1 ULB ദൈവമേ, എന്നെ രക്ഷിക്കണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. BSB BSB: For the choirmaster. To the tune of “Lilies.” Of David. Save me, O God, for the waters are up to my neck.
2 ULB ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു. BSB BSB: I have sunk into the miry depths, where there is no footing; I have drifted into deep waters, where the flood engulfs me.
3 ULB എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു. BSB BSB: I am weary from my crying; my throat is parched. My eyes fail, looking for my God.
4 ULB കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. BSB BSB: Those who hate me without cause outnumber the hairs of my head; many are those who would destroy me—my enemies for no reason. Though I did not steal, I must repay.
5 ULB ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല. BSB BSB: You know my folly, O God, and my guilt is not hidden from You.
6 ULB സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. BSB BSB: May those who hope in You not be ashamed through me, O Lord GOD of Hosts; may those who seek You not be dishonored through me, O God of Israel.
7 ULB നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. BSB BSB: For I have endured scorn for Your sake, and shame has covered my face.
8 ULB എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. BSB BSB: I have become a stranger to my brothers and a foreigner to my mother’s sons,
9 ULB നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു. BSB BSB: because zeal for Your house has consumed me, and the insults of those who insult You have fallen on me.
10 ULB ഞാൻ കരഞ്ഞുകൊണ്ട് ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്ക് നിന്ദയായി തീർന്നു; BSB BSB: I wept and fasted, but it brought me reproach.
11 ULB ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. BSB BSB: I made sackcloth my clothing, and I was sport to them.
12 ULB പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. BSB BSB: Those who sit at the gate mock me, and I am the song of drunkards.
13 ULB ഞാനോ യഹോവേ, പ്രസാദകാലത്ത് നിന്നോട് പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. BSB BSB: But my prayer to You, O LORD, is for a time of favor. In Your abundant loving devotion, O God, answer me with Your sure salvation.
14 ULB ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ. BSB BSB: Rescue me from the mire and do not let me sink; deliver me from my foes and out of the deep waters.
15 ULB ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. BSB BSB: Do not let the floods engulf me or the depths swallow me up; let not the Pit close its mouth over me.
16 ULB യഹോവേ, എനിക്കുത്തരമരുളണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ; BSB BSB: Answer me, O LORD, for Your loving devotion is good; turn to me in keeping with Your great compassion.
17 ULB അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. BSB BSB: Hide not Your face from Your servant, for I am in distress. Answer me quickly!
18 ULB എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ. BSB BSB: Draw near to my soul and redeem me; ransom me because of my foes.
19 ULB എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. BSB BSB: You know my reproach, my shame and disgrace. All my adversaries are before You.
20 ULB നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. BSB BSB: Insults have broken my heart, and I am in despair. I looked for sympathy, but there was none, for comforters, but I found no one.
21 ULB അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു. BSB BSB: They poisoned my food with gall and gave me vinegar to quench my thirst.
22 ULB അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. BSB BSB: May their table become a snare; may it be a retribution and a trap.
23 ULB അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.. BSB BSB: May their eyes be darkened so they cannot see, and their backs be bent forever.
24 ULB നിന്റെ ക്രോധം അവരുടെമേൽ പകരണമേ; നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. BSB BSB: Pour out Your wrath upon them, and let Your burning anger overtake them.
25 ULB അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. BSB BSB: May their place be deserted; let there be no one to dwell in their tents.
26 ULB നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. BSB BSB: For they persecute the one You struck and recount the pain of those You wounded.
27 ULB അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; നിന്റെ നീതി അവർ പ്രാപിക്കരുതേ. BSB BSB: Add iniquity to their iniquity; let them not share in Your righteousness.
28 ULB ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. BSB BSB: May they be blotted out of the Book of Life and not listed with the righteous.
29 ULB ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. BSB BSB: But I am in pain and distress; let Your salvation protect me, O God.
30 ULB ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. BSB BSB: I will praise God’s name in song and exalt Him with thanksgiving.
31 ULB അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. BSB BSB: And this will please the LORD more than an ox, more than a bull with horns and hooves.
32 ULB സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. BSB BSB: The humble will see and rejoice. You who seek God, let your hearts be revived!
33 ULB യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; BSB BSB: For the LORD listens to the needy and does not despise His captive people.
34 ULB ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. BSB BSB: Let heaven and earth praise Him, the seas and everything that moves in them.
35 ULB ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. BSB BSB: For God will save Zion and rebuild the cities of Judah, that they may dwell there and possess it.
36 ULB അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും. BSB BSB: The descendants of His servants will inherit it, and those who love His name will settle in it.
Select verses for actions: Enter goes to them and Escape comes back.