1 ULB എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. BSB BSB: Of David. Bless the LORD, O my soul; all that is within me, bless His holy name.
2 ULB എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. BSB BSB: Bless the LORD, O my soul, and do not forget all His kind deeds—
3 ULB അവൻ നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; BSB BSB: He who forgives all your iniquities and heals all your diseases,
4 ULB അവൻ നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. BSB BSB: who redeems your life from the Pit and crowns you with loving devotion and compassion,
5 ULB നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവൻ നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു. BSB BSB: who satisfies you with good things, so that your youth is renewed like the eagle’s.
6 ULB യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. BSB BSB: The LORD executes righteousness and justice for all the oppressed.
7 ULB അവൻ തന്റെ വഴികൾ മോശെയെയും തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു. BSB BSB: He made known His ways to Moses, His deeds to the people of Israel.
8 ULB യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. BSB BSB: The LORD is compassionate and gracious, slow to anger, abounding in loving devotion.
9 ULB അവൻ എല്ലായ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. BSB BSB: He will not always accuse us, nor harbor His anger forever.
10 ULB അവൻ നമ്മുടെ പാപങ്ങൾക്കു തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. BSB BSB: He has not dealt with us according to our sins or repaid us according to our iniquities.
11 ULB ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോട് വലുതായിരിക്കുന്നു. BSB BSB: For as high as the heavens are above the earth, so great is His loving devotion for those who fear Him.
12 ULB ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. BSB BSB: As far as the east is from the west, so far has He removed our transgressions from us.
13 ULB അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു. BSB BSB: As a father has compassion on his children, so the LORD has compassion on those who fear Him.
14 ULB അവൻ നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്ന് അവൻ ഓർക്കുന്നു. BSB BSB: For He knows our frame; He is mindful that we are dust.
15 ULB മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. BSB BSB: As for man, his days are like grass—he blooms like a flower of the field;
16 ULB കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെപോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല. BSB BSB: when the wind passes over, it vanishes, and its place remembers it no more.
17 ULB യഹോവയുടെ ദയ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. BSB BSB: But from everlasting to everlasting the loving devotion of the LORD extends to those who fear Him, and His righteousness to their children’s children—
18 ULB അവന്റെ നിയമം പ്രമാണിക്കുന്നവർക്കും അവന്റെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ. BSB BSB: to those who keep His covenant and remember to obey His precepts.
19 ULB യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു. BSB BSB: The LORD has established His throne in heaven, and His kingdom rules over all.
20 ULB അവന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവന്റെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ. BSB BSB: Bless the LORD, all His angels mighty in strength who carry out His word, who hearken to the voice of His command.
21 ULB അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ; BSB BSB: Bless the LORD, all His hosts, you servants who do His will.
22 ULB അവന്റെ അധികാരത്തിന്റെ കീഴിലുള്ള അവന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക. BSB BSB: Bless the LORD, all His works in all places of His dominion. Bless the LORD, O my soul!
Select verses for actions: Enter goes to them and Escape comes back.