2 IEV ഇല്ല, വ്യത്യസ്ത രീതിയില്‍ അനുഗ്രഹിക്കുവാന്‍ കാലങ്ങള്‍ക്ക് മുമ്പ് താന്‍ തിരെഞ്ഞെടുത്ത ജനത്തെ തന്റെ ജനത്തെ ദൈവം തള്ളിക്കളഞ്ഞിട്ടില്ല. തിരുവെഴുത്തുകള്‍ പറയുന്നതുപോലെ യിസ്രായേല്‍ ജനത്തെക്കുറിച്ചു ഏലിയാവ് അബദ്ധത്തില്‍ ദൈവത്തോട് പരാതിപ്പെട്ടത് ഓര്‍മ്മിക്കുക:" BSB BSB: God did not reject His people, whom He foreknew. Do you not know what the Scripture says about Elijah, how he appealed to God against Israel:
3 IEV കര്‍ത്താവേ, അവര്‍ ശേഷിക്കുന്ന നിന്റെ പ്രവാചകന്മാരെ കൊല്ലുകയും അവര്‍ നിന്റെ യാഗപീഠങ്ങളെ നശിപ്പിക്കുകയും ചെയ്തു. നിന്നില്‍ വിശ്വസിക്കുന്ന ഞാന്‍ മാത്രം ജീവനോടെ ശേഷിച്ചിരിക്കുന്നു, കൂടാതെ ഇപ്പോള്‍ അവര്‍ എന്നെയും കൊല്ലുവാന്‍ ശ്രമിക്കുന്നു!" BSB BSB: “Lord, they have killed Your prophets and torn down Your altars. I am the only one left, and they are seeking my life as well”?
4 IEV ദൈവം അവനോട് ഇപ്രകാരം മറുപടി പറഞ്ഞു: എന്നോടു വിശ്വസ്തതയുള്ള നീ മാത്രമല്ല ശേഷിച്ചിരിക്കുന്നത്, വ്യാജ ദൈവമായ ബാലിനെ നമസ്ക്കരിക്കാത്തവരായി ഏഴായിരം പുരുഷന്മാരെ ഞാന്‍ എനിക്കുവേണ്ടി യിസ്രായേലില്‍ സൂക്ഷിച്ച് സംരക്ഷിച്ചിരിക്കുന്നു." BSB BSB: And what was the divine reply to him? “I have reserved for Myself seven thousand men who have not bowed the knee to Baal.”
5 IEV ആയതിനാല്‍, ഇതേപ്രകാരം, വിശ്വാസികള്‍ ആയിത്തീര്‍ന്ന യഹൂദന്മാരായ നമ്മുടെ ഒരു കൂട്ടത്തെ ഈ സമയത്തും ശേഷിപ്പിച്ചിരിക്കുന്നു. നാം അര്‍ഹിക്കാത്ത നിലയില്‍ അവന് നമ്മോടു കരുണയോടെ പ്രവര്‍ത്തിച്ച കാരണത്താല്‍ മാത്രമാണ് വിശ്വാസികള്‍ ആകുവാന്‍ ദൈവം നമ്മെ തിരഞ്ഞെടുത്തത്. BSB BSB: In the same way, at the present time there is a remnant chosen by grace.
6 IEV അവന് തിരഞ്ഞെടുത്തവരോട് കരുണയോടെ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ ചെയ്ത നന്മ പ്രവര്‍ത്തികള്‍ കൊണ്ടല്ല, അവന് അവരെ തിരഞ്ഞെടുത്തത്. മനുഷ്യര്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ കാരണം ദൈവം അവരെ തിരഞ്ഞെടുത്തു എങ്കില്‍, പിന്നീട് അവനു നമ്മോടു കരുണയോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. BSB BSB: And if it is by grace, then it is no longer by works. Otherwise, grace would no longer be grace.
