1 ULB ദൈവം എഴുന്നേല്ക്കുമ്പോൾ അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ വെറുക്കുന്നവരും അവന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുന്നു. BSB BSB: For the choirmaster. A Psalm of David. A song. God arises. His enemies are scattered, and those who hate Him flee His presence.
2 ULB പുക പാറിപ്പോകുന്നതുപോലെ നീ അവരെ പാറിക്കുന്നു; തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. BSB BSB: As smoke is blown away, You will drive them out; as wax melts before the fire, the wicked will perish in the presence of God.
3 ULB എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. BSB BSB: But the righteous will be glad and rejoice before God; they will celebrate with joy.
4 ULB ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ. BSB BSB: Sing to God! Sing praises to His name. Exalt Him who rides on the clouds—His name is the LORD—and rejoice before Him.
5 ULB ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്ക് പിതാവും വിധവമാർക്ക് ന്യായപാലകനും ആകുന്നു. BSB BSB: A father of the fatherless and a defender of widows is God in His holy habitation.
6 ULB ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും. BSB BSB: God settles the lonely in families; He leads the prisoners out to prosperity, but the rebellious dwell in a sun-scorched land.
7 ULB ദൈവമേ, നീ നിന്റെ ജനത്തിന് മുമ്പായി പുറപ്പെട്ട് മരുഭൂമിയിൽകൂടി എഴുന്നെള്ളിയപ്പോൾ- സേലാ- BSB BSB: O God, when You went out before Your people, when You marched through the wasteland, Selah
8 ULB ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. BSB BSB: the earth shook and the heavens poured down rain before God, the One on Sinai, before God, the God of Israel.
9 ULB ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. BSB BSB: You sent abundant rain, O God; You refreshed Your weary inheritance.
10 ULB നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. BSB BSB: Your flock settled therein; O God, from Your bounty You provided for the poor.
11 ULB കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു. BSB BSB: The Lord gives the command; a great company of women proclaim it:
12 ULB സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. BSB BSB: “Kings and their armies flee in haste; she who waits at home divides the plunder.
13 ULB നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നു കൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. BSB BSB: Though you lie down among the sheepfolds, the wings of the dove are covered with silver, and her feathers with shimmering gold.”
14 ULB സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. BSB BSB: When the Almighty scattered the kings in the land, it was like the snow falling on Zalmon.
15 ULB ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. BSB BSB: A mountain of God is Mount Bashan; a mountain of many peaks is Mount Bashan.
16 ULB കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും. BSB BSB: Why do you gaze in envy, O mountains of many peaks? This is the mountain God chose for His dwelling, where the LORD will surely dwell forever.
17 ULB ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. BSB BSB: The chariots of God are tens of thousands—thousands of thousands are they; the Lord is in His sanctuary as He was at Sinai.
18 ULB നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് നീ മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു. BSB BSB: You have ascended on high; You have led captives away. You have received gifts from men, even from the rebellious, that the LORD God may dwell there.
19 ULB നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ. BSB BSB: Blessed be the Lord, who daily bears our burden, the God of our salvation. Selah
20 ULB നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ. BSB BSB: Our God is a God of deliverance; the Lord GOD is our rescuer from death.
21 ULB അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും. BSB BSB: Surely God will crush the heads of His enemies, the hairy crowns of those who persist in guilty ways.
22 ULB നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാല് മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും BSB BSB: The Lord said, “I will retrieve them from Bashan, I will bring them up from the depths of the sea,
23 ULB ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും. BSB BSB: that your foot may be dipped in the blood of your foes—the tongues of your dogs in the same.”
24 ULB ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്ത് കണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ. BSB BSB: They have seen Your procession, O God—the march of my God and King into the sanctuary.
25 ULB സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. BSB BSB: The singers lead the way, the musicians follow after, among the maidens playing tambourines.
26 ULB യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ. BSB BSB: Bless God in the great congregation; bless the LORD from the fountain of Israel.
27 ULB അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്. BSB BSB: There is Benjamin, the youngest, ruling them, the princes of Judah in their company, the princes of Zebulun and of Naphtali.
28 ULB നിന്റെ ദൈവം നിനക്കായി ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ. BSB BSB: Summon Your power, O God; show Your strength, O God, which You have exerted on our behalf.
29 ULB യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും. BSB BSB: Because of Your temple at Jerusalem kings will bring You gifts.
30 ULB ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിവാളങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ. BSB BSB: Rebuke the beast in the reeds, the herd of bulls among the calves of the nations, until it submits, bringing bars of silver. Scatter the nations who delight in war.
32 ULB ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. BSB BSB: Sing to God, O kingdoms of the earth; sing praises to the Lord—Selah
33 ULB പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. BSB BSB: to Him who rides upon the highest heavens of old; behold, His mighty voice resounds.
34 ULB ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. BSB BSB: Ascribe the power to God, whose majesty is over Israel, whose strength is in the skies.
35 ULB ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. BSB BSB: O God, You are awesome in Your sanctuary; the God of Israel Himself gives strength and power to His people. Blessed be God!
Select verses for actions: Enter goes to them and Escape comes back.