1 ULB യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലയോ; അവന്റെ ദയ എന്നേക്കും ഉള്ളത്. BSB BSB: Hallelujah! Give thanks to the LORD, for He is good; His loving devotion endures forever.
2 ULB യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും? അവന്റെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും? BSB BSB: Who can describe the mighty acts of the LORD or fully proclaim His praise?
3 ULB ന്യായം പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ. BSB BSB: Blessed are those who uphold justice, who practice righteousness at all times.
4 ULB യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്റെ അവകാശത്തോടുകൂടി പുകഴേണ്ടതിനും BSB BSB: Remember me, O LORD, in Your favor to Your people; visit me with Your salvation,
5 ULB നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്, നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ. BSB BSB: that I may see the prosperity of Your chosen ones, and rejoice in the gladness of Your nation, and give glory with Your inheritance.
6 ULB ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. BSB BSB: We have sinned like our fathers; we have done wrong and acted wickedly.
7 ULB ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു. BSB BSB: Our fathers in Egypt did not grasp Your wonders or remember Your abundant kindness; but they rebelled by the sea, there at the Red Sea.
8 ULB എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു. BSB BSB: Yet He saved them for the sake of His name, to make His power known.
9 ULB അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. BSB BSB: He rebuked the Red Sea, and it dried up; He led them through the depths as through a desert.
10 ULB പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവൻ അവരെ രക്ഷിച്ചു; ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. BSB BSB: He saved them from the hand that hated them; He redeemed them from the hand of the enemy.
11 ULB വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. BSB BSB: The waters covered their foes; not one of them remained.
12 ULB അപ്പോൾ അവർ അവന്റെ വചനങ്ങൾ വിശ്വസിച്ചു; അവന് സ്തുതിപാടുകയും ചെയ്തു. BSB BSB: Then they believed His promises and sang His praise.
13 ULB എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. BSB BSB: Yet they soon forgot His works and failed to wait for His counsel.
14 ULB മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. BSB BSB: They craved intensely in the wilderness and tested God in the desert.
15 ULB അവർ അപേക്ഷിച്ചത് അവൻ അവർക്ക് കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു. BSB BSB: So He granted their request, but sent a wasting disease upon them.
16 ULB പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. BSB BSB: In the camp they envied Moses, as well as Aaron, the holy one of the LORD.
17 ULB ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. BSB BSB: The earth opened up and swallowed Dathan; it covered the assembly of Abiram.
18 ULB അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. BSB BSB: Then fire blazed through their company; flames consumed the wicked.
19 ULB അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. BSB BSB: At Horeb they made a calf and worshiped a molten image.
20 ULB ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി. BSB BSB: They exchanged their Glory for the image of a grass-eating ox.
21 ULB ഈജിപ്റ്റിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും BSB BSB: They forgot God their Savior, who did great things in Egypt,
22 ULB ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു. BSB BSB: wondrous works in the land of Ham, and awesome deeds by the Red Sea.
23 ULB ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. BSB BSB: So He said He would destroy them—had not Moses His chosen one stood before Him in the breach to divert His wrath from destroying them.
24 ULB അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനം വിശ്വസിച്ചതുമില്ല. BSB BSB: They despised the pleasant land; they did not believe His promise.
25 ULB അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. BSB BSB: They grumbled in their tents and did not listen to the voice of the LORD.
26 ULB അതുകൊണ്ട് അവൻ, മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും BSB BSB: So He raised His hand and swore to cast them down in the wilderness,
27 ULB അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു. BSB BSB: to disperse their offspring among the nations and scatter them throughout the lands.
28 ULB അനന്തരം അവർ പെയോരിലെ ബാലിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു. BSB BSB: They yoked themselves to Baal of Peor and ate sacrifices offered to lifeless gods.
29 ULB ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. BSB BSB: So they provoked the LORD to anger with their deeds, and a plague broke out among them.
30 ULB അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു. BSB BSB: But Phinehas stood and intervened, and the plague was restrained.
31 ULB അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായിഎണ്ണിയിരിക്കുന്നു. BSB BSB: It was credited to him as righteousness for endless generations to come.
32 ULB മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു. BSB BSB: At the waters of Meribah they angered the LORD, and trouble came to Moses because of them.
33 ULB അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. BSB BSB: For they rebelled against His Spirit, and Moses spoke rashly with his lips.
34 ULB യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല. BSB BSB: They did not destroy the peoples as the LORD had commanded them,
35 ULB അവർ ജനതകളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു. BSB BSB: but they mingled with the nations and adopted their customs.
36 ULB അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു. BSB BSB: They worshiped their idols, which became a snare to them.
37 ULB തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു. BSB BSB: They sacrificed their sons and their daughters to demons.
38 ULB അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. BSB BSB: They shed innocent blood—the blood of their sons and daughters, whom they sacrificed to the idols of Canaan, and the land was polluted with blood.
39 ULB ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു. BSB BSB: They defiled themselves by their actions and prostituted themselves by their deeds.
40 ULB അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു. BSB BSB: So the anger of the LORD burned against His people, and He abhorred His own inheritance.
41 ULB അവൻ അവരെ ജനതകളുടെ കൈയിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു. BSB BSB: He delivered them into the hand of the nations, and those who hated them ruled over them.
42 ULB അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു. BSB BSB: Their enemies oppressed them and subdued them under their hand.
43 ULB പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ അവനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. BSB BSB: Many times He rescued them, but they were bent on rebellion and sank down in their iniquity.
44 ULB എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടത കടാക്ഷിച്ചു. BSB BSB: Nevertheless He heard their cry; He took note of their distress.
45 ULB അവൻ അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു; തന്റെ മഹാദയയാൽ മനസ്സുമാറ്റി. BSB BSB: And He remembered His covenant with them, and relented by the abundance of His loving devotion.
46 ULB അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവു തോന്നുമാറാക്കി. BSB BSB: He made them objects of compassion to all who held them captive.
47 ULB ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; നിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും നിന്റെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ. BSB BSB: Save us, O LORD our God, and gather us from the nations, that we may give thanks to Your holy name, that we may glory in Your praise.
48 ULB യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിക്കുവിൻ. BSB BSB: Blessed be the LORD, the God of Israel, from everlasting to everlasting. Let all the people say, “Amen!” Hallelujah!
Select verses for actions: Enter goes to them and Escape comes back.