7 IEV ദൈവം യിസ്രായേല്‍ ജനങ്ങളില്‍ ചിലരെ മാത്രം തിരഞ്ഞെടുത്തു എന്നതിനാല്‍ യഹൂദന്മാരില് അധികംപേരും അവര്‍ ഏതിനുവേണ്ടി കാത്തിരുന്നുവോ അതു നേടുന്നതില്‍ പരാജയപ്പെട്ടു എന്നു നാം അറിയുന്നതിന് ഇടയാക്കുന്നു— (ദൈവം തിരഞ്ഞെടുത്ത യഹൂദന്മാര്ക്ക് ഇതു ലഭിച്ചു.) ദൈവം യഹൂദന്മാരോടു പറഞ്ഞിരുന്നതു മനസ്സിലാക്കുവാന്‍ അവരില്‍ അധികംപേരും തയ്യാറായില്ല. BSB BSB: What then? What Israel was seeking, it failed to obtain, but the elect did. The others were hardened,
8 IEV ഇതിനെപ്പറ്റി പ്രവാചകനായ യെശയ്യാവ് കൃത്യമായി എഴുതിയിരിക്കുന്നു: അവര്‍ ഹൃദയം കഠിനമാക്കുവാന് ദൈവം ഇടവരുത്തി. മശിഹായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുവാന്‍ അവര്‍ പ്രാപ്തരാകണമായിരുന്നു, എന്നാല്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദൈവം സംസാരിക്കുമ്പോള്‍ അവര്‍ അനുസരിക്കണമായിരുന്നു, എന്നാല്‍ അവര്‍ ചെയ്തില്ല. ഈ ദിവസംവരെ അപ്രകാരം ആകുന്നു. BSB BSB: as it is written: “God gave them a spirit of stupor, eyes that could not see, and ears that could not hear, to this very day.”
9 IEV ദാവീദു രാജാവ് പറഞ്ഞത് യഹൂദന്മാര് എന്നെ ഓര്‍മ്മിപ്പിക്കുന്നു, അവന്റെ ശത്രുക്കളുടെ ബുദ്ധിയെ മന്ദിപ്പിക്കുവാന് ഇടയാക്കേണ്ടതിന് അവന് ദൈവത്തോട് ചോദിച്ചപ്പോള്‍; "വലയിലോ കുടുക്കിലോ വീഴുന്ന മൃഗങ്ങളെപ്പോലെ അവരെ ബുദ്ധികെട്ടവര്‍ ആക്കുക! അവരുടെ വിരുന്നുകളില്‍ അവര്‍ ആയിരിക്കുന്നു എന്നപോലെ സുരക്ഷിതര്‍ എന്നു തോന്നട്ടെ, എന്നാല്‍ ആ വിരുന്നുകള്‍ നീ അവരെ പിടിക്കുന്ന സമയമാകട്ടെ അവര്‍ പാപം ചെയ്യും, അതിന്റെ ഫലമായി നിങ്ങള്‍ അവരെ നശിപ്പിക്കും. BSB BSB: And David says: “May their table become a snare and a trap, a stumbling block and a retribution to them.
10 IEV അവര്‍ക്ക് അപകടം വരുമ്പോള്‍ അവര്‍ കാണാതിരിക്കട്ടെ. അവരുടെ കഷ്ടതകള്‍ കാരണം അവര്‍ എപ്പോള്‍ കഷ്ടപ്പെടുവാന്‍ നീ ഇടവരുത്തട്ടെ." BSB BSB: May their eyes be darkened so they cannot see, and their backs be bent forever.”
