടുപ്പാനിരുന്ന യൂദ "ഗുരുവേ തീര്‍ച്ചയായും അതു ഞാനല്ല" എന്നു പറഞ്ഞു! "യേശു മറുപടി പറഞ്ഞത്, "അതേ നീ അത് അംഗീകരിക്കുന്നു." BSB BSB: Then Judas, who would betray Him, said, “Surely not I, Rabbi?” Jesus answered, “You have said it yourself.”
26 IEV അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, യേശു ഒരു അപ്പക്കഷണം എടുത്ത് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞു. അവന് അതു കഷണങ്ങളായി മുറിച്ചു ശിഷ്യന്മാര്ക്ക് കൊടുത്തുകൊണ്ട് "ഈ അപ്പം വാങ്ങിതിന്നുക. ഇത് എന്റെ ശരീരം ആകുന്നു." എന്നു പറഞ്ഞു. BSB BSB: While they were eating, Jesus took bread, spoke a blessing and broke it, and gave it to the disciples, saying, “Take and eat; this is My body.”
27 IEV പിന്നീട് അവന് വീഞ്ഞിന്റെ പാത്രം എടുത്ത് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞു. തുടര്‍ന്ന് അവന് അത് അവര്‍ക്കു നല്‍കിക്കൊണ്ട്, നിങ്ങള്‍ എല്ലാവരും ഈ പാനപാത്രത്തില്‍നിന്ന് കുടിക്കുക, BSB BSB: Then He took the cup, gave thanks, and gave it to them, saying, “Drink from it, all of you.
28 IEV എന്റെ ശരീരത്തില്‍നിന്നും വേഗത്തില്‍ ഒഴുകുവാനുള്ള എന്റെ രക്തത്തെ ഈ കപ്പിലുള്ള വീഞ്ഞ് പ്രതിനിധീകരിക്കുന്നു. അനേകരുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവം ഉണ്ടാക്കിയ ഉടമ്പടി ഞാന്‍ എന്റെ രക്തം കൊണ്ട് ഒപ്പിടും. BSB BSB: This is My blood of the covenant, which is poured out for many for the forgiveness of sins.
29 IEV ഇത് ശ്രദ്ധാപൂര്‍വ്വം കുറിക്കൊള്ളുക; ഒരു പുതിയ അര്‍ത്ഥത്തില്‍ ഞാന്‍ ഇതു നിങ്ങളോടൊപ്പം കുടിക്കുന്ന സമയം വരെ ഇതേരീതിയില്‍ ഒരിക്കലും ഞാന്‍ വീഞ്ഞു കുടിക്കുകയില്ല. അത് എന്റെ പിതാവ് പൂര്‍ണ്ണമായി ഭരിക്കുമ്പോള്‍ സംഭവിക്കും. BSB BSB: I tell you, I will not drink of this fruit of the vine from now on until that day when I drink it anew with you in My Father’s kingdom.”
30 IEV അതിനുശേഷം അവന് ഒരു ഗീതം പാടി ഒലിവു മലയിലേക്കു പോകുവാന്‍ ആരംഭിച്ചു. BSB BSB: And when they had sung a hymn, they went out to the Mount of Olives.
31 IEV വഴിയില്‍വച്ച്, അവന് അവരോട് പറഞ്ഞത്, ഈ രാത്രിയില്‍ എനിക്ക് സംഭവിക്കുവാന്‍ പോകുന്നവ നിമിത്തം നിങ്ങള്‍ എല്ലാവരും എന്നെ ഉപേക്ഷിക്കും. തിരുവെഴുത്തുകളില്‍ ദൈവം പറഞ്ഞത് എഴുതിയിരിക്കുന്നതുകൊണ്ട് ഇതു നിശ്ചയമായും സംഭവിക്കേണ്ടതാണ്: ഇടയനെ കൊല്ലുവാന്‍ ഞാന്‍ ഇടവരുത്തുകയും ആടുകളെ എല്ലാം അവര്‍ ചിതറിക്കുകയും ചെയ്യും. BSB BSB: Then Jesus said to them, “This very night you will all fall away on account of Me. For it is written: ‘I will strike the Shepherd, and the sheep of the flock will be scattered.’
32 IEV എന്നാല്‍ ഞാന്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ശേഷം ഞാന്‍ നിങ്ങള്‍ക്കു മുന്‍പായി ഗലീലക്ക് പോകുകയും നിങ്ങളെ അവിടെ കണ്ടുമുട്ടുകയും ചെയ്യും. BSB BSB: But after I have risen, I will go ahead of you into Galilee.”
33 IEV പത്രൊസ് മറുപടിയായി പറഞ്ഞത്, നിനക്ക് സംഭവിക്കുന്നത് കാണുമ്പോള്‍ ഒരുപക്ഷെ മറ്റു ശിഷ്യന്മാര് നിന്നെ ഉപേക്ഷിക്കും, എന്നാല്‍ ഞാന്‍ തീര്‍ച്ചയായും ഒരിക്കലും വിട്ടുപോകയില്ല. BSB BSB: Peter said to Him, “Even if all fall away on account of You, I never will.”
34 IEV യേശു അവനോടു മറുപടി പറഞ്ഞത്, "സത്യം എന്തെന്നാല്‍, ഈ രാത്രിയില്‍ തന്നെ കോഴി കൂവുന്നതിനു മുന്‍പ് എന്നെ നീ അറിയുന്നില്ല എന്നു മൂന്നു തവണ പറയും!" BSB BSB: “Truly I tell you,” Jesus declared, “this very night, before the rooster crows, you will deny Me three times.”
35 IEV പത്രൊസ് അവനോട്, "നിന്നെ ന്യായീകരിക്കുന്നതിനാല്‍ അവര്‍ എന്നെ കൊന്നു എന്നു വന്നാലും ഞാന്‍ നിന്നെ അറിയുന്നില്ല എന്ന് ഒരിക്കലും പറയുകയില്ല" എന്നു പറഞ്ഞു. ശേഷം ശിഷ്യന്മാരും അതുതന്നെ പറഞ്ഞു. BSB BSB: Peter replied, “Even if I have to die with You, I will never deny You.” And all the other disciples said the same thing.
36 IEV തുടര്‍ന്ന് യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഗത്ശമെന എന്നു വിളിച്ചിരുന്ന ഒരു സ്ഥലത്തേക്കു പോയി. അവിടെ അവന് "ഞാന്‍ അല്പം മാറിപ്പോയി പ്രാര്‍ത്ഥിക്കുന്ന സമയം നിങ്ങള്‍ ഇവിടെ ഇരിപ്പിന്" എന്നു പറഞ്ഞു. BSB BSB: Then Jesus went with His disciples to a place called Gethsemane, and He told them, “Sit here while I go over there and pray.”
37 IEV അവന് പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയുംകൂടെ കൂട്ടി. അവന് വളരെയധികം വ്യാകുലനായിത്തീര്‍ന്നു. BSB BSB: He took with Him Peter and the two sons of Zebedee and began to be sorrowful and deeply distressed.
38 IEV തുടര്‍ന്ന് അവന് അവരോട്, "ഞാന്‍ വളരെയധികം ദു:ഖിതനാണ്. അതിനാല്‍ ഞാന്‍ മരണത്തോളം ആയിരിക്കുന്നു! നിങ്ങള്‍ ഇവിടെ ഇരുന്നുകൊണ്ട് എന്നോടൊപ്പം ഉണര്‍ന്നിരിക്കുക!" BSB BSB: Then He said to them, “My soul is consumed with sorrow to the point of death. Stay here and keep watch with Me.”
39 IEV അല്പം മുമ്പോട്ടു പോയതിനു ശേഷം അവന് നിലത്തേക്കു കവിണ്ണ്വീണു, പ്രാര്‍ത്ഥിച്ചു, "എന്റെ പിതാവേ, കഴിയുമെങ്കില്‍ ഞാന്‍ അറിയുന്നതുപോലെ ഞാന്‍ കഷ്ടപ്പെടുവാന്‍ ഇടവരുത്തരുതേ, എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നതുപോലെ ആകരുതേ, അതിനുപകരം നീ ആഗ്രഹിക്കുന്നതുപോലെ ചെയ്യേണമേ!" BSB BSB: Going a little farther, He fell facedown and prayed, “My Father, if it is possible, let this cup pass from Me. Yet not as I will, but as You will.”
40 IEV തുടര്‍ന്ന് അവന് മൂന്നു ശിഷ്യന്മാരുടെ അടുക്കലേക്കു മടങ്ങിവന്നു, അവര്‍ ഉറങ്ങുന്നതായി കണ്ടു. അവന് പത്രൊസിനെ ഉണര്‍ത്തി അവരോടു പറഞ്ഞത്, ഒരു അല്പസമയത്തേക്ക് എന്നോടൊപ്പം ഉണര്‍ന്നിരിക്കാന്‍ കഴിയാതെ നിങ്ങള്‍ ഉറങ്ങിയതില്‍ എനിക്ക് നിരാശയുണ്ട്! BSB BSB: Then Jesus returned to the disciples and found them sleeping. “Were you not able to keep watch with Me for one hour?” He asked Peter.
41 IEV ആരെങ്കിലും പാപം ചെയ്യുന്നതിനു പരീക്ഷിക്കപ്പെടുമ്പോള് അതിനെ എതിര്‍പ്പാന്‍ കഴിയേണ്ടതിനു നിങ്ങള്‍ വളരെ ജാഗ്രതയുള്ളവരായിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഞാന്‍ നിങ്ങളോടു പറയുന്നതു നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അതു യഥാര്‍ത്ഥമായി ചെയ്യുവാന്‍ നിങ്ങള്‍ ശക്തന്മാരല്ല.". BSB BSB: “Watch and pray so that you will not enter into temptation. For the spirit is willing, but the body is weak.”
42 IEV അവന് രണ്ടാമതും പോയി, എന്റെ പിതാവേ, ഞാന്‍ കഷ്ടപ്പെടേണ്ടത് ആവശ്യമെങ്കില്‍ നീ ആഗ്രഹിക്കുന്നത് നടക്കട്ടെ! എന്നു പ്രാര്‍ത്ഥിച്ചു. BSB BSB: A second time He went away and prayed, “My Father, if this cup cannot pass unless I drink it, may Your will be done.”
43 IEV അവന് മൂന്നു ശിഷ്യന്മാരുടെ അടുക്കല്‍ വീണ്ടും വന്നപ്പോള്‍, അവര്‍ വീണ്ടും ഉറങ്ങുന്നതായി കണ്ടു. അവരുടെ കണ്ണുകള്‍ തുറപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല. BSB BSB: And again Jesus returned and found them sleeping, for their eyes were heavy.
44 IEV അതിനാല്‍ അവന് അവരെ വിട്ടു വീണ്ടും പോയി. മൂന്നാം പ്രാവശ്യവും മുമ്പു പ്രാര്‍ത്ഥിച്ചതു തന്നെ വീണ്ടും പറഞ്ഞു പ്രാര്‍ത്ഥിച്ചു. BSB BSB: So He left them and went away once more and prayed a third time, saying the same thing.
45 IEV പിന്നീട് അവന് എല്ലാ ശിഷ്യന്മാരുടെയും അടുക്കലേക്കു മടങ്ങിവന്നു. അവന് അവരെ ഉണര്‍ത്തി അവരോട്, "നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നു എന്നതിനാല്‍ നിരാശയുണ്ട്! നോക്കുക! ഒരുവന് മനുഷ്യപുത്രനായ എന്നെ പിടികൂടേണ്ടതിന് പാപികകളെ സഹായിപ്പാന്‍ പോകുന്നു! BSB BSB: Then He returned to the disciples and said, “Are you still sleeping and resting? Look, the hour is near, and the Son of Man is betrayed into the hands of sinners.
46 IEV എഴുന്നേല്ക്കുക! നമുക്ക് അവരെ കാണുവാന്‍ പോകാം! എന്നെ പിടികൂടുവാന്‍ അവരെ സഹായിക്കുന്നവന് ഇവിടേയ്ക്കു വരുന്നു!" BSB BSB: Rise, let us go! See, My betrayer is approaching!”
48 IEV അവര്‍ക്കു കൊടുക്കുവാനുള്ള ഒരു അടയാളം യൂദ മുമ്പേ തന്നെ ക്രമീകരിച്ചിരുന്നു. അവന് അവരോട്, "ഞാന്‍ ആരെ ചുംബിക്കുന്നുവോ അവനെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, അവനെ പിടിക്കുക! എന്നു പറഞ്ഞു. BSB BSB: Now the betrayer had arranged a signal with them: “The One I kiss is the man; arrest Him.”
49 IEV അവന് ഉടന്‍ തന്നെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, "ഗുരോ, വന്ദനം" എന്നു പറഞ്ഞു. തുടര്‍ന്ന് അവന് യേശുവിനെ ചുംബിച്ചു. BSB BSB: Going directly to Jesus, he said, “Greetings, Rabbi!” and kissed Him.
50 IEV യേശു മറുപടി പറഞ്ഞത്, "സ്നേഹിതാ, നിനക്കു ചെയ്യുവാനുള്ളത് വേഗത്തില്‍ ചെയ്യുക." ഉടനെ യൂദയോടുകൂടെ വന്നവര്‍ മുമ്പോട്ടു വന്നു യേശുവിനെ പിടികൂടി." BSB BSB: “Friend,” Jesus replied, “do what you came for.” Then the men stepped forward, seized Jesus, and arrested Him.
53 IEV ഞാന്‍ എന്റെ പിതാവിനോട് ചോദിക്കുന്നു എങ്കില്‍ എന്നെ സഹായിപ്പാന്‍ ഉടന്‍തന്നെ ദൂതന്മാരുടെ പന്ത്രണ്ടു സൈന്യത്തെ അയക്കുകയില്ല എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? BSB BSB: Are you not aware that I can call on My Father, and He will at once put at My disposal more than twelve legions of angels?
54 IEV എന്നാല്‍ ഞാന്‍ അതു ചെയ്താല്‍ മശിഹായ്ക്ക് എന്തു സംഭവിക്കണം എന്ന് പ്രവാചകന്മാര് തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതു നിവൃത്തിയാകയില്ല. BSB BSB: But how then would the Scriptures be fulfilled that say it must happen this way?”
55 IEV ആ സമയത്ത് തന്നെ പിടികൂടിയ ജനസമൂഹത്തോട് യേശു പറഞ്ഞത്, ഒരു കൊള്ളക്കാരനെ എന്നപോലെ, എന്നെ പിടിപ്പാന്‍ നിങ്ങള്‍ വാളും വടികളുമായി ഇവിടെ വന്നിരിക്കുന്നു. ഓരോ ദിവസവും ജനങ്ങളെ പഠിപ്പിച്ചു കൊണ്ട് ഞാന്‍ ദൈവാലയത്തില്‍ ഇരുന്നിരുന്നു. അപ്പോള്‍ നിങ്ങള്‍ എന്നെ പിടികൂടാതിരുന്നത് എന്തുകൊണ്ടാണ്? BSB BSB: At that time Jesus said to the crowd, “Have you come out with swords and clubs to arrest Me as you would an outlaw? Every day I sat teaching in the temple courts, and you did not arrest Me.
56 IEV എന്നാല്‍ എന്നെക്കുറിച്ച് തിരുവെഴുത്തുകളില്‍ പ്രവാചകന്മാര് എഴുതിയിരിക്കുന്നതു നിവൃത്തിയാകുവാനാണ് ഇതൊക്കയും സംഭവിക്കുന്നത്." പിന്നീട് എല്ലാ ശിഷ്യന്മാരും യേശുവിനെ വിട്ട് ഓടിപ്പോയി. BSB BSB: But this has all happened so that the writings of the prophets would be fulfilled.” Then all the disciples deserted Him and fled.
58 IEV പത്രൊസ് അല്പദൂരത്തില് യേശുവിനെ അനുഗമിച്ചു. അവന് മഹാപുരോഹിതന്റെ മുറ്റത്തേക്കു വന്നു അവിടെ യേശുവിന് എന്തു സംഭവിക്കും എന്നു കാണേണ്ടതിനു സൂക്ഷിപ്പുകാരോടൊപ്പം ഇരുന്നു. BSB BSB: But Peter followed Him at a distance, right up to the courtyard of the high priest. And he went in and sat down with the guards to see the outcome.
59 IEV മഹാപുരോഹിതന്മാരും ശേഷമുള്ള യഹൂദാ ആലോചനാ സഭയും യേശുവിനെ മരണത്തിനായി വിധിക്കുവാന്‍ കഴിയേണ്ടതിനു അവനെക്കുറിച്ചു കള്ളങ്ങള്‍ പറയുന്നവരെ കണ്ടെത്തുവാന്‍ ശ്രമിച്ചു. BSB BSB: Now the chief priests and the whole Sanhedrin were seeking false testimony against Jesus in order to put Him to death.
60 IEV എന്നാല്‍ അവനെക്കുറിച്ചു വളരെപ്പേര്‍ കള്ളങ്ങള്‍ പറഞ്ഞു എന്നിരുന്നാലും പ്രയോജനകരമായി എന്തെങ്കിലും പറയുന്ന ആരെയും അവര്‍ കണ്ടെത്തിയില്ല. ഒടുവില്‍ രണ്ടുപേര്‍ മുമ്പോട്ടു വന്നു പറഞ്ഞു, BSB BSB: But they did not find any, though many false witnesses came forward. Finally two came forward
61 IEV "ദൈവത്തിന്റെ ആലയം നശിപ്പിച്ച് അതു മൂന്നു ദിവസത്തിനുള്ളില്‍ പണിയുവാന്‍ എനിക്കു കഴിയുമെന്ന്, ഈ മനുഷ്യന് പറഞ്ഞു" BSB BSB: and declared, “This man said, ‘I am able to destroy the temple of God and rebuild it in three days.’”
62 IEV തുടര്‍ന്നു മഹാപുരോഹിതന് എഴുന്നേറ്റു നിന്നു യേശുവിനോട്, "നീ മറുപടി പറയുന്നില്ലയോ? നിന്നെ കുറ്റപ്പെടുത്തുവാന്‍ അവര്‍ പറയുന്ന ഈ കാര്യങ്ങളെക്കുറിച്ച് നീ എന്തു പറയുന്നു?" BSB BSB: So the high priest stood up and asked Him, “Have You no answer? What are these men testifying against You?”
63 IEV എന്നാല്‍ യേശു മൌനം പാലിച്ചു. തുടര്‍ന്നു മഹാപുരോഹിതന് യേശുവിനോട്, നീ ഞങ്ങളോടു സത്യം പറയുവാന്‍ ഞാന്‍ നിന്നോടു കല്പ്പിക്കുന്നു; ശക്തനായ ദൈവം നിന്നെ കേള്‍ക്കുന്നു എന്നു നീ അറിയുന്നുവല്ലോ: നീ ദൈവപുത്രനായ മശിഹാ ആകുന്നുവോ? എന്നു ചോദിച്ചു. BSB BSB: But Jesus remained silent. Then the high priest said to Him, “I charge You under oath by the living God: Tell us if You are the Christ, the Son of God.”
64 IEV യേശു മറുപടി പറഞ്ഞത്, "അതേ, നീ പറഞ്ഞതുപോലെ ആകുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും പറയുന്നത്: മനുഷ്യപുത്രന് ഒരു ദിവസം ദൈവത്തിന്റെ അരികില്‍ ഇരിക്കുന്നതും ഭരിക്കുന്നതും നിങ്ങള്‍ കാണും. അവന് സ്വര്‍ഗ്ഗത്തില്‍നിന്ന് മേഘാരൂഡനായി വരുന്നതും നിങ്ങള്‍ കാണും!" BSB BSB: “You have said it yourself,” Jesus answered. “But I say to all of you, from now on you will see the Son of Man sitting at the right hand of Power and coming on the clouds of heaven.”
65 IEV അനന്തരം മഹാപുരോഹിതന് അസ്വസ്ഥനാകുകയും അവന്റെ പുറം കുപ്പായം കീറുകയും ചെയ്തു. തുടര്‍ന്ന് അവന്, "ഈ മനുഷ്യന് ദൈവത്തെ അപമാനിച്ചിരിക്കുന്നു! ദൈവത്തോട് തുല്യനെന്നു അവന് അവകാശപ്പെടുന്നു! ഈ മനുഷ്യന് എതിരായി ആരും സാക്ഷിപറയേണ്ട ആവശ്യം തീര്‍ച്ചയായി നമുക്കില്ല! അവന് പറഞ്ഞതു നിങ്ങള്‍ കേട്ടുവല്ലോ! BSB BSB: At this, the high priest tore his clothes and declared, “He has blasphemed! Why do we need any more witnesses? Look, now you have heard the blasphemy.
66 IEV നിങ്ങള്‍ എന്തു ചിന്തിക്കുന്നു?" യഹൂദാ നേതാക്കന്മാര് മറുപടി പറഞ്ഞത്, "നമ്മുടെ ന്യായപ്രമാണം അനുസരിച്ച് അവന് കുറ്റക്കാരനും മരണത്തിന് അര്‍ഹനുമാണ്!" BSB BSB: What do you think?” “He deserves to die,” they answered.
67 IEV അനന്തരം അവരില്‍ ചിലര്‍ അവന്റെ മുഖത്തു തുപ്പി. മറ്റുള്ളവര്‍ അവരുടെ മുഷ്ടികൊണ്ട് അവനെ ഇടിച്ചു. മറ്റു ചിലര്‍ അവന്റെ കന്നത്ത് അടിച്ചു. BSB BSB: Then they spit in His face and struck Him. Others slapped Him
68 IEV തുടര്‍ന്നു പറഞ്ഞത്, "നീ മശിഹാ ആണെന്നു അവകാശപ്പെടുന്നതിനാല്‍ നിന്നെ അടിച്ചത് ആരെന്നു പറയുക!" BSB BSB: and said, “Prophesy to us, Christ! Who hit You?”
69 IEV പത്രൊസ് പുറത്ത് പ്രാകാരത്തില്‍ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി പെണ്‍കുട്ടി അവന്റെ അടുത്തുവന്ന് അവനെ നോക്കി. അവള് പറഞ്ഞത്, "നീയും ഗലീല ജില്ലയില്‍നിന്നുള്ള ആ മനുഷ്യനോടൊപ്പം ആയിരുന്നു." BSB BSB: Meanwhile, Peter was sitting out in the courtyard, and a servant girl came up to him. “You also were with Jesus the Galilean,” she said.
70 IEV എന്നാല്‍ അവിടെയുണ്ടായിരുന്ന എല്ലാവരും കേള്‍ക്കെ അവന് അതു നിഷേധിച്ചു. അവന് പറഞ്ഞത്, "നീ പറയുന്നതിനെക്കുറിച്ച് എനിക്ക് അറിഞ്ഞുകൂടാ!" BSB BSB: But he denied it before them all: “I do not know what you are talking about.”
71 IEV അനന്തരം അവന് മുറ്റത്തിന്റെ വാതില്‍ക്കലേക്ക് പോയി. മറ്റൊരു വേലക്കാരി പെണ്‍കുട്ടി അവനെ കണ്ട് അവിടെ അടുത്തുനിന്നവരോടു പറഞ്ഞത്, "ഈ ആള് നസറെത്തില്‍നിന്നുള്ള യേശു എന്ന മനുഷ്യനോടുകൂടെ ആയിരുന്നു." BSB BSB: When Peter had gone out to the gateway, another servant girl saw him and said to the people there, “This man was with Jesus of Nazareth.”
72 IEV എന്നാല്‍ പത്രൊസ് വീണ്ടും അതു നിഷേധിച്ചു. അവന് പറഞ്ഞത്, "ഞാന്‍ കള്ളം പറയുന്നു എങ്കില്‍ ദൈവം എന്നെ ശിക്ഷിക്കട്ടെ! ഞാന്‍ ആ മനുഷ്യനെ അറിയുകപോലും ഇല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു!" BSB BSB: And again he denied it with an oath: “I do not know the man!”
73 IEV അല്പസമയത്തിനുശേഷം, അവിടെ നിന്നവര്‍ പത്രൊസിനെ സമീപിച്ച് അവനോട്, "നീ ആ മനുഷ്യനോടൊപ്പം ആയിരുന്നു എന്നതു തീര്‍ച്ചയാണ്. നിന്റെ ഉച്ചാരണത്തില്‍നിന്ന് നീ ഗലീലയില്‍ നിന്നുള്ളവനാണെന്നും ഞങ്ങള്‍ക്കു പറയുവാന്‍ കഴിയും." BSB BSB: After a little while, those standing nearby came up to Peter. “Surely you are one of them,” they said, “for your accent gives you away.”
74 IEV അനന്തരം പത്രൊസ് ഉറക്കെ പ്രഖ്യാപിക്കുവാന്‍ തുടങ്ങി, അവന് കള്ളം പറയുന്നു എങ്കില്‍ ദൈവം അവനെ ശപിക്കും. അവന് പറയുന്നത് സത്യമാണെന്നു സാക്ഷിക്കുവാന്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവം സാക്ഷിയാകുവാന്‍ അവന് ആവശ്യപ്പെട്ടുകൊണ്ട് "ഞാന്‍ ആ മനുഷ്യനെ അറിയുന്നില്ല!" എന്നു പറഞ്ഞു. ഉടനെ കോഴി കൂവി. BSB BSB: At that he began to curse and swear to them, “I do not know the man!” And immediately a rooster crowed.
75 IEV "കോഴി കൂവുന്നതിനു മുന്‍പ് നീ എന്നെ അറിയുന്നില്ല എന്നു മൂന്നു പ്രാവശ്യം പറയും" എന്ന് യേശു പറഞ്ഞ വാക്കുകള്‍ പത്രൊസ് ഓര്‍ത്തു. കൂടാതെ മുറ്റത്തുനിന്നും പുറത്തിറങ്ങി അവന് ചെയ്തതിനെക്കുറിച്ച് സങ്കടപ്പെട്ട് ദു:ഖത്തോടെ കരയുകയും ചെയ്തു. BSB BSB: Then Peter remembered the word that Jesus had spoken: “Before the rooster crows, you will deny Me three times.” And he went outside and wept bitterly.