1 ULB ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ ഉള്ളം കൊണ്ട് ഞാൻ കീർത്തനം പാടും. BSB BSB: A song. A Psalm of David. My heart is steadfast, O God; I will sing and make music with all my being.
2 ULB വീണയും കിന്നരവുമേ, ഉണരുവിൻ; അതിരാവിലെ ഞാൻ തന്നെ ഉണരും. BSB BSB: Awake, O harp and lyre! I will awaken the dawn.
3 ULB യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം പാടും. BSB BSB: I will praise You, O LORD, among the nations; I will sing Your praises among the peoples.
4 ULB നിന്റെ ദയ ആകാശത്തിന് മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു. BSB BSB: For Your loving devotion extends beyond the heavens, and Your faithfulness reaches to the clouds.
5 ULB ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ. BSB BSB: Be exalted, O God, above the heavens; may Your glory cover all the earth.
6 ULB നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന് നിന്റെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളണമേ. BSB BSB: Respond and save us with Your right hand, that Your beloved may be delivered.
7 ULB ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്: “ഞാൻ ആനന്ദത്തോടെ ശേഖേമിനെ വിഭാഗിച്ച് സുക്കോത്ത് താഴ്വരയെ അളക്കും. BSB BSB: God has spoken from His sanctuary: “I will triumph! I will parcel out Shechem and apportion the Valley of Succoth.
8 ULB ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു. BSB BSB: Gilead is Mine, and Manasseh is Mine; Ephraim is My helmet, Judah is My scepter.
9 ULB മോവാബ് എനിക്കു കഴുകുവാനുള്ള പാത്രം; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്തദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.” BSB BSB: Moab is My washbasin; upon Edom I toss My sandal; over Philistia I shout in triumph.”
10 ULB ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര് കൊണ്ടുപോകും? ഏദോമിലേക്ക് എന്നെ ആര് വഴിനടത്തും? BSB BSB: Who will bring me to the fortified city? Who will lead me to Edom?
11 ULB ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടി പുറപ്പെടുന്നതുമില്ല. BSB BSB: Have You not rejected us, O God? Will You no longer march out, O God, with our armies?
12 ULB വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലയോ?. BSB BSB: Give us aid against the enemy, for the help of man is worthless.
13 ULB ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും. BSB BSB: With God we will perform with valor, and He will trample our enemies.
Select verses for actions: Enter goes to them and Escape comes back.