11 IEV ഞാന്‍ ചോദിക്കുന്നു എങ്കില്‍ മശിഹായില്‍ വിശ്വസിക്കാതെ യഹൂദന്മാര് പാപം ചെയ്തപ്പോള്‍ അവര്‍ എല്ലാക്കാലത്തേക്കും ദൈവത്തില്‍നിന്ന് അകന്നു പോകും എന്ന് അത് അര്‍ത്ഥമാക്കുന്നുണ്ടോ?" ഞാന്‍ മറുപടി പറയുന്നു, "ഇല്ല, അവര്‍ ദൈവത്തില്‍നിന്ന് സ്ഥിരമായി തങ്ങളെത്തന്നെ തീര്‍ച്ചയായും അകറ്റിയില്ല! പകരം അവര്‍ പാപം ചെയ്ത കാരണത്താല്‍, ദൈവം യഹൂദന്മാര് അല്ലാത്തവരെ അനുഗ്രഹിക്കുന്നതു വഴി യഹൂദന്മാര് അസൂയപ്പെടുവാന്‍ ഇടവരുത്തേണ്ടതിനു യഹൂദര്‍ അല്ലാത്തവരെ രക്ഷിക്കുന്നു. അങ്ങനെ തങ്ങളെ രക്ഷിക്കേണ്ടതിനു അവര്‍ മശിഹായോടു അപേക്ഷിക്കും. BSB BSB: I ask then, did they stumble so as to fall beyond recovery? Certainly not! However, because of their trespass, salvation has come to the Gentiles to make Israel jealous.
12 IEV യഹൂദന്മാര് മശിഹായെ തള്ളിക്കളഞ്ഞപ്പോള്‍ ലോകത്തിലെ മറ്റ് ആളുകള്‍ക്ക് വിശ്വസിക്കേണ്ടതിന് അവസരം നല്‍കിക്കൊണ്ട് അവരെ ദൈവം ധാരാളമായി അനുഗ്രഹിച്ചു എന്നതാണ് അതിന്റെ ഫലം. കൂടാതെ യഹൂദന്മാര് ആത്മീകമായി പരാജയപ്പെട്ടപ്പോള്‍ ദൈവം യഹൂദന്മാരല്ലാത്തവരെ ധാരാളമായി അനുഗ്രഹിച്ചു എന്നതായിരുന്നു അതിന്റെ ഫലം. സത്യം അതായിരിക്കെ, ദൈവം തിരഞ്ഞെടുത്തതായ യഹൂദന്മാരില് പൂര്‍ണ്ണ സംഖ്യയില്‍ മശിഹായില്‍ വിശ്വസിക്കുമ്പോള്‍ അത് എത്രമാത്രം അത്ഭുതകരമായിരിക്കും എന്നു ചിന്തിക്കുക! BSB BSB: But if their trespass means riches for the world, and their failure means riches for the Gentiles, how much greater riches will their fullness bring!
13 IEV ഇപ്പോള്‍ ഇനി പറയുന്നവ നിങ്ങള്‍ യഹൂദന്മാര് അല്ലാത്തവരോടായി ഞാന്‍ പറയുന്നു, നിങ്ങളെപ്പോലെ യഹൂദന്മാര് അല്ലാത്തവര്‍ക്കായി ഞാന്‍ അപ്പൊസ്തലന് ആകുന്നു, കൂടാതെ ഞാന്‍ ചെയ്യുവാന്‍ ദൈവം നിയമിച്ച ഈ ജോലിക്ക് ഞാന്‍ വളരെയധികം വിലമതിക്കുന്നു. BSB BSB: I am speaking to you Gentiles. Inasmuch as I am the apostle to the Gentiles, I magnify my ministry
14 IEV എന്റെ പ്രയത്നം മൂലം എന്റെ സഹ യഹൂദന്മാരെ അസൂയപ്പെടുത്തും എന്നും ഞാന്‍ ആശിക്കുന്നു, അതിന്റെ ഫലത്തില്‍ അവരില്‍ ചിലര്‍ വിശ്വസിക്കുകയും അങ്ങനെ രക്ഷിക്കപ്പെടുകയും ചെയ്യും. BSB BSB: in the hope that I may provoke my own people to jealousy and save some of them.
15 IEV എന്റെ സഹ യഹൂദന്മാരില് അധികം പേരും വിശ്വസിക്കുന്നതിനു നിരാകരിച്ച കാരണത്താല്‍ ദൈവം അവരെ തള്ളിക്കളഞ്ഞു, അതിന്റെ ഫലമായി ഈ ലോകത്തിലുള്ള മറ്റ് ആളുകളുമായി അവന് തന്നെത്തന്നെ സമാധാനമുണ്ടാക്കി. മശിഹായെ യഹൂദന്മാരില് അധികവും തള്ളിക്കളഞ്ഞതിനു ശേഷം അതു സംഭവിച്ചിരുന്നു എങ്കില്‍ അവര്‍ അവനില്‍ വിശ്വസിച്ചതിനു ശേഷം സംഭവിക്കുന്ന ശ്രേഷ്ടമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇതു മരിച്ചവരുടെ ലോകത്തില്‍നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ ആയിരിക്കും. BSB BSB: For if their rejection is the reconciliation of the world, what will their acceptance be but life from the dead?
16 IEV പിണ്ഡത്തിന്റെ ആദ്യഭാഗത്തുനിന്ന് അപ്പം ഉണ്ടാക്കി ആളുകള്‍ ദൈവത്തിന് അര്‍പ്പിക്കുന്നു എങ്കില്‍ മുഴു പിണ്ഡവും ദൈവത്തിനുള്ളതാകുന്നതു പോലെ. അപ്രകാരം യഹൂദന്മാരുടെ പൂര്‍വ്വ പിതാക്കന്മാര് ദൈവത്തിന്റെതായിരുന്ന കാരണത്താല്‍ യഹൂദന്മാര് ദൈവത്തിന്റെ വകയായി ഇരിക്കും. കൂടാതെ ഒരു വൃക്ഷത്തിന്റെ വേരുകള്‍ ദൈവത്തിന്റെതായിരിക്കുന്നു എങ്കില്‍ വൃക്ഷത്തിന്റെ ശിഖരങ്ങളും ദൈവത്തിന്റെതായിരിക്കും എന്നതുപോലെ അതിനാല്‍ നമ്മുടെ മഹാന്മാരായ യഹൂദ പൂര്വ്വപിതാക്കന്മാരുടെ സന്തതികള്‍ ദൈവത്തിന്റെതായിരിക്കുന്നവര് ഒരു ദിവസം ദൈവത്തിന്റെ വകയാകും. BSB BSB: If the first part of the dough is holy, so is the whole batch; if the root is holy, so are the branches.
17 IEV ഒരു വൃക്ഷത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ ആളുകള്‍ ഒടിച്ചുകളയുന്നതുപോലെ ദൈവം യഹൂദന്മാരില് അധികം പേരെ തള്ളിക്കളഞ്ഞു. അങ്ങനെ യഹൂദന്മാരല്ലാത്ത നിങ്ങള്‍ ഓരോരുത്തരേയും, നട്ടു വളര്‍ത്തിയ ഒലിവു വൃക്ഷത്തിന്റെ തടിയോട് ആരോ ചേര്ത്ത്ഒട്ടിച്ച നട്ടു വളര്‍ത്തിയിട്ടില്ലാത്ത ഒരു ഒലിവു വൃക്ഷത്തിന്റെ ശിഖരം പോലെ ദൈവം അംഗീകരിച്ചു. നമ്മുടെ ആദ്യ യഹൂദ പൂര്‍വ്വ പിതാക്കന്മാരെ അവന് അനുഗ്രഹിച്ചതില്നിന്നു പ്രയോജനപ്പെടുവാന്‍ ദൈവം നിങ്ങള്‍ക്ക് ഇടവരുത്തി, അത് നട്ടു വളര്‍ത്തിയ ഒലിവു മരത്തിന്റെ വേരില്‍ നിന്നുള്ള സത്ത് കൊമ്പുകള്‍ക്ക് പ്രയോജനപ്പെടുന്നതുപോലെയത്രെ. BSB BSB: Now if some branches have been broken off, and you, a wild olive shoot, have been grafted in among the others to share in the nourishment of the olive root,
18 IEV ഒരു വൃക്ഷത്തില്‍ നിന്ന് മുറിച്ചുകളഞ്ഞ ശിഖരങ്ങള്‍ പോലെ അവര്‍ ആയിരുന്നാല്‍ തന്നെയും ദൈവം തള്ളിക്കളഞ്ഞ യഹൂദന്മാരെ, യഹൂദന്മാര് അല്ലാത്തവരായ നിങ്ങള്‍ തുച്ഛീകരിക്കരുത്. ദൈവം നിങ്ങളെ എങ്ങനെ രക്ഷിച്ചു എന്നതിനാല്‍ നിങ്ങള്‍ പ്രശംസിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഓര്‍മ്മിക്കുക: ശിഖരങ്ങള്‍ വേരിനെ പോഷിപ്പിക്കുന്നില്ല. പകരം, വേര് ശിഖരങ്ങളെ പോഷിപ്പിക്കുന്നു. അതേപ്രകാരം, യഹൂദന്മാരില് നിന്നും നിങ്ങള്‍ പ്രാപിച്ചവ നിമിത്തം ദൈവം നിങ്ങളെ സഹായിച്ചു! അവരെ സഹായിക്കുന്നതിനു നിങ്ങള്‍ യഹൂദന്മാര്ക്ക് യാതൊന്നും നല്‍കിയിട്ടില്ല. BSB BSB: do not boast over those branches. If you do, remember this: You do not support the root, but the root supports you.
19 IEV ഒരു പക്ഷെ നിങ്ങള്‍ എന്നോട് പറയുമായിരിക്കും, ഒരു വൃക്ഷത്തിന്റെ മോശമായ കൊമ്പുകള്‍ ആളുകള്‍ ഒടിക്കുന്നതുപോലെ ദൈവം യഹൂദന്മാരെ തള്ളിക്കളയുകയും അവയെ എറിഞ്ഞു കളയുകയും ഒരു നല്ല വൃക്ഷത്തിന്റെ തടിയോടു ഒരു കാട്ടൊലിവിന്റെ കൊമ്പുകള്‍ ആളുകള്‍ ചേര്‍ത്തു വയ്ക്കുന്നതുപോലെ യഹൂദന്മാര് അല്ലാത്തവരെ അവന് സ്വീകരിക്കേണ്ടതിനു അവന് ഇത് ചെയ്യുകയും ചെയ്തു. BSB BSB: You will say then, “Branches were broken off so that I could be grafted in.”
20 IEV അത് സത്യമാണെന്നു ഞാന്‍ മറുപടി പറയും എന്നിരുന്നാലും ഇത് യഹൂദന്മാര് മശിഹായില്‍ വിശ്വസിക്കാതിരുന്നതിന്റെ കാരണത്താല്‍ ആകുന്നു. ദൈവം അവരെ തള്ളിക്കളഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് നിങ്ങള്‍ മശിഹായില്‍ വിശ്വസിച്ച കാരണത്താല്‍ മാത്രമാകുന്നു, അതിനാല്‍ നിങ്ങള്‍ ശക്തമായി നിലകൊള്ളുന്നു! ആകയാല്‍ അഹങ്കാരികള്‍ ആകരുത്, പകരം ഭയത്താല്‍ നിറയുക! BSB BSB: That is correct: They were broken off because of unbelief, but you stand by faith. Do not be arrogant, but be afraid.
21 IEV വേരില്‍ നിന്ന് വന്ന ഒരു വൃക്ഷത്തിന്റെ സ്വാഭാവിക കൊമ്പുകള്‍ എന്നപോലെ വളര്‍ന്നുവന്ന ആ അവിശ്വാസികളായ യഹൂദന്മാരെ ദൈവം ശേഷിപ്പിച്ചില്ല എങ്കില്‍ അറിയുക, നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ ദൈവം നിങ്ങളെയും ശേഷിപ്പിക്കുകയില്ല. BSB BSB: For if God did not spare the natural branches, He will certainly not spare you either.
22 IEV തുടര്‍ന്നു കുറികൊള്ളുക ദൈവം കരുണയോടെ പ്രവര്‍ത്തിക്കുന്നു, എന്നാല്‍ അവന് കഠിനമായും പ്രവര്‍ത്തിക്കുന്നു. മശിഹായില്‍ വിശ്വസിക്കുവാന്‍ നിരാകരിച്ച യഹൂദന്മാരോട് അവന് കഠിനമായി പ്രവര്‍ത്തിച്ചു. ദൈവം നിങ്ങളോട് കരുണയോടെ പ്രവര്‍ത്തിച്ചു എന്നാല്‍ മശിഹായില്‍ നിങ്ങള്‍ വിശ്വസിക്കുന്നത് തുടരുന്നില്ല എങ്കില്‍ അവന് നിങ്ങളോട് കഠിനമായി പ്രവര്‍ത്തിക്കും. BSB BSB: Take notice, therefore, of the kindness and severity of God: severity to those who fell, but kindness to you, if you continue in His kindness. Otherwise you also will be cut off.
23 IEV കൂടാതെ യഹൂദന്മാര് മശിഹായില്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവം അവരെ മരത്തോട് വീണ്ടും തിരികെ ചേര്‍ക്കും, എന്തുകൊണ്ടന്നാല്‍ ദൈവത്തിനു അത് ചെയ്യുവാന്‍ കഴിയുന്നതാണ്. BSB BSB: And if they do not persist in unbelief, they will be grafted in, for God is able to graft them in again.
24 IEV മുന്‍പ് ദൈവത്തില്‍ നിന്ന് അകന്നിരുന്നവരായ യഹൂദന്മാര് അല്ലാത്ത നിങ്ങള്‍ക്ക് ദൈവം യഹൂദന്മാരെ അനുഗ്രഹിച്ച രീതിയില്‍ നിന്ന് നേട്ടം ഉണ്ടാക്കി. അത് കാട്ടൊലിവായ വൃക്ഷത്തില്‍ നിന്ന് ഒരാള്‍ കൊമ്പുകളെ വെട്ടിയെടുക്കുന്നതുപോലെയാണ്. ആരും തന്നെ നട്ടിട്ടില്ലാതെ വളര്‍ന്ന ഒരു വൃക്ഷം—കൂടാതെ, ആളുകള്‍ സാധാരണയായി ചെയ്യുന്നതിനു വിപരീതമായി, നട്ടുവളര്‍ത്തിയ ഒലിവുമരത്തിലേക്ക് അവരെ ഒട്ടിച്ചു ചേര്‍ക്കുന്നു. അതിനാല്‍ യഹൂദന്മാര് മുന്‍പ് ദൈവവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ അവന് അവരെ അധികം ഉത്സാഹത്തോടെ തിരികെ സ്വീകരിക്കും! അത് ഒരാള്‍ മുറിച്ചു മാറ്റിയ യഥാര്‍ത്ഥ ശിഖരങ്ങളെ ചേര്‍ത്തു വയ്ക്കുന്നതുപോലെയാണ്. അവര്‍ മുന്‍പ് ബന്ധപ്പെട്ടിരുന്ന ഒലിവു മരത്തിലേക്ക് തിരികെ ചേര്‍ക്കുന്നത് പോലെയാണ്. BSB BSB: For if you were cut from a wild olive tree, and contrary to nature were grafted into one that is cultivated, how much more readily will these, the natural branches, be grafted into their own olive tree!
26 IEV അപ്പോള്‍ ദൈവം തന്റെ യഥാര്‍ത്ഥ ജനത്തെ എല്ലാവരേയും രക്ഷിക്കും. തുടര്‍ന്നു തിരുവെഴുത്തുകളിലുള്ള ഈ വചനങ്ങള്‍ സത്യമായി വരും. "അവന്റെ ജനത്തെ സ്വതന്ത്രമാക്കുന്നവന് യഹൂദന്മാരുടെ ഇടയില്‍ നിന്ന് വരും. അവന് ദൈവജനത്തിന്റെ പാപങ്ങള്‍ ക്ഷമിക്കും." BSB BSB: And so all Israel will be saved, as it is written: “The Deliverer will come from Zion; He will remove godlessness from Jacob.
27 IEV കൂടാതെ ദൈവം പറയുന്നതുപോലെ "ഞാന്‍ അവരുമായി നിയമം ഉണ്ടാക്കുന്നവന് മൂലം ഞാന്‍ അവരുടെ പാപങ്ങള്‍ ക്ഷമിക്കും." BSB BSB: And this is My covenant with them when I take away their sins.”
29 IEV അവര്‍ക്ക് കൊടുക്കുവാന്‍ വാഗ്ദത്വം ചെയ്തതിനെക്കുറിച്ചു അവന് ഒരിക്കലും മനസ്സ് മാറ്റുന്നില്ല എന്ന കാരണത്താലും അവന്റെ സ്വന്ത ജനമായിരിക്കേണ്ടതിനു അവന് അവരെ എങ്ങനെ വിളിച്ചു എന്നതിനെക്കുറിച്ചും അവന് അവരെ ഇതുവരെയും സ്നേഹിക്കുന്നു. BSB BSB: For God’s gifts and His call are irrevocable.
30 IEV യഹൂദന്മാര് അല്ലാത്ത നിങ്ങള്‍ ഒരിക്കല്‍ ദൈവത്തെ അനുസരിക്കാതിരുന്നു. എന്നാല്‍ യഹൂദന്മാര് അവനെ അനുസരിക്കാതിരുന്ന കാരണത്താല്‍ ഇപ്പോള്‍ അവന് നിങ്ങളോട് കരുണയോടെ പ്രവര്‍ത്തിച്ചിരിക്കുന്നു. BSB BSB: Just as you who formerly disobeyed God have now received mercy through their disobedience,
31 IEV അതേപ്രകാരം, ഇപ്പോള്‍ അവര്‍ ദൈവത്തെ അനുസരിച്ചില്ല. അതേ രീതിയില്‍ അവന് നിങ്ങളോട് കരുണയോടെ പ്രവര്‍ത്തിച്ചു എന്നതാണ് അതിന്റെ ഫലം. അവന് അവരോട് വീണ്ടും കരുണയോടെ പ്രവര്‍ത്തിക്കും. BSB BSB: so they too have now disobeyed, in order that they too may now receive mercy through the mercy shown to you.
32 IEV യഹൂദന്മാരും യഹൂദന്മാര് അല്ലാത്തവരുമായ എല്ലാവരും അവനോടു അനുസരണം ഇല്ലാത്തവരായി എന്ന് ദൈവം പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്തു. നാം എല്ലാവരോടും കരുണയോടെ പ്രവര്‍ത്തിക്കുവാന്‍ അവന് ആഗ്രഹിക്കുന്നതിനാല്‍ അവന് അത് പ്രഖ്യാപിച്ചു. BSB BSB: For God has consigned everyone to disobedience so that He may have mercy on everyone.
34 IEV തിരുവെഴുത്തുകള്‍ പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു," കര്‍ത്താവ് എന്ത് ചിന്തിക്കുന്നു എന്ന് ആരും ഒരിക്കലും അറിയുന്നില്ല. അവനു ഉപദേശം നല്കുവാന് ആരും തന്നെ ഒരിക്കലും പ്രാപ്തരല്ല." BSB BSB: “Who has known the mind of the Lord? Or who has been His counselor?”
35 IEV കൂടാതെ, "ദൈവം പ്രതിഫലം നല്കുവാനുള്ള രീതിയില്‍ ആരും തന്നെ ദൈവത്തിനു ഒന്നും തന്നെ കൊടുത്തില്ല." BSB BSB: “Who has first given to God, that God should repay him?”
36 IEV എല്ലാ കാര്യങ്ങളെയും സൃഷ്ടിച്ചത് ദൈവം ഒരുവനാണ്. എല്ലാ കാര്യങ്ങളെയും നില നിര്‍ത്തുന്നതും അവനാണ്. അവര്‍ അവനെ മഹത്വപ്പെടുത്തുക എന്നതാണ് അവന് അവരെ സൃഷ്ടിച്ചതിന്റെ കാരണം. അവനെ എല്ലാ ആളുകളും എന്നന്നേക്കും ബഹുമാനിക്കട്ടെ! അത് അങ്ങനെ തന്നെ ആകട്ടെ. BSB BSB: For from Him and through Him and to Him are all things. To Him be the glory forever! Amen.
Select verses for actions: Enter goes to them and Escape comes back.