1 ULB യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവന്റെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ. BSB BSB: Give thanks to the LORD, call upon His name; make known His deeds among the nations.
2 ULB അവന് പാടുവിൻ; അവന് കീർത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ. BSB BSB: Sing to Him, sing praises to Him; tell of all His wonders.
3 ULB അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. BSB BSB: Glory in His holy name; let the hearts of those who seek the LORD rejoice.
4 ULB യഹോവയെയും അവന്റെ ബലത്തെയും തിരയുവിൻ; അവന്റെ മുഖം ഇടവിടാതെ അന്വേഷിക്കുവിൻ. BSB BSB: Seek out the LORD and His strength; seek His face always.
5 ULB അവന്റെ ദാസനായ അബ്രഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ, BSB BSB: Remember the wonders He has done, His marvels, and the judgments He has pronounced,
6 ULB അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായിൽ നിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ. BSB BSB: O offspring of His servant Abraham, O sons of Jacob, His chosen ones.
7 ULB അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്. BSB BSB: He is the LORD our God; His judgments carry throughout the earth.
8 ULB അവൻ തന്റെ നിയമം ശാശ്വതമായും താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു. BSB BSB: He remembers His covenant forever, the word He ordained for a thousand generations—
9 ULB അവൻ അബ്രാഹാമിനോട് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. BSB BSB: the covenant He made with Abraham, and the oath He swore to Isaac.
10 ULB അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു. BSB BSB: He confirmed it to Jacob as a decree, to Israel as an everlasting covenant:
11 ULB “നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു. BSB BSB: “I will give you the land of Canaan as the portion of your inheritance.”
12 ULB അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു. BSB BSB: When they were few in number, few indeed, and strangers in the land,
13 ULB അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു. BSB BSB: they wandered from nation to nation, from one kingdom to another.
14 ULB അവരെ പീഡിപ്പിക്കുവാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: BSB BSB: He let no man oppress them; He rebuked kings on their behalf:
15 ULB “എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു. BSB BSB: “Do not touch My anointed ones! Do no harm to My prophets!”
16 ULB അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി; ഭക്ഷണമില്ലാതെ ജനം വലഞ്ഞു. BSB BSB: He called down famine on the land and cut off all their supplies of food.
17 ULB അവർക്കു മുമ്പായി അവൻ ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. BSB BSB: He sent a man before them—Joseph, sold as a slave.
18 ULB യഹോവയുടെ വചനം നിവൃത്തിയാകുകയും അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം BSB BSB: They bruised his feet with shackles and placed his neck in irons,
19 ULB അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. BSB BSB: until his prediction came true and the word of the LORD proved him right.
20 ULB രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു. BSB BSB: The king sent and released him; the ruler of peoples set him free.
21 ULB അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും BSB BSB: He made him master of his household, ruler over all his substance,
22 ULB തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു. BSB BSB: to instruct his princes as he pleased and teach his elders wisdom.
23 ULB അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു. BSB BSB: Then Israel entered Egypt; Jacob dwelt in the land of Ham.
24 ULB ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു. BSB BSB: And the LORD made His people very fruitful, more numerous than their foes,
25 ULB തന്റെ ജനത്തെ പകയ്ക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു. BSB BSB: whose hearts He turned to hate His people, to conspire against His servants.
26 ULB അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു. BSB BSB: He sent Moses His servant, and Aaron, whom He had chosen.
27 ULB ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു. BSB BSB: They performed His miraculous signs among them, and wonders in the land of Ham.
28 ULB അവൻ ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; അവർ അവന്റെ വചനത്തോട് മറുത്തുനിന്നു; BSB BSB: He sent darkness, and it became dark—yet they defied His words.
29 ULB അവൻ അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. BSB BSB: He turned their waters to blood and caused their fish to die.
30 ULB അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു. BSB BSB: Their land teemed with frogs, even in their royal chambers.
31 ULB അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു; BSB BSB: He spoke, and insects swarmed—gnats throughout their country.
32 ULB അവൻ അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു. BSB BSB: He gave them hail for rain, with lightning throughout their land.
33 ULB അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു. BSB BSB: He struck their vines and fig trees and shattered the trees of their country.
34 ULB അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്, BSB BSB: He spoke, and the locusts came—young locusts without number.
35 ULB അവരുടെ ദേശത്തെ സകല സസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു. BSB BSB: They devoured every plant in their land and consumed the produce of their soil.
36 ULB അവൻ അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു. BSB BSB: Then He struck all the firstborn in their land, the firstfruits of all their vigor.
37 ULB അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല. BSB BSB: He brought Israel out with silver and gold, and none among His tribes stumbled.
38 ULB അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു; അവരെക്കുറിച്ചുള്ള ഭയം അവരുടെമേൽ വീണിരുന്നു. BSB BSB: Egypt was glad when they departed, for the dread of Israel had fallen on them.
39 ULB അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി. BSB BSB: He spread a cloud as a covering and a fire to light up the night.
40 ULB അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി. BSB BSB: They asked, and He brought quail and satisfied them with the bread of heaven.
41 ULB അവൻ പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. BSB BSB: He opened a rock, and water gushed out; it flowed like a river in the desert.
42 ULB അവൻ തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു. BSB BSB: For He remembered His holy promise to Abraham His servant.
43 ULB അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു. BSB BSB: He brought forth His people with rejoicing, His chosen with shouts of joy.
44 ULB അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന് BSB BSB: He gave them the lands of the nations, that they might inherit the fruit of others’ labor,
45 ULB അവൻ ജനതകളുടെ ദേശങ്ങൾ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിക്കുവിൻ. BSB BSB: that they might keep His statutes and obey His laws. Hallelujah!
Select verses for actions: Enter goes to them and Escape comes